23/07/2026
[fontresizer_tawhidurrahmandear_widget]
Kerala

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഒരു രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണു നടപടി. എസ്‌ഐടി സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പത്മകുമാറിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ടയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ [&Read More

India

‘ബി.ജെ.പി ഓഫീസിലെ തിരക്കഥ വായിച്ചാല്‍ കമ്മീഷന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടും’: ഗ്യാനേഷ് കുമാര്‍

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ 272 റിട്ട. ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ തുറന്ന കത്തില്‍ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ പ്രിയങ്കാ ചതുര്‍വേദി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഓഫീസില്‍ നിന്നു നല്‍കിയ തിരക്കഥ വായിക്കുമ്പോള്‍ ആരാണ്, ശരിക്കും കമ്മീഷന്റെ പ്രതിച്ഛായ തകര്‍ക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഗ്യാനേഷ് തുറന്ന വേദിയില്‍ ജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി, കമ്മീഷന്‍ ചെയ്യുന്നത് ശരിയാണെന്ന് [&Read More

India

‘ക്യാപ്റ്റനായി’ പത്താം ഊഴം; നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More

Main story

ആ ‘ഞെട്ടിക്കുന്ന’ രഹസ്യങ്ങള്‍ പുറത്തേക്ക്?; ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടും;

വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിടാനുള്ള ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇന്നലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരം എപ്‌സ്‌റ്റൈന്‍ അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 30 ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. ആദ്യം ഫയലുകള്‍ പുറത്തുവിടുന്നതിനെ എതിര്‍ത്ത ട്രംപ് എപ്സ്റ്റീന്റെ ഇരകളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. അദ്ദേഹത്തിന്റെ പിന്തുണയോടെ കഴിഞ്ഞ [&Read More

India

‘ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞു’ കോയമ്പത്തൂരില്‍ കര്‍ഷക സമ്മേളനത്തില്‍ മോദി

കോയമ്പത്തൂർ: ബിഹാറിലെ കാറ്റ് തമിഴ്‌നാട്ടിലും എത്തിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പ് വിജയം സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. കോയമ്പത്തൂരിൽ കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ബിജെപി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനശ്രമത്തിലാണ്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കൂടി ഉന്നമിട്ടായിരുന്നു മോദിയുടെ പ്രസംഗം. ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്തുകൊണ്ട്, ഒന്‍പത് കോടി കർഷകർക്ക് വേണ്ടി [&Read More