23/07/2026
[fontresizer_tawhidurrahmandear_widget]
Gulf

കൈകോര്‍ത്ത് സൗദിയും ഖത്തറും; വമ്പന്‍ ടൂറിസം പദ്ധതികള്‍ വരുന്നു

റിയാദ്: ടൂറിസം മേഖലയിലെ സഹകരണം മെച്ചപ്പെടുത്താന്‍ സൗദി അറേബ്യയും ഖത്തറും. സഹകരണം ശക്തമാക്കാനായി ഇരുരാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. റിയാദില്‍ നടക്കുന്ന യുഎന്‍ ടൂറിസം ജനറല്‍ അസംബ്ലിക്ക് മുന്നോടിയായാണ് ഈ സുപ്രധാന കരാര്‍ യാഥാര്‍ത്ഥ്യമായത്. സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്, ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍ ഖര്‍ജി എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളുടെയും ടൂറിസം മേഖലകളില്‍ സുസ്ഥിരമായ വളര്‍ച്ച കൈവരിക്കുക, സംയുക്തമായി പുതിയ അവസരങ്ങള്‍ കണ്ടെത്തുക, നൂതന സംരംഭങ്ങള്‍ വികസിപ്പിക്കുക [&Read More

Kerala

‘അധ്യാപക പെൻഷൻ അനുവദിക്കണം, എംഎൽഎ കാലത്തെ സേവനം സർവീസായി പരിഗണിക്കണം’ -കെ.ടി ജലീൽ

തിരുവനന്തപുരം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ, എം.എൽ.എ പെൻഷന് പകരം അധ്യാപക പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്ത് പുറത്ത്. അധ്യാപക ജോലി രാജിവെച്ച് എം.എൽ.എ ആയ കാലയളവ് സർവീസ് ആയി പരിഗണിച്ച്, ആനുകൂല്യങ്ങൾ നൽകണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനാണ് കത്ത് നൽകിയത്. ​1994 മുതൽ 2006 വരെയുള്ള 12.5 വർഷക്കാലത്തെ അധ്യാപക സർവീസും, 2006 മുതൽ 2021 വരെയുള്ള 15 വർഷത്തെ എം.എൽ.എ കാലയളവും ഉൾപ്പെടുത്തി, മൊത്തം [&Read More

Main story

തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More

India

‘ഹരിയാനയിൽ നടന്ന വോട്ട് കൊള്ള തന്നെയാണ് മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മഹാരാഷ്ട്രയിലും സംഭവിച്ചത്’ ;

ചണ്ഡീഗഢ്: മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും ഹരിയാനയിലേതുപോലെ ‘വോട്ട് കൊള്ള’ നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പുനഃപരിശോധന (എസ്ഐആർ), ഈ വോട്ട് മോഷണങ്ങൾ മറച്ചുവെക്കാനും അതിനെ സ്ഥാപനവൽക്കരിക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. ​മധ്യപ്രദേശിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷന്മാരുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ പച്ച്മറിയിലെത്തിയ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ​”വോട്ട് മോഷണമാണ് ഇവിടെ വിഷയം. അത് മറച്ചുവെച്ച് വ്യവസ്ഥാപിതമാക്കാനാണ് എസ്ഐആർ ലക്ഷ്യമിടുന്നത്,”Read More

Kerala

3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലേട് കൂടിയ ഒറ്റപ്പട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് തെക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട കനത്ത മഴയുടെ സാധ്യത പരിഗണിച്ചാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ​ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് നിലവിൽ സാധ്യത കൂടുതൽ. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മലയോര മേഖലകളിലുള്ളവരും താഴ്ന്ന [&Read More

Gulf

‘പങ്കിടുന്തോറും സമ്പന്നമാകുന്ന ഒരേയൊരു പൈതൃകസ്വത്ത്’ ; യൂസഫലിക്ക് ദുബൈ ഭരണാധികാരിയുടെ 4 സ്നേഹസമ്മാനം

ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് സ്നേഹസമ്മാനവുമായി ദുബൈ ഭരണാധികാരി. യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ആണ് തൻ്റെ പുതിയ പുസ്തകത്തിൻ്റെ കൈയ്യൊപ്പിട്ട കോപ്പിയും അദ്ദേഹത്തിന് കൈമാറി. ‘Read More

India

കര്‍ണാടകയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തുമെന്ന് DK ശിവകുമാര്‍; വോട്ട് കൊള്ളയ്‌ക്കെതിരെ

വോട്ട് കൊള്ള ആരോപണം ശക്തമാകുന്നതിനിടെ, കർണാടക സർക്കാർ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഇവിഎം മാറ്റി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു. വോട്ടർ പട്ടിക ശുദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം നടത്തിയ ഒപ്പുശേഖരണ കാമ്പയിനിൽ 1.12 കോടി പേര് ഒപ്പുവെച്ചതായി അദ്ദേഹം അറിയിച്ചു. ​ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾക്കുള്ള ആശങ്കയുടെ വ്യക്തമായ സൂചനയാണ് ഈ വമ്പിച്ച ഒപ്പുശേഖരണമെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്നതിനിടെ, തെരഞ്ഞെടുപ്പിൻ്റെ സുതാര്യത ഉറപ്പാക്കുന്നതിൻ്റെയും [&Read More

India

‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്‌ലിംകൾക്കും ക്രിസ്‌ത്യാനികൾക്കും സംഘത്തിൽ ചേരാം

ബെംഗളൂരു: ഇന്ത്യയിൽ ഒരു ‘അഹിന്ദു’ പോലും ഇല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരാൾക്കും ആർ.എസ്.എസിൽ ചേരാമെന്നും, എന്നാൽ അവർ ഭാരതാംബയുടെ മക്കളായി വേണം വരാനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരാണെന്നും ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്ന കോൺഗ്രസ് വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ആർ.എസ്.എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘമാണ്. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം പോലും രജിസ്റ്റർ ചെയ്ത ഒന്നല്ല. പിന്നെയെങ്ങനെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യാൻ സാധിക്കും?” അദ്ദേഹം ചോദിച്ചു. [&Read More

Kerala

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മാണത്തിന് 15 കോടി സംഭാവന

ഗുരുവായൂര്‍: പ്രമുഖ വ്യവസായി മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ഗുരുവായൂരപ്പന് കാണിക്ക അർപ്പിച്ച് പ്രത്യേക പൂജകളിൽ പങ്കെടുത്തു. ദേവസ്വം ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ സംഭാവന നൽകുകയും ചെയ്തു. ഇന്ന് രാവിലെ 7.30നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. കുടുംബാംഗങ്ങളും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രം [&Read More

Kerala

‘കേരളത്തിൽ സുരക്ഷിതയല്ല; നാട്ടിലേക്ക് തിരിച്ചുപോകുന്നു’, കോവളത്ത് തെരുവുനായയുടെ കടിയേറ്റ് റഷ്യൻ യുവതി

തിരുവനന്തപുരം: കോവളം ബീച്ചിൽ നായയുടെ കടിയേറ്റതിനു പിന്നാലെ കേരളത്തിലെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് റഷ്യൻ സ്വദേശിയായ ടൂറിസ്റ്റ്. റഷ്യൻ വനിതയായ പൗളിനക്കാണ് കഴിഞ്ഞ ദിവസം ബീച്ചിൽ നായയുടെ കടിയേറ്റത്. ​മൂന്ന് മാസത്തോളം കേരളത്തിൽ തങ്ങാൻ ആഗ്രഹിച്ച് എത്തിയതായിരുന്നു പൗളിന. കഴിഞ്ഞ വർഷവും ഇവർ കേരളത്തിൽ അവധിക്കാലം ചിലവഴിച്ചിരുന്നു. എന്നാൽ, സംഭവത്തോടെ ഇവിടെ സുരക്ഷിതമല്ലെന്ന ആശങ്കയുണ്ടെന്നും നാട്ടിലേക്ക് തിരിച്ചുപോകാൻ ആലോചിക്കുന്നതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ​ഇന്നലെ വൈകുന്നേരം കോവളം ബീച്ചിലൂടെ നടന്നുപോകുമ്പോൾ ഉറങ്ങിക്കിടന്നിരുന്ന ഒരു തെരുവുനായയുടെ തലയിൽ നാട്ടുകാരനായ [&Read More