23/07/2026
[fontresizer_tawhidurrahmandear_widget]
India

മഹാരാഷ്ട്രയിൽ വമ്പൻ നീക്കങ്ങൾ; ഷിൻഡെ ശിവസേന പിളർപ്പിലേക്ക്? 20 എംഎൽഎമാരും മന്ത്രിമാരും തങ്ങളെ

മുംബൈ: മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ ഇരുപതോളം എംഎല്‍എമാരും ചില മന്ത്രിമാരും ഉദ്ദവ് താക്കറെയുടെ ശിവസേന(യുബിടി)യുമായി രഹസ്യമായി ബന്ധപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉദ്ദവ് പക്ഷം നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യുബിടി നേതാവായ ചന്ദ്രകാന്ത് ഖൈരെയാണ് ഷിന്‍ഡെ സേനയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട അവകാശവാദം നടത്തിയത്. ഏക്നാഥ് ഷിന്‍ഡെ തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ തൃപ്തനല്ലെന്നും, അദ്ദേഹത്തിന്റെ പക്ഷത്തെ എംഎല്‍എമാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും ഖൈരെ ആരോപിച്ചു. [&Read More

India

എസ്ഐആർ കെണി തന്നെ: ബിഹാറിൽ കൂടുതൽ വോട്ടർമാരെ ചേർത്ത മണ്ഡ‌ലങ്ങളിലും വെട്ടിയ മണ്ഡലങ്ങളിലും

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വോട്ടർ പട്ടിക പരിഷ്കരണ ഡാറ്റയുടെ വിശകലനം വെളിപ്പെടുത്തുന്നത്, വോട്ടർമാരെ ഏറ്റവും കൂടുതൽ ഒഴിവാക്കിയതും (Read More

India

‘6 മന്ത്രിമാർ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നു, സർക്കാരിൻ്റെ നില ആശങ്കപ്പെടുത്തുന്ന സ്ഥിതിയിൽ’;

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതായി സൂചന. സഖ്യകക്ഷിയായ ശിവസേനയിലെ (ഷിൻഡെ പക്ഷം) ആറ് മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാത്തത് സർക്കാരിൻ്റെ സുസ്ഥിരതയെ ചോദ്യം ചെയ്തിരിക്കുകയാണ്. ശിവസേന നേതാക്കളെ ബി.ജെ.പി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ചാണ് മന്ത്രിമാർ യോഗം ബഹിഷ്കരിച്ചത്. അതിനിടെ, പ്രതിപക്ഷ പാർട്ടിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) എം.പി സുപ്രിയ സുലെ വിഷയത്തിൽ പ്രതികരിച്ചു. “ഇതൊരു ആഭ്യന്തര സർക്കാർ വിഷയമാകും. എങ്കിലും ആറു മന്ത്രിമാർ കാബിനറ്റിൽ ഉണ്ടായിരുന്നിട്ടും യോഗത്തിൽ [&Read More

Sports

സായി ബാബയുടെ അനുഗ്രഹം കൊണ്ടാണ് 2011 ലോകകപ്പ് വിജയിക്കാനായത് ; സച്ചിൻ ടെണ്ടുൽക്കർ

അമരാവതി: 2011ലെ ഐസിസി ഏകദിന ലോകകപ്പ് വിജയം സത്യ സായിബാബയുടെ അനുഗ്രഹത്താല്‍ സാധ്യമായതാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുട്ടപര്‍ത്തിയില്‍ സായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. ”നിരവധി ലോകകപ്പുകള്‍ കളിച്ച ശേഷം 2011Read More

Kerala

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി തെര. കമ്മീഷന്‍ റദ്ദാക്കി

തിരുവനന്തപുരം: കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് മത്സരിക്കാന്‍ അനുമതി. വോട്ടര്‍ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്‍ ഈ സുപ്രധാന തീരുമാനമെടുത്തത്. വൈഷ്ണയെ സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. കോര്‍പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് യു.ഡി.എഫ് വൈഷ്ണയെ മുട്ടട വാര്‍ഡില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും [&Read More

India

‘6 മാസത്തിനിടെ ഒരു കശ്മീരിയും ഭീകരസംഘങ്ങളില്‍ ചേര്‍ന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു; ഈ

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ നബിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമില്‍ ആത്മഹത്യ ‘ഹറാം’ (നിഷിദ്ധം) ആണെന്നും, നിരപരാധികളെ കൊല്ലുന്നത് മഹാപാപമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആറു മാസമായി കശ്മീരികള്‍ ഒരു ഭീകരസംഘങ്ങളിലും ചേര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ അമിത് ഷാ, ഈ സംഘം എവിടെനിന്നുവെന്നു വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചുകൊണ്ടുള്ള ഉമറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ [&Read More

Main story

ഗസ്സ വെടിനിര്‍ത്തല്‍: ഹമാസ് നേതാക്കളുമായി യുഎസ് വീണ്ടും ചര്‍ച്ചയ്ക്ക്; വിറ്റ്‌കോഫ് ഇസ്താംബൂളില്‍

ടർക്കി: ഗസ്സയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും ഭാവി കരാറുകള്‍ ഉറപ്പാക്കാനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വീണ്ടും ഹമാസ് നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. ഇന്ന് ഇസ്താംബൂളില്‍ ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഹമാസ് സംഘവുമായി വിറ്റ്‌കോഫ് ചര്‍ച്ച നടത്തുമെന്ന് അറബ് നയതന്ത്രവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യുഎസ് ആവശ്യപ്പെടുന്ന ഹമാസ് നിരായുധീകരണം ഈ യോഗത്തില്‍ വീണ്ടും ഉന്നയിക്കാനാണ് സാധ്യത. ഇത് വിറ്റ്‌കോഫിന്റെയും ഹയ്യയുടെയും രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. ഒക്ടോബര്‍ 9 ന് ഈജിപ്തില്‍ [&Read More

India

‘അധികാരം കിട്ടാത്തതിന്‍റെ രോഷം’; തെര. കമ്മീഷനെതിരായ ആരോപണങ്ങളില്‍ രാഹുലിന് ജഡ്ജിമാരും റിട്ട. ബ്യൂറോക്രാറ്റുകളും

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രമുഖരുടെ തുറന്ന കത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കത്ത്. 16 വിരമിച്ച ജഡ്ജിമാർ, 123 റിട്ട. ഉദ്യോഗസ്ഥർ, 14 മുൻ അംബാസഡർമാർ, 133 വിരമിച്ച സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവരടക്കം 272 പേർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. ‘ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരായ ആക്രമണം’ എന്ന തലക്കെട്ടോടുകൂടിയ കത്തിൽ, പ്രതിപക്ഷ നേതാക്കൾ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യത്ത് ഒരു [&Read More