05/09/2026
[fontresizer_tawhidurrahmandear_widget]
Entertainment

രണ്‍വീര്‍ സിങ് നിയമക്കുരുക്കിലേക്ക്; ‘കാന്താര’ അനുകരണത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി

ബെംഗളൂരു: നടന്‍ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയിലെ ദൈവ രംഗം അനുകരിച്ചതിന്റെ പേരില്‍ രണ്‍വീര്‍ സിങ്ങിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. രണ്‍വീറിന്റെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. നവംബര്‍ 28 ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍വെച്ച് ഹിന്ദു ദൈവത്തെക്കുറിച്ച് രണ്‍വീര്‍ അനാദരവുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ പ്രത്യേകിച്ച് തുളു സംസാരിക്കുന്ന സമൂഹത്തിന്റെ വികാരത്തെ മുറിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. 2023 ലെ ഭാരത് [&Read More

Kerala

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെതിരെ കുരുക്ക് മുറുകുന്നു ദ്വാരപാലക ശിൽപപാളി കേസിലും പ്രതിചേര്‍ത്തു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വീണ്ടും പ്രതിചേർത്തു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തിക്കൊണ്ടുപോയി സ്വർണം മോഷ്ടിച്ച കേസിലാണ് രണ്ടാമതായി പത്മകുമാറിനെ പ്രതിചേർത്തത്. സ്വർണ്ണ കട്ടിളപ്പാളി കേസിൽ നേരത്തെ അറസ്റ്റിലായ പത്മകുമാറിന്റെ അറസ്റ്റ്, കഴിഞ്ഞ ദിവസം ജയിലിലെത്തിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികളിലെ സ്വർണം പൂശിയ ഭാഗം, മിനുട്ട്‌സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തി, [&Read More

India

എക്സിലെ ‘ബോട്ട് ‘ ശുദ്ധീകരണം മോദിയുടെ അക്കൗണ്ടിലും? ഒറ്റയടിക്ക് പ്രധാനമന്ത്രിയുടെ 40 ലക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സ് (പഴയ ട്വിറ്റർ) അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി റിപ്പോർട്ട്. ഏകദേശം 40 ലക്ഷം ഫോളോവേഴ്‌സ് ഒറ്റയടിക്ക് കുറഞ്ഞുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ ഫാക്റ്റ് ചെക്കറും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈറാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. എക്‌സ് പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളെയും (ബോട്ടുകൾ) സ്പാം അക്കൗണ്ടുകളെയും നീക്കം ചെയ്യുന്ന നടപടിയുടെ ഭാഗമായാണ് ഈ ഇടിവെന്നാണ് സൂചന. സുബൈർ പങ്കുവെച്ച സ്‌ക്രീൻഷോട്ടുകളിൽ, മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം [&Read More

World

ചോരയും കണ്ണീരും വീണ മണ്ണിൽ പ്രതീക്ഷയുടെ മംഗളാരവം ഖാൻ യൂനിസിൽ ഒരേ വേദിയിൽ

ഗസ്സ: ചുറ്റും ബോംബ് വീണു തകർന്ന കെട്ടിടങ്ങളുടെ ’അസ്ഥികൂടങ്ങൾ’. വായുവിൽ ഇപ്പോഴും വെടിമരുന്നിന്റെയും പൊടിയുടെയും ഗന്ധം. എന്നാൽ, തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ചൊവ്വാഴ്ച മുഴങ്ങിക്കേട്ടത് മരണ വിലാപങ്ങളായിരുന്നില്ല, മറിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവിളിയുടെ സംഗീതമായിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ നഗരഹൃദയത്തിൽ, 54 ഫലസ്തീൻ ദമ്പതികളാണ് ഒരേ വേദിയിൽ പുതുജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. വെടിനിർത്തൽ കരാർ നിലവിൽ വന്ന് ആഴ്ചകൾ പിന്നിടുമ്പോഴാണ്, ലോകത്തിൻ്റെ കണ്ണു നിറയിച്ചു ഇത്തരമൊരു സമൂഹ വിവാഹം നടന്നത്. യുഎഇയുടെ 54Read More

World

പുടിൻ ഇന്ത്യയിൽ, ഉറ്റുനോക്കി ലോകം; നിരവധി കരാറുകളിൽ ഒപ്പുവയ്ക്കും ഇന്ത്യ – റഷ്യ

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്നും നാളെയും ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് പ്രധാനമായും ഊന്നൽ നൽകുക. പ്രതിരോധ മന്ത്രി ആന്ദ്രേ ബെലോസോവും പുടിനൊപ്പമുണ്ട്. പ്രതിരോധം, ഊർജം, സാമ്പത്തികം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായുള്ള നിർണ്ണായക ചർച്ചകൾ ഈ സന്ദർശനത്തിൽ നടക്കും. ഇന്നും നാളെയുമായി നടക്കുന്ന 23Read More

Sports

ചെൽസിയെ ഞെട്ടിച്ച് ലീഡ്സ്, ജയമില്ലാതെ ലിവർപൂൾ ആഴ്‌സണൽ കുതിപ്പ് തുടരുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണൽ വിജയം തുടർന്നപ്പോൾ കരുത്തരായ ചെൽസി അട്ടിമറി നേരിട്ടു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് സ്വന്തം മൈതാനത്ത് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്സണൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കിയത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്സ് യുണൈറ്റഡിനോട് 1Read More

Kerala

റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതിക്കാരനുമെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്; തട്ടിപ്പ് ആരോപണം തള്ളി ആലുങ്കല്‍

കൊച്ചി: തട്ടിപ്പ് നടത്തിയെന്ന ആരോപണങ്ങള്‍ തള്ളി അബീര്‍ ഗ്രൂപ്പ് മേധാവിയും പ്രമുഖ വ്യവസായിയുമായ ആലുങ്കല്‍ മുഹമ്മദ്. റിപ്പോര്‍ട്ടര്‍ ടിവി വ്യക്തിഹത്യ നടത്തുകയാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും കള്ളപ്പരാതി നല്‍കിയ അബ്ദുല്‍ സലാമിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ആലുങ്കല്‍ മുഹമ്മദ് അറിയിച്ചു. ഒരു തട്ടിപ്പുകാരന്‍ നല്‍കിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്ത നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ ആശുപത്രി ശൃംഖല തട്ടിയെടുത്തുവെന്നും, നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ വെച്ച് [&Read More

Gulf

മൂല്യം ഇടിഞ്ഞിടിഞ്ഞ് രൂപ; പ്രവാസികൾക്കിത് ‘ചാകര’ക്കാലം! യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ തിരക്കോട്

ദുബൈ/കൊച്ചി: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികൾക്ക് ഇത് അക്ഷരാർത്ഥത്തിൽ ‘ചാകര’ക്കാലമായി. യുഎഇ ദിർഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് 24.50Read More

World

അധികാരം പിടിച്ചടക്കി അസിം മുനീര്‍, ഷഹബാസ് ശരീഫിനെ കാണാനില്ല; പാകിസ്താനില്‍ എന്തൊക്കെയാണീ നടക്കുന്നത്!

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സിവിലിയൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടലിന് സാധ്യതയേറിവരുന്നതായി റിപ്പോർട്ട്. രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ അഭാവം പ്രതിരോധ മേഖലയിലെ നിർണ്ണായക നിയമനം വൈകിപ്പിക്കുകയാണ്. സൈനിക നേതൃത്വത്തിലെ സുപ്രധാന പദവിയായ ‘ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്’ (Read More

Lifestyle

പാക്കറ്റ് പാല്‍തിളപ്പിക്കാറുണ്ടോ നിങ്ങള്‍? ഇക്കാര്യം ശ്രദ്ധിക്കുക!

ഇന്ത്യൻ അടുക്കളകളിൽ പതിറ്റാണ്ടുകളായി പിന്തുടരുന്ന ഒരു ശീലമാണ് പാക്കറ്റ് പാൽ വീട്ടിലെത്തിയാൽ ഉടൻ തിളപ്പിക്കുന്നത്. എന്നാൽ, ഈ രീതി അനാവശ്യമാണെന്നും പാലിന്റെ പോഷകഗുണങ്ങൾ കുറയാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ട് ഓര്‍ത്തോപീഡിക്, സ്‌പോര്‍ട്‌സ് മെഡിസിന്‍ വിദഗ്ധനായ ഡോ. മനന്‍ വോറ രംഗത്തെത്തിയതോടെ ദേശീയതലത്തിൽ ഇത് വലിയ ചർച്ചയായി. വിപണിയിൽ ലഭ്യമാകുന്ന പാക്കറ്റ് പാൽ, ദോഷകരമായ ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കുന്നതിനായി ഉയർന്ന താപനിലയിൽ പാസ്ചറൈസ് ചെയ്താണ് എത്തുന്നത്. അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിനായി വീണ്ടും തിളപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് ഡോ. വോറയുടെ പ്രധാന വാദം. കാൽസ്യം, [&Read More