23/07/2026
[fontresizer_tawhidurrahmandear_widget]
India

ഹിന്ദുക്കള്‍ ഇല്ലാതെ ലോകത്തിന് നിലനില്‍പ്പില്ല-മോഹന്‍ ഭാഗവത്

ഇംഫാല്‍: ഹിന്ദുക്കളില്ലെങ്കില്‍ ലോകം ഇല്ലാതാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാതരം സാഹചര്യങ്ങളും കണ്ടിട്ടുണ്ട്. ഗ്രീക്ക്, ഈജിപ്ഷ്യന്‍, റോമാ തുടങ്ങിയ നാഗരികതകള്‍ ഭൂമുഖത്തുനിന്ന് നശിച്ചു. എന്നാല്‍, നമ്മുടെ നാഗരികതയില്‍ നമ്മള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഹിന്ദു സമൂഹത്തെ ധര്‍മ്മത്തിന്റെ ആഗോള സംരക്ഷകനായി രൂപപ്പെടുത്തിയിരിക്കുകയാണ്. ഭാരതം എന്നത് അനശ്വര നാഗരികതയുടെ പേരാണ് [&Read More

India

200 വര്‍ഷം ഇന്ത്യ അടക്കിഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി കൈയിലാക്കിയ ഇന്ത്യക്കാരന്‍; സഞ്ജീവ്

സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമെന്ന് വിളിപ്പേരുള്ള ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ഏകദേശം രണ്ട് നൂറ്റാണ്ടോളം പൊരുതി നിലകൊണ്ടവരാണ് നമ്മള്‍. അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വേരുകള്‍ ഉറപ്പിക്കാനായി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചത് ചരിത്രത്തിലെ മറ്റൊരധ്യായമാണ്. ഒരോ ചരിത്രാന്വേഷികള്‍ക്ക് മുന്നിലുമെത്തുന്ന ഒരു ചോദ്യമുണ്ട് രണ്ടാം ലോക മഹായുദ്ധത്തിനൊടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനുശേഷം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എന്ത് സംഭവിച്ചു? ഒരുകാലത്ത് ലോകം കീഴടക്കിയ രാജ്യത്തിന്റെ കമ്പനിയുടെ ഇപ്പോഴത്തെ ഉടമ ആരാണ്? ഇത്തരം ചോദ്യങ്ങളുടെ ഉത്തരത്തിലേക്കെത്തും മുന്‍പ് ചരിത്രത്തിലേക്കൊന്ന് പോയിവരാം… ബ്രിട്ടീഷ് [&Read More

India

കാര്യങ്ങള്‍ കൈവിട്ടു പോകും മുന്‍പേ സൈലന്റ് അറ്റാക്ക് തിരിച്ചറിയാം; അറിഞ്ഞിരിക്കുക, ഈ ലക്ഷണങ്ങള്‍

യുവതലമുറയില്‍ സൈലന്റ് അറ്റാക്ക് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ചികിത്സിച്ചില്ലെങ്കില്‍ മാരകമായേക്കാവുന്ന രോഗമായി മാറുന്ന നിശബ്ദകൊലയാളിയെ നേരത്തെ കണ്ടെത്തുകയാണ് വേണ്ടതെന്ന് നോണ്‍ഇന്‍വേസിവ് കാര്‍ഡിയോളജിയില്‍ വിദഗ്ധനായ ഡോ. ബിമല്‍ ഛാജര്‍ പറയുന്നു. സിനിമകളിലും മറ്റും കാണുന്നതുപോലെ ശക്തമായ നെഞ്ചുവേദനയോടെയല്ല എല്ലാ ഹൃദയാഘാതങ്ങളും സംഭവിക്കുന്നത്. നെഞ്ചുവേദനയോ കാര്യമായ അസ്വസ്ഥതകളോ ഇല്ലാതെ വരുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്’ (Read More

Main story

‘വ്‌ളോഗിങ് വേണ്ട; ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റും മോഡിഫിക്കേഷനും കൂടുന്നു’-കര്‍ശന നടപടി ആവശ്യപ്പെട്ട്

കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വാഹനത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഡ്രൈവര്‍ കാബിനില്‍ വ്‌ലോഗിംഗ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും അതു നിര്‍ബന്ധമായും നിരോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍, ഡ്രൈവര്‍ വീഡിയോ പകര്‍ത്തുന്നതിനിടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോടതി കടുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ബെഞ്ചായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സുരലീ കൃഷ്ണ എസ്.യും, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ നിരവധി [&Read More

Main story

‘നുഴഞ്ഞുകയറ്റക്കാരെ സമ്പൂര്‍ണമായി പുറത്താക്കും’; മമതയ്ക്ക് മറുപടിയുമായി അമിത് ഷാ

ഭുജ്: ഭുജില്‍ നടന്ന ബിഎസ്എഫ് വജ്രജൂബിലി ആഘോഷവേദിയിലായിരുന്നു അമിത്ഷായുടെ പരാമര്‍ശം. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നുഴഞ്ഞുകയറ്റക്കാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്താനാണ് എസ്‌ഐആറിനെ എതിര്‍ക്കുന്നതെന്നും, ജനങ്ങള്‍ അത്തരം ശ്രമങ്ങളെ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുക ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവകാശമാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് നമ്മുടെ ജനാധിപത്യത്തെ മലിനമാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിലെ എസ്‌ഐആര്‍ പ്രക്രിയ അങ്ങേയറ്റം ആശങ്കാജനകമായ ഘട്ടത്തിലാണ് എന്ന മമത ബാനര്‍ജിയുടെ ആരോപണങ്ങളും അമിത്ഷാ തള്ളി. അത് രാജ്യത്തിന്റെ സുരക്ഷക്കും ജനാധിപത്യത്തിനും വേണ്ടി [&Read More

Tech

വാട്സ്ആപ്പില്‍ വമ്പന്‍ സുരക്ഷാ വീഴ്ച; കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രൊഫൈല്‍ ചിത്രങ്ങളും ഫോണ്‍ നമ്പറുകളും

ആഗോളതലത്തില്‍ 3.5 ബില്യണ്‍ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ചോര്‍ത്താന്‍ കഴിയുന്ന സുരക്ഷാ പിഴവ് കണ്ടെത്തിയതായി സൈബര്‍ സുരക്ഷാ ഗവേഷകര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ഇന്ത്യയിലെ 750 ദശലക്ഷം (75 കോടി) അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 62% ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളും മറ്റ് വിവരങ്ങളും ചോര്‍ത്താന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍. വാട്ട്‌സ്ആപ്പിന്റെ കോണ്‍ടാക്റ്റ്Read More

Sports

ക്രിസ്റ്റ്യാനോ ഇല്ലാതെ എന്ത് ലോകകപ്പ്!; പുതിയ പോസ്റ്റര്‍ പുറത്തിറക്കി ഫിഫ

സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കിയതിന് പിന്നാലെ വന്‍ വിവാദം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഒഴിവാക്കിയതില്‍ ആരാധകര്‍ പ്രതിഷേധിച്ചതോടെ ഫിഫയ്ക്ക് പോസ്റ്റര്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യേണ്ടിവന്നു. ആദ്യ പോസ്റ്ററില്‍ ലയണല്‍ മെസ്സി, ഹാളണ്ട്, എംബാപ്പെ എന്നിവരുണ്ടായിരുന്നെങ്കിലും പോര്‍ച്ചുഗലിനെ പ്രതിനിധീകരിക്കാന്‍ റൊണാള്‍ഡോയ്ക്ക് പകരം ബ്രൂണോ ഫെര്‍ണാണ്ടസിനെയാണ് ഉള്‍പ്പെടുത്തിയത്. ശക്തമായ വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫിഫ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പുതിയ പോസ്റ്ററില്‍ റൊണാള്‍ഡോയ്ക്ക് ഇടം നല്‍കിയിട്ടുണ്ട്. എങ്കിലും, ലോകകപ്പ് ട്രോഫിയേന്തി നില്‍ക്കുന്ന ലയണല്‍ മെസ്സി തന്നെയാണ് [&Read More

Main story

ബാബറി മസ്ജിദ് ധ്വംസന വാര്‍ഷികത്തില്‍ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വന്‍ റാലി

കൊല്‍ക്കത്ത: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍ മെഗാ റാലി സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെയും ഐക്യത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം. സാധാരണയായി ടി.എം.സിയുടെ ന്യൂനപക്ഷ വിഭാഗമാണ് ഈ റാലി സംഘടിപ്പിക്കാറുള്ളത്. ഇത്തവണ വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്കാണ് പ്രധാന ചുമതല നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നാണ് സൂചന. കൊല്‍ക്കത്തയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് റാലി നടക്കുക. പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ [&Read More

Kerala

കൊച്ചി കോന്തുരുത്തിയില്‍ കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളി; ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച്

കൊച്ചി: കോന്തുരുത്തിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മൃതദേഹത്തിന് തൊട്ടടുത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ജോര്‍ജ് സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോര്‍ജിന്റെ മൊഴി. ശനിയാഴ്ച രാവിലെ വീടിന് മുന്നിലെ വഴിയില്‍ അര്‍ധനഗ്‌നമായ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍ ഹരിത കര്‍മ്മസേനാംഗങ്ങളാണ് ആദ്യം കണ്ടത്. [&Read More

Main story

സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ ഇന്ന് (നവംബര്‍ 22, 2025) യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് [&Read More