ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ പൂര്‍ണമായും തകര്‍ന്നു; അപകടം മദീനാ സന്ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ
മദീന: സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ മരിച്ച അപകടമുണ്ടായത് മദീന സന്ദര്‍ശനത്തിനായുള്ള യാത്രയ്ക്കിടെ. മദീനയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേരാണു മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശിയും തിരൂര്‍ക്കാട് തോണിക്കരയില്‍ താമസക്കാരനുമായ നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍(52), മാതാവ് മൈമൂനത്ത്(75), ഭാര്യ തസ്ന(40), മകന് ആദില്‍(14) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ജിദ്ദയില്‍നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജി.എം.സി കാറും പുല്ല് കയറ്റി വരികയായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. [&Read More