23/07/2026
[fontresizer_tawhidurrahmandear_widget]
Kerala

കേരളത്തെ കുറിച്ച് പ്രചരിക്കുന്നത് പച്ചക്കള്ളം; കുറിപ്പുമായി ക്രിക്കറ്റ് കമൻ്റേറ്റർ ഗുർകീരത് സിങ് ഗിൽ;

കൊച്ചി: കേരളത്തെക്കുറിച്ചുള്ള ഉത്തരേന്ത്യൻ മുൻവിധികളെ തിരുത്തിക്കുറിച്ചുകൊണ്ട് പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററും പോഡ്‌കാസ്റ്റ് അവതാരകനുമായ ഗുർകീരത് സിങ് ഗില്ലിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് നടത്തിയ റോഡ് യാത്രയ്ക്ക് ശേഷമാണ് അദ്ദേഹം കേരളത്തിലെ പൗരബോധത്തെയും ഭക്ഷണത്തെയും പുകഴ്ത്തി രംഗത്തെത്തിയത്. “കഴിഞ്ഞ ആഴ്ച അവധിക്കാലത്ത് പത്ത് ദിവസത്തോളം ഞാൻ കേരളത്തിലുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ കൊച്ചി വരെ ഞാൻ കാറോടിച്ചാണ് യാത്ര ചെയ്തത്. ഇന്ത്യയിൽ ഞാൻ സന്ദർശിച്ചിട്ടുള്ള മറ്റേതൊരു സ്ഥലത്തെക്കാളും മികച്ച പൗരബോധവും സാമൂഹിക മര്യാദയും കേരളത്തിലാണുള്ളതെന്ന് എനിക്ക് [&Read More

Entertainment

കേരളത്തിലെ എല്ലാ സംഘ്‌പരിവാർ പ്രവർത്തകരും എന്നെ കൊല്ലാൻ നിൽക്കുന്നവരാണ്; വായനയും ചുറ്റുമുള്ളവരുടെ പ്രാര്‍ഥനയും

കൊച്ചി: സാമൂഹിക പ്രതിബദ്ധതയില്ലാത്ത കലാകാരന്‍ മോശം കലാകാരനാണെന്നും, ഇന്ത്യയുടെ രൂഢമൂലമായ തിന്മ ജാതിയാണെന്നും റാപ്പ് ഗായകനും സംഗീതജ്ഞനുമായ വേടന്‍. വേടന്‍ കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരന്‍ മാത്രമാണ്. കേരളത്തിലെ എല്ലാ സംഘ്പരിവാര്‍ പ്രവര്‍ത്തകരും എന്നെ കൊല്ലാന്‍ നില്‍ക്കുന്നവരാണ്. എന്റെ വായനയും ചുറ്റും നില്‍ക്കുന്നവരുടെ പ്രാര്‍ഥനയും കൊണ്ടാണ് അതിജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളസമൂഹത്തിലും സംഗീതത്തിലും നിലനില്‍ക്കുന്ന ജാതിയെക്കുറിച്ചും താന്‍ നേരിടുന്ന സംഘ്പരിവാര്‍ ഭീഷണികളെക്കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് വേടന്റെ പ്രതികരണം. ”കേരളത്തില്‍ ജാതി മൃദുവായിട്ടുള്ള [&Read More

Main story

‘ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 3 യുദ്ധ വിമാനങ്ങൾ; പാകിസ്‌താൻ്റെ 5 വിമാനങ്ങൾ

വാഷിംഗ്ടൺ: ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനിടെ ഇന്ത്യക്ക് മൂന്ന് യുദ്ധവിമാനങ്ങള്‍ നഷ്ടമായതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ നഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്നതിനൊപ്പം, ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ തകര്‍ന്നു എന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണങ്ങളെ ഈ പുതിയ യുഎസ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. വിവിധ പ്രതിരോധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തിനിടെ നഷ്ടപ്പെട്ടത്. എന്നാല്‍, പാകിസ്ഥാന്‍ നേരത്തെ പ്രചരിപ്പിച്ചതുപോലെ നാലോ അതിലധികമോ വിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട വിമാനങ്ങള്‍ റാഫേല്‍ ആണെന്ന [&Read More

Main story

‘പോൾ ചെയ്‌ മൊത്തം വോട്ടിനെക്കാൾ 1.77 ലക്ഷം വോട്ട് എണ്ണിയത് എങ്ങനെ? ;

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുതരായ ചോദ്യങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പരകാല പ്രഭാകർ. “ബിഹാർ അത്ഭുതം ഡീകോഡ് ചെയ്യുന്നു” (Read More

Gulf

നിയമലംഘനത്തിന് 2 ലക്ഷം റിയാൽ വരെ പിഴ: തൊഴില്‍ നിയമ ചട്ടങ്ങള്‍ പുതുക്കി

റിയാദ്: തൊഴില്‍ നിയമത്തിലെ ചട്ടങ്ങള്‍, നിയമലംഘനങ്ങള്‍ പിഴ എന്നിവ പുതുക്കി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിയമം അനുസരിച്ച്, ലൈസന്‍സില്ലാതെ സൗദി പൗരന്മാരെ ജോലിക്കെടുക്കെടുത്താല്‍ 200000 റിയാല്‍ പിഴ ഈടാക്കും. കൂടാതെ, ഒരു തൊഴിലാളിയെ മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ നല്‍കുന്നത് 10,000 മുതല്‍ 20,000 റിയാല്‍ വരെ പിഴയ്ക്ക് കാരണമാകും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പ്രസവാവധി വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കുള്ള പിഴകളും പുതുക്കിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം നിയമലംഘനത്തിന് 1000 റിയാല്‍ [&Read More

Entertainment

ഷാരൂഖ് ഖാന്റെ മാര്‍ക്ക് ലിസ്റ്റ് പുറത്തായി കിങ് ഖാന്‍ ക്ലാസ്‌റൂമിലും ടോപ്പര്‍!

മുംബൈ: ബോളിവുഡിന്റെ ‘കിങ് ഖാൻ’ ഷാരൂഖ് ഖാൻ പഠനത്തിലും മിടുക്കനായിരുന്നുവെന്ന് തെളിയിക്കുന്ന കോളജ് മാർക്ക് ഷീറ്റ് ഓൺ‌ലൈനിൽ ചോർന്നു. ഡൽഹി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ഹൻസ്‌രാജ് കോളേജിൽ പഠിച്ചിരുന്ന ഷാരൂഖിൻ്റെ മാർക്ക് ഷീറ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയുടെ രാജാവ് അക്കാദമിക് രംഗത്തും മിടുക്കനായിരുന്നുവെന്നത് ആരാധകർക്ക് പുതിയ അറിവാണ്. മാർക്ക് ഷീറ്റിലെ വിവരങ്ങൾ പ്രകാരം ഷാരൂഖിൻ്റെ പിതാവിൻ്റെ പേര് മിർ താജ് മുഹമ്മദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് വിഷയങ്ങളിലായി 92, 51, 78, 78 എന്നിങ്ങനെ മികച്ച [&Read More

India

ശത്രുവിന്‍റെ മുട്ടിടിക്കും: ജാവലിൻ മിസൈലുകളും എക്സ്കാലിബർ ഷെല്ലുകളും വരുന്നു; ഇന്ത്യയുമായി 93 മില്യൺ

വാഷിങ്ടൺ: ഇന്ത്യയ്ക്ക് അത്യാധുനിക ടാങ്ക് വേധ മിസൈലുകളും പുതിയ പീരങ്കി റൗണ്ടുകളും കൈമാറാന്‍ യുഎസ്. 93 മില്യൺ ഡോളറിൻ്റെ (ഏകദേശം 775 കോടി രൂപ) ആയുധക്കരാറിന് യുഎസ് അംഗീകാരം നൽകി. ഇതോടെ, രാജ്യത്തിന് പുതിയ ബാച്ച് ജാവലിൻ ആൻ്റി ടാങ്ക് മിസൈലുകളും എക്സ്കാലിബർ പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി റൗണ്ടുകളും ലഭിക്കും. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (Read More

Magazine

ക്യാൻസറിനെ ക്ഷണിച്ചുവരുത്തും ഈ 5 വിഭവങ്ങള്‍; സൂക്ഷിക്കണം അക്രിലമൈഡിനെ

പുതിയ രുചികൾ തേടി പോകുന്ന യുവതലമുറക്കിടയിൽ അറിയാതെ കടന്നുകൂടുന്ന ഒരു വില്ലനാണ് അക്രിലമൈഡ് എന്ന രാസവസ്തു. പല ദൈനംദിന ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഇത് അർബുദത്തിന് കാരണമാവാമെന്ന് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) ഉൾപ്പെടെയുള്ള പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. അക്രിലമൈഡ് എങ്ങനെ രൂപപ്പെടുന്നു? എണ്ണയിൽ വറുക്കൽ, ബേക്കിങ് തുടങ്ങിയ ഉയർന്ന താപനിലയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങളിലാണ് അക്രിലമൈഡ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് 120 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടാക്കുമ്പോൾ അന്നജം കൂടുതലടങ്ങിയ സസ്യാഹാരങ്ങളിൽ ഇത് രൂപം കൊള്ളുന്നു. [&Read More

Main story

വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ വീണ്ടും ഇസ്രയേല്‍ നരനായാട്ട്; 25 മരണം

ഗസ്സ സിറ്റി: ആറ് ആഴ്ചയായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രയേല്‍ നരനായാട്ട്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളില്‍ ഗസ്സയില്‍ 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മുനമ്പില്‍ ബുധനാഴ്ച നടന്ന നാല് ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. തങ്ങളുടെ സൈനികര്‍ക്കെതിരെ ഫലസ്തീന്‍ സംഘങ്ങള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരിച്ചടി നല്‍കിയതെന്നും ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം, ഇസ്രയേല്‍ സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ആക്രമണങ്ങളെ ഹമാസ് അപലപിച്ചു. വെടിനിര്‍ത്തല്‍ [&Read More