23/07/2026
[fontresizer_tawhidurrahmandear_widget]
World

ഇസ്രയേൽ വ്യോമസേന താവളത്തിലും ഇറാൻ ചാരശൃംഖല; റമത്ത് ഡേവിഡ് എയർബേസിലെ വിവരങ്ങൾ ചോർത്തി

ടെൽ അവിവ്‌: ഇസ്രയേലിലെ അതീവ രഹസ്യ സ്വഭാവമുള്ള വ്യോമസേനാ താവളങ്ങളിൽ ഇറാൻ ചാരന്മാർ നുഴഞ്ഞുകയറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. റമത്ത് ഡേവിഡ് എയർബേസിലെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച കേസിൽ ഒരു ഇസ്രായേലി പൗരനെതിരെ കേസ് എടുത്തു. ഇയാൾ ഇറാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. ​യുദ്ധം നടക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ റമത്ത് ഡേവിഡ്റ മത്ത് ഡേവിഡ് വ്യോമസേനാ താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നത്. ​കേസിൽ പ്രതിയാക്കപ്പെട്ട വ്യക്തി തൻ്റെ ഭാര്യയെ ഉപയോഗിച്ചാണ് വ്യോമസേനാ [&Read More

Kerala

അനീഷ് ജോർജിൻ്റെ മരണം; ബിഎൽഒമാർ ഇന്ന് ജോലി ബഹിഷ്കരിച്ച് പ്രതിഷേധിക്കും

പയ്യന്നൂർ: വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി (എസ്ഐആർ) ബന്ധപ്പെട്ട കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. മരിച്ച അനീഷ് ജോർജിന് നീതി തേടി, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്‌കരിക്കും. ​പയ്യന്നൂർ മണ്ഡലം 18Read More

Main story

മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ തീപ്പിടിത്തം 40

സൗദി: സൗദിയിൽ ഉംറ തീർഥാടകരുമായി സഞ്ചരിച്ച ബസ് സൗദി അറേബ്യയിൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ച് 40Read More

Main story

‘വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ 3,000 വ്യാജ നമ്പറുകള്‍; ഒടിപി മറികടക്കാന്‍ ഒടിപി ബൈപ്പാസ്’-അലന്ദ്

ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് വോട്ടര്‍ പട്ടിക തിരുത്തല്‍ കേസില്‍, പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശി ബാപ്പി അദ്യയുടെ തട്ടിപ്പ് രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 27 വയസ്സുകാരനായ അദ്യക്ക് ഒ.ടി.പി ബൈപാസ് സേവനത്തിനായി ഓരോന്നിനും 700 രൂപയാണ് ലഭിച്ചിരുന്നത്. Read More

Kerala

സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് RSS പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കിയ സംഭവത്തിൽ പൂജപ്പുര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരുമല സ്വദേശിയായ ആനന്ദ് തമ്പി ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ആനന്ദിന്റെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിക്കുന്ന വ്യക്തികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ആത്മഹത്യയിലേക്ക് നയിച്ച സമ്മർദ്ദങ്ങൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും പോലീസ് പരിശോധിക്കുക. തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തപ്പോൾ ആർ.എസ്.എസ്Read More

Kerala

മരിയോ ജോസഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്ന് ‘കാസ’

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫളുവന്‍സര്‍ ദമ്പതികലായ മരിയോ ജോസഫും ജിജി മരിയോയും ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് തീവ്ര ക്രൈസ്തവ സംഘടനയായ ‘കാസ’. ഇരുവരെയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയണമെന്ന് കാസ ആവശ്യപ്പെട്ടു. മരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്‌ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിച്ചു. ദമ്പതികളുടെ ‘ഫിലോകാലിയ’ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് സാമ്പത്തിക തട്ടിപ്പും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കൈമാറ്റവും നടത്തുന്നുണ്ടെന്നും കാസ ഫേസ്ബുക്കില്‍ പങ്കുവെച്ച വിശദമായ [&Read More

Main story

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വോട്ടുകൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്

പാട്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്കു പിിന്നാലെ വോട്ട് കൊള്ള ആരോപണം ശക്തമാക്കി കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളുടെ നാൾവഴികളാണ് വീഡിയോയിലൂടെ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. വോട്ടിങ് മുമ്പ് 7.42 കോടി വോട്ടര്‍മാരായിരുന്നു, പക്ഷേ പിന്നീട് അത് കൂടി. സ്പെഷ്യല്‍ ഇന്റന്‍സിവ് റിവിഷന്‍ (Read More

Main story

ട്രംപിന്‍റെ ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ

മോസ്കോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയിൽ അതൃപ്തി രേഖപ്പെടുത്തി റഷ്യ. സമാധാന ഉടമ്പടിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ട്രംപിന്റെ പദ്ധതി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യ എതിർപ്പ് പ്രകടിപ്പിച്ചത്. പശ്ചിമേഷ്യൻ സമാധാന പ്രക്രിയയിലെ പ്രധാന ലോകശക്തി എന്ന നിലയിൽ റഷ്യയുടെ സ്ഥാനം ദുർബലപ്പെടുത്താൻ യുഎസ് ശ്രമിക്കുന്നു എന്ന ആശങ്കയും ഈ എതിർപ്പിന് പിന്നിലുണ്ട്. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസും സൗദി അറേബ്യയും ചേർന്ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഉടൻ അംഗീകരിക്കണമെന്ന് [&Read More

India

‘കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്‍ലിം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആയി; ഒരു പിളര്‍പ്പ് കൂടി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ‘മുസ്‌ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസ്’ എന്ന് വിശേഷിപ്പിച്ച മോദി, അവരുടെ ‘നെഗറ്റീവ് അജണ്ട’ കാരണം പാർട്ടിയിൽ വലിയ പിളർപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ മികച്ച വിജയത്തിന് ശേഷം ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാഹുൽ ഗാന്ധി സ്വയം മുങ്ങിത്താഴാനും ഒപ്പം മറ്റുള്ളവരെ മുക്കാനും ശ്രമിച്ചുവെന്ന് മോദി പരിഹസിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെഗുസരായിലെ ഒരു കുളത്തിൽ രാഹുൽ ഗാന്ധി [&Read More