ന്യൂഡൽഹി: 2025 മേയിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ ദക്ഷിണേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയിൽ ഇന്ത്യയുടെ വ്യക്തമായ മേധാവിത്വം തെളിയിച്ചതായി അന്താരാഷ്ട്ര പഠന റിപ്പോർട്ട്. സ്വിറ്റ്സർലൻഡിലെ പ്രശസ്തമായ ‘സെന്റർ ഫോർ മിലിട്ടറി ഹിസ്റ്ററി ആൻഡ് പെർസ്പെക്റ്റീവ് സ്റ്റഡീസ്’ ആണ് പാകിസ്ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ഇന്ത്യയുടെ സൈനിക കരുത്താണെന്ന നിഗമനം പുറത്തുവിട്ടത്. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ ആരംഭിച്ചത്. കേവലം 88 മണിക്കൂർ നീണ്ടുനിന്ന തീവ്രമായ വ്യോമയുദ്ധത്തിൽ പാകിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും പ്രധാന സൈനിക കേന്ദ്രങ്ങളെയും [&Read More
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ബദരീനാഥ്, കേദാർനാഥ് ധാമുകൾ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കം. ബദരീനാഥ്Read More
ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന പരേഡിൽ ലോകത്തിന് മുന്നിൽ കരുത്ത് വിളിച്ചോതി ഇന്ത്യൻ സൈന്യം. ചരിത്രത്തിലാദ്യമായി കരRead More
‘ബിജെപി തോല്‍ക്കുന്നിടത്ത് കോണ്‍ഗ്രസ് അനുഭാവികളെയും ചില പ്രത്യേക സമുദായക്കാരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം
ന്യൂഡല്‍ഹി: ഗുജറാത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) നടപടികളുടെ മറവില്‍ ബിജെപി ആസൂത്രിതമായി വോട്ട് കൊള്ള നടത്തുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടനാ തത്വമായ ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്നതിനെ അട്ടിമറിക്കാനാണ് നീക്കമെന്നും, ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന് ഈ ഗൂഢാലോചനയില്‍ പങ്കാളികളാവുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്തില്‍ നടക്കുന്ന എസ്ഐആര്‍ നടപടികളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. ഗുജറാത്ത് കോണ്‍ഗ്രസ് ഘടകം പുറത്തുവിട്ട കണക്കുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. [&Read More
‘തമിഴ്നാട്ടില്‍ ഹിന്ദിക്ക് സ്ഥാനമില്ല; അന്നും ഇന്നും എന്നും’; തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്ന്
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദിക്ക് ഇന്നലെകളിലോ ഇന്നോ നാളെയോ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. ഭാഷാ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരെ പോരാടി ജീവന് ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു. ‘ഹിന്ദിക്ക് ഇവിടെ സ്ഥാനമില്ല, അന്നും ഇന്നും എന്നും,’ സ്റ്റാലിന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഭാഷാ സമരത്തില്‍ ഇനിയൊരു ജീവന് കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. തമിഴ് വികാരം ഒരിക്കലും മരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ തമിഴ്നാട് എക്കാലവും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം [&Read More
അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. [&Read More
ന്യൂഡൽഹി: ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (Read More
ന്യൂഡൽഹി: ഉത്തരേന്ത്യയെ ശ്വാസംമുട്ടിക്കുന്ന വായു മലിനീകരണത്തില്‍ വിചിത്ര വാദവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായി ടി.പി സെന്‍കുമാര്‍. ഡല്‍ഹിയിലെ വായുമലിനീകരണത്തിനു പിന്നില്‍ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള പൊടിക്കാറ്റും പ്രധാന കാരണമാകുന്നുവെന്ന് സെൻകുമാർ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഡൽഹിയിലെ മലിനീകരണത്തിന്റെ 40 ശതമാനത്തോളം ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ മൂലമാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വാദിച്ചു. അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിലൂടെ സഞ്ചരിച്ചെത്തുന്ന ഈ പൊടിപടലങ്ങൾ, ശൈത്യകാലത്തെ പ്രത്യേക കാലാവസ്ഥാ സാഹചര്യം മൂലം [&Read More
ഭോപ്പാല്‍: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മധ്യപ്രദേശില്‍ പ്രതിഷേധം കടുപ്പിച്ച് രജപുത്ര സംഘടനയായ കര്‍ണിസേന. ഭിന്ദില്‍ നടന്ന പ്രതിഷേധ പ്രകടനം സംഘര്‍ഷഭരിതമായി. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രവര്‍ത്തകര്‍, ഭിന്ദിലെ പ്രധാന ജങ്ഷനായ പരേഡ് ചൗക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചതായി ‘ദൈനിക് ഭാസ്കര്‍’ റിപ്പോര്‍ട്ട് ചെയ്തു. ഏക സിവില്‍ കോഡ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനെതിരെയാണ് കര്‍ണിസേന രംഗത്തെത്തിയിരിക്കുന്നത്. ബില്‍ പാസായാല്‍ അത് രാജ്യത്തെ വിവിധ സമുദായങ്ങളുടെ തനതായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും [&Read More
‘നാട്ടിൽ ഹിന്ദുത്വം പറയും; ദുബൈയിൽ ചെന്ന് മക്കളെ പർദ ഉടുപ്പിക്കും’-കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ സൈബറാക്രമണം
ന്യൂഡൽഹി: യുഎഇയിലെ പള്ളി സന്ദർശനത്തിനിടെ മക്കൾ പർദ ധരിച്ചതിന്റെ പേരിൽ ബിജെപി നേതാവിനും നടനുമായ കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ സൈബർ ആക്രമണം. കൃഷ്ണകുമാറിനെ ബിഹാർ ടൂറിസം മന്ത്രിയാക്കിയാണ് വിദ്വേഷ പ്രചാരണം. ഹിന്ദുത്വവാദിയായ കൃഷ്ണകുമാർ ഗൾഫിലെത്തിയപ്പോൾ മക്കളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ ആക്രമണം നടക്കുത്. ‘ഹിന്ദുത്വ നൈറ്റ്’ എന്ന എക്സ് ഹാൻഡിലാണ് കൃഷ്ണകുമാറും മക്കളും അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്കിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആദ്യം രംഗത്തെത്തിയത്. ‘ഇതാണ് [&Read More