കോഴിക്കോട്: ഡിജിറ്റല്‍ യുഗത്തില്‍ വാട്ട്‌സ്ആപ്പ് നമ്മുടെ പ്രതിദിന ആശയവിനിമയത്തിലെ പ്രധാന ഉപകരണമായി മാറിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ പെട്ടന്ന് മറുപടി നല്‍കാതിരിക്കുക, അവരുടെ പ്രൊഫൈല്‍ കാണാതാകുക തുടങ്ങിയ സാഹചര്യങ്ങളില്‍, അവര്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് സംശയം ഉയരുന്നത് സ്വാഭാവികമാണ്. വാട്ട്‌സ്ആപ്പ് നേരിട്ട് ഈ വിവരം വെളിപ്പെടുത്തുന്നില്ലെങ്കിലും, ചില സൂക്ഷ്മ സൂചനകള്‍ കണ്ടെത്താന്‍ സഹായിക്കും. ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്താല്‍, അവരുടെ ഓണ്‍ലൈന്‍ സ്റ്റാറ്റസും, ലാസ്റ്റ് സീന്‍ കാണാനാവില്ല. എന്നാല്‍, ഇത് സമ്പൂര്‍ണ്ണ അടയാളമല്ല, കാരണം ചിലര്‍ അവരുടെ ലാസ്റ്റ് [&Read More
വാഷിങ്ടണ്‍: ഗസ്സയില്‍ ഇസ്രയേൽ നടത്തിയത് വംശഹത്യയാണെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചു. ഫലസ്തീൻ വംശജയായ കോൺഗ്രസ് വനിത റാഷിദ ത്‌ലൈബ് ഉൾപ്പെടെ 21 നിയമസഭാംഗങ്ങളാണ് കഴിഞ്ഞ ദിവസം നിർണായക പ്രമേയം അവതരിപ്പിച്ചത്. വംശഹത്യ തടയുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ പ്രകാരമുള്ള നിയമപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കാൻ യുഎസ് ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രയേലിനുള്ള എല്ലാത്തരം ആയുധ കൈമാറ്റങ്ങളും ഉടൻ നിർത്തിവെക്കുകയും, അന്താരാഷ്ട്ര തലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഗസ്സയില്‍ ഇസ്രയേൽ [&Read More
തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളി: കൈകളും കാലുകളും നഷ്ടപ്പെട്ടിട്ടും സിവില്‍ സര്‍വീസ് നേടിയ ‘സൂപ്പര്‍
ലഖ്നൗ: ജീവിതത്തിന്റെ കഠിനമായ പരീക്ഷണങ്ങളില്‍ വീണുപോകാതെ, ലക്ഷ്യത്തിലേക്ക് ഇച്ഛാശക്തിയോടെ മുന്നേറിയ ഒരു യുവാവിന്റെ അവിശ്വസനീയമായ വിജയഗാഥയാണിത്. ഒരു ട്രെയിന്‍ അപകടത്തില്‍ ഒരു കൈയും രണ്ട് കാലുകളും നഷ്ടപ്പെട്ട ശേഷം, സാമ്പത്തിക ബുദ്ധിമുട്ടുകളെയും പ്രിയപ്പെട്ടവരുടെ വേര്‍പാടിനെയും അതിജീവിച്ച്, ഉത്തര്‍പ്രദേശുകാരനായ സൂരജ് തിവാരി രാജ്യത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷയായ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയാണ് ക്ലിയര്‍ ചെയ്തത്. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഘര്‍ണാസ്പൂര്‍ സ്വദേശിയായ സൂരജ് തിവാരിയുടെ ജീവിതത്തില്‍ ദുരന്തം നിഴല്‍ വീശിയത് ഗാസിയാബാദിലെ ദാദ്രിയില്‍ വെച്ചുണ്ടായ ട്രെയിന്‍ അപകടത്തിലാണ്. [&Read More
ദുബൈ: ആകാശരേഖയില്‍ പുതിയൊരു വിസ്മയം തീര്‍ത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സീല്‍ ദുബൈ മറീന പ്രവര്‍ത്തനമാരംഭിച്ചു. 82 നിലകളോടെ, വളഞ്ഞ രൂപകല്‍പ്പനയില്‍ ഗ്ലാസ് ടവറായി ഉയര്‍ന്നുനില്‍ക്കുന്ന ഈ ആഢംബര നിര്‍മ്മിതി നഗരത്തിന്റെ മനോഹാരിത പൂര്‍ണ്ണമായി ഒപ്പിയെടുക്കുന്നു. ഔദ്യോഗികമായി തുറക്കുന്നതിന് മുന്നോടിയായി ഹോട്ടല്‍ മാധ്യമങ്ങള്‍ക്കായി തുറന്നുനല്‍കിയിരുന്നു. പ്രകാശത്തെയും കാഴ്ചകളെയും കേന്ദ്രീകരിച്ചാണ് ഈ ആകാശ റിസോര്‍ട്ടിന്റെ രൂപകല്‍പ്പന. പുറത്ത് ഓവല്‍ ആകൃതിയിലുള്ള നീല ഗ്ലാസ് സ്തംഭം പോലെ കാണപ്പെടുന്ന ടവറിനുള്ളില്‍ വലിയ ജനലുകളും മൃദുവായ നിറങ്ങളുമാണ് ശ്രദ്ധേയം. [&Read More
പട്‌ന: യൂട്യൂബില്‍ ഒരു കോടിയോളം ഫോളോവര്‍മാരുള്ള പ്രശസ്ത യൂട്യൂബര്‍ക്കും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. പ്രശസ്ത വ്ളോഗറും ജന്‍ സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാനാര്‍ത്ഥിയുമായ മനീഷ് കശ്യപ് ആണ് വന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ചന്‍പതിയ നിയോജക മണ്ഡലത്തിൽ മത്സരിച്ച കശ്യപ് 50,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽവി നേരിട്ടത്. യൂട്യൂബില്‍ 9.6 ദശലക്ഷം സബ്‌സ്‌ക്രൈബർമാരാണ് കശ്യപിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവര്‍ വേരെയും വരും. ഡിജിറ്റല്‍ ലോകത്തെ ഈ വലിയ ആള്‍ബലം പക്ഷേ പെട്ടിയിലാക്കാന്‍ മാത്രം അദ്ദേഹത്തിന് സാധിച്ചില്ല. ശക്തമായ പ്രചാരണം [&Read More
മലപ്പുറം: മലയാളിയുടെ സ്വീകരണമുറിയില്‍ ഒരു പതിറ്റാണ്ടിലേറെക്കാലത്തെ നിറസാന്നിധ്യമായ ‘ദര്‍ശന ടി.വി’, ഡിജിറ്റല്‍ മാധ്യമരംഗത്ത് പുതിയ ചുവടുവയ്പ്പുകള്‍ക്ക് തുടക്കമിടുന്നു. ചാനലിന്റെ സമഗ്രമായ നവീകരണത്തിന്റെ ഭാഗമായുള്ള ന്യൂസ് വെബ്സൈറ്റിന്റെ സോഫ്റ്റ് ലോഞ്ച് നടന്നു. ചാനല്‍ ചെയര്‍മാന്‍ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ലോഞ്ചിങ് നിര്‍വഹിച്ചു. പരമ്പരാഗത വാര്‍ത്താശീലങ്ങളില്‍നിന്നു വേറിട്ടുനില്‍ക്കുന്ന പുത്തന്‍ കാഴ്ചകളും സങ്കേതങ്ങളുമായാണ് ‘ദര്‍ശന ടി.വി’ വാര്‍ത്താ ലോകത്ത് സജീവമാകുന്നത്. വാര്‍ത്താ അവതരണത്തിലും വിശകലനത്തിലും പുതുമയുള്ള പരിചരണശീലങ്ങളും ആഖ്യാനങ്ങളും പരിചയപ്പെടുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ [&Read More
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റങ്ങളിലൊന്ന് ഒടുവില്‍ യാഥാര്‍ത്ഥ്യമായി. ഏറെനാളായി ക്രിക്കറ്റ് ലോകത്ത് പ്രചരിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക്(സിഎസ്‌കെ) ചേക്കേറി. ഇതിന് പകരമായി ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന്‍ റോയല്‍സിനു കൈമാറുകയും ചെയ്തു. സിഎസ്‌കെയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഐപിഎല്‍ അധികൃതരും ട്രേഡിന് ഔദ്യോഗികമായി അംഗീകാരം നല്‍കി. ഐപിഎല്‍ റിട്ടന്‍ഷനു മുന്നോടിയായി നടന്ന ഈ [&Read More
തലശ്ശേരി: പാലത്തായി പീഡനക്കേസില്‍ ഇരയായ കുഞ്ഞിന് വലിയ നീതിയാണ് ലഭിച്ചതെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം ഭാസുരി. നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ പീഡിപ്പിച്ച അധ്യാപകനും ബിജെപി തൃപ്രങ്ങോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ‘വെറും 10 വയസുള്ള ഒരു പെണ്‍കുട്ടിയാണ് അതിജീവിത. ആ കുഞ്ഞ് ഒരുപാട് ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. അവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ നീതിയാണ് ഈ വിധി’Read More
ഉവൈസിയുടെ ‘മജ്‌ലിസി’ന് വൻ മുന്നേറ്റം; ജോക്കിഹട്ടിൽ എഐഎംഐഎം സ്ഥാനാർഥിക്കു മുന്നിൽ അടിതെറ്റിവീണത് 3
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍, അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ശക്തമായ സാന്നിധ്യമറിയിച്ചു. മുസ്ലീം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിലെ അരാരിയ ജില്ലയിലെ ജോക്കിഹട്ട് മണ്ഡലത്തില്‍ എ.ഐ.എം.ഐ.എം വിജയം ഉറപ്പിച്ചത്, പ്രധാന പാര്‍ട്ടികളിലെ മൂന്ന് പ്രമുഖ നേതാക്കള്‍ക്ക് കനത്ത തിരിച്ചടിയായി. എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥിയായ മുര്‍ഷിദ് ആലം ആണ് ജോക്കിഹട്ടില്‍ വിജയം നേടിയത്. പ്രമുഖരായ മൂന്ന് മുന്‍ മന്ത്രിമാരെയും പ്രബലരെയും പരാജയപ്പെടുത്തിയാണ് മുര്‍ഷിദ് ആലത്തിന്റെ മുന്നേറ്റം. [&Read More
ലിസ്ബൺ: ലോക ഫുട്‌ബോളിലെ റെക്കോർഡ് കുറിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ചുവപ്പ് കാർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണു സംഭവം. പോർച്ചുഗൽ 2Read More