04/09/2026
[fontresizer_tawhidurrahmandear_widget]
Kerala

‘ആര്യ രാജേന്ദ്രന്റെ വിജയം മംദാനിക്ക് ആവേശമായി, ന്യൂയോർക്ക് മേയറാകാനുള്ള ശ്രമം തുടങ്ങിയത് അങ്ങനെ’

തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെയും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രായം കുഞ്ഞ മേയറായി ആര്യാ രാജേന്ദ്രന്‍ അധികാരമേറ്റപ്പോള്‍ ട്വിറ്ററില്‍ അഭിവാദ്യം ചെയ്യുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്ത നേതാവാണ് മംദാനിയെന്ന് ഗോവിന്ദന്‍ പറഞ്ഞു. അന്ന് ആര്യയെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമങ്ങള്‍ക്ക് മംദാനി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ആര്യാ രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരി, കേരളത്തിന്റെ തലസ്ഥാന പട്ടണത്തിലെ കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിവാദ്യം [&Read More

India

കോൺഗ്രസ് റാലിയിൽ തൊപ്പി വച്ച് രേവന്ത് റെഡ്ഡി; തെലങ്കാനയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കാൻ

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെരഞ്ഞെടുപ്പ് റാലിക്കിടെ തലയില്‍ തൊപ്പി ധരിച്ചതിനെതിരെ കടന്നാക്രമിച്ച് ബിജെപി. ഇതിലും ഭേദം തന്റെ തലയറുക്കുന്നതാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് പ്രതികരിച്ചു. തെലങ്കാനയെ മുസ്‌ലിം രാജ്യമാക്കാനാണ് കോണ്‍ഗ്രസും രേവന്തും എഐഎംഐഎമ്മും ചേര്‍ന്നു ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദ് ജൂബിലി ഹില്‍സില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു സംഭവം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവിന്‍രെ പ്രചാരണത്തിന്റെ ഭാഗമായി ബോറാബണ്ടയില്‍ നടന്ന റാലിയിലാണ് രേവന്ത് റെഡ്ഡി തൊപ്പി ധരിച്ചെത്തിയത്. [&Read More

World

‘കറുത്ത മംദാനി’ക്ക് കാലിടറി ; ജേഴ്‌സി സിറ്റിയില്‍ പൊരുതിത്തോറ്റത് മംദാനിയുടെ നിലപാടുകളും, ശൈലിയുമുള്ള

ജേഴ്‌സി സിറ്റി : ലോകം ഉറ്റുനോക്കിയ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ആൻഡ്രൂ ക്വോമോയെ പിന്തള്ളി സൊഹ്‌റാൻ മംദാനി വിജയം കൊയ്‌തെടുത്തപ്പോൾ, ഹഡ്‌സൺ നദിയുടെ മറുകരയിൽ മംദാനിയോട് പല കാര്യങ്ങളും സാമ്യമുള്ള മറ്റൊരു സ്ഥാനാർത്ഥിക്ക് കാലിടറി. ജീവിത പശ്ചാത്തലത്തിലും ആശയങ്ങളിലും പ്രചാരണ പരിപാടികളിലും മംദാനിയോടുള്ള സാമ്യം കാരണം ‘കറുത്ത മംദാനി’ എന്ന് വിശേഷിപ്പിക്കപ്പെട്ട മുസ്സബ് അലിയാണ് ജേഴ്‌സി സിറ്റി മേയർ തെരഞ്ഞെടുപ്പിൽ റൺഓഫിന് യോഗ്യത നേടാനാവാതെ പിന്തള്ളപ്പെട്ടത്. ഡെമോക്രാറ്റിക് പശ്ചാത്തലമുള്ള നാല് സ്ഥാനാർത്ഥികൾ നേരിൽ വന്ന [&Read More

World

‘ഭീഷണികൾക്കു മുന്നിൽ മുട്ടുമടക്കി ഇറാൻ ആണവ, മിസൈൽ പദ്ധതികൾ ഉപേക്ഷിക്കുമെന്ന് കരുതേണ്ട’; ഇറാൻ

ടെഹ്‌റാൻ: ഇറാനെ ദുര്‍ബലമാക്കി, ഇസ്രയേലിന് കൂടുതല്‍ ആയുധബലം നല്‍കാനാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ഇറാന്‍ ആണവRead More

Main story

‘തട്ടമിട്ട കുട്ടികളെ ഇഷ്ടമല്ല, പറയരും പുലയരും സംസ്‌കൃതം പഠിക്കേണ്ടെന്ന് പറഞ്ഞു’; കേരള സര്‍വകലാശാലാ

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സംസ്‌കൃതം വിഭാഗം മേധാവ ജാതീയമായും മതപരമായും വിവേചനം കാണിച്ചെന്ന ഗുരുതര ആരോപണങ്ങള്‍. ഗവേഷണ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വകുപ്പ് മേധാവിയായ ഡോ. സി.എന്‍ വിജയകുമാരിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദലിത് വിദ്യാര്‍ത്ഥികളെയും മുസ്‌ലിം വിദ്യാര്‍ത്ഥിനികളെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രവൃത്തികളും മേധാവിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി പരാതിയില്‍ പറയുന്നു. പുലയരും പറയരും സംസ്‌കൃതം പഠിക്കേണ്ടതില്ലെന്ന് മേധാവി ആവര്‍ത്തിച്ച് പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. തട്ടമിട്ട കുട്ടികളെ അധ്യാപികയ്ക്ക് ഇഷ്ടമല്ല. ഇവരുടെ മുറിയില്‍ കയറിയതിന് ശേഷം, [&Read More

Magazine

എല്ലാ കോട്ടകളും തകര്‍ത്തെറിഞ്ഞ തനിയൊരുവന്‍ മംദാനി

അമേരിക്കൻ രാഷ്ട്രീയത്തിലെ എല്ലാ വെല്ലുവിളികളെയും തകർത്തെറിഞ്ഞുകൊണ്ടാണ്, സൊഹ്റാൻ മംദാനി ന്യൂയോർക്ക് സിറ്റിയുടെ ആദ്യ മുസ്‌ലിം മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. 34കാരനായ മംദാനിയുടെ ഈ വിജയം ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ, ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ എന്നീ അപൂർവതകളും ഈ ജയത്തിൽ ഒത്തുവവന്നു. ​ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് മംദാനി ആവർത്തിച്ച് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി. ഇതിനുപുറമെ, ഗസ്സയിലെ ഇസ്രയേലിൻ്റെ [&Read More

India

‘ആദ്യം എഐ ചിത്രമോ തമാശയോ ആകുമെന്ന് കരുതി; കാര്യം അറിഞ്ഞപ്പോള്‍ ഭയവും ആശങ്കയുമായി’;

ബ്രസീലിയ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചയായ ബ്രസീലിയന്‍ യുവതി ലാരിസ നെറി കൂടുതല്‍ പ്രതികരണവുമായി രംഗത്ത്. തന്റെ ചിത്രം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ ആശങ്കയുണ്ടെന്ന് അവര്‍ പറഞ്ഞു. ‘ആദ്യം എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അതൊരു തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്റെ ചിത്രം പശ്ചാത്തലത്തിലുള്ള വീഡിയോ കണ്ടപ്പോള്‍ അത് എഐ ആണെന്ന് പോലും തോന്നി. എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ എനിക്ക് പേടി തോന്നി. [&Read More

Sports

‘ഒരു മാസം 4 ലക്ഷം കൊടുത്താല്‍ പോര; ഷമിയുടെ മുന്‍ഭാര്യയുടെ ഹരജിയില്‍ സുപ്രീം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മിലുള്ള നിയമപോരാട്ടം പുതിയ വഴിത്തിരിവിലേക്ക്. തനിക്കും മകള്‍ക്കും കൊല്‍ക്കത്ത ഹൈക്കോടതി അനുവദിച്ച ജീവനാംശം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ചു. മാസം 1.5 ലക്ഷം രൂപയും മകളുടെ പരിചരണത്തിനായി 2.5 ലക്ഷം രൂപയും അനുവദിച്ചുകൊണ്ടുള്ള കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെ ചോദ്യം ചെയ്താണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് [&Read More

Gulf

ദമാമിൻ്റെ മുഖച്ഛായ മാറും; ഗ്ലോബൽ സിറ്റിയുടെ ആദ്യഘട്ടം ഈ മാസം സമർപ്പിക്കും

ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ടൂറിസം, വിനോദ മേഖലകളുടെ മുഖച്ഛായ അടിമുടി മാറ്റാന്‍ പോകുന്ന വമ്പന്‍ പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം രാജ്യത്തിന് സമര്‍പ്പിക്കും. ദമാം ഗ്ലോബൽ സിറ്റി എന്ന ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടം നവംബര്‍ അവസാനത്തോടെ സജ്ജമാകുമെന്നാണു വിവരം. ഒരു തായ് നിക്ഷേപകനുമായി സഹകരിച്ചാണ് ഈ നൂതന പദ്ധതി ഒരുങ്ങുന്നത്. കിഴക്കൻ പ്രവിശ്യയെ ആഗോള വിനോദകേന്ദ്രമാക്കി മാറ്റുകയും യാത്രികരെയും നിക്ഷേപകരെയും ഒരുപോലെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ സംസ്‌കാരRead More

India

‘സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടന്‍ നീക്കം ചെയ്യണം’;

ന്യൂഡൽഹി: പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ ഉടന്‍ നീക്കം ചെയ്യാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം. സ്കൂളുകൾ, ആശുപത്രികൾ, പൊതു കായിക സമുച്ചയങ്ങൾ, ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നായ്ക്കളെ ഒഴിവാക്കണം. വന്ധ്യംകരണത്തിന് ശേഷവും നായ്ക്കളെ ഈ പൊതു ഇടങ്ങളിലേക്ക് തിരികെ വിടരുതെന്നും കോടതി കർശനമായി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവ് [&Read More