രാജ്യത്ത് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലിണ്ടറൊന്നിന് 9.50 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ നിരക്കിൽ മാറ്റമൊന്നുമില്ല. നിരക്ക് വർധിച്ചതോടെ ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,747.50 രൂപയായി ഉയർന്നു. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ പുതിയ നിരക്ക് 2,701 രൂപയും കൊൽക്കത്തയിൽ 2,884 രൂപയുമാണ്. എണ്ണക്കമ്പനികൾ സാധാരണയായി ഓരോ മാസത്തിന്റെയും തുടക്കത്തിലാണ് പാചകവാതക നിരക്കുകൾ പുതുക്കാറുള്ളത്. അന്താരാഷ്ട്ര വിപണിയിലെ [&Read More
‘ചോദ്യങ്ങളെ ഭയപ്പെടുന്ന ഭീരുക്കൾ; ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് ബിജെപി കരുതേണ്ട’; ആഞ്ഞടിച്ച്
ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി ചോദ്യങ്ങൾ ചോദിക്കുന്നവരുടെ വായടപ്പിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് പ്രമുഖ നടൻ പ്രകാശ് രാജ്.Read More
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് ഗാർഹിക എൽപിജി ഉപഭോക്താക്കളെ ബാധിക്കുന്ന സുപ്രധാന മാറ്റങ്ങങ്ങൾ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു(Read More
‘വീട്ടിൽ പഴയ നോട്ടുകളും നാണയങ്ങളും ഉണ്ടോ? ലക്ഷങ്ങൾ സമ്പാദിക്കാം’-വൈറൽ വീഡിയോയുടെ യാഥാർഥ്യം വിശദീകരിച്ച്
ന്യൂഡൽഹി: പഴയതും അപൂർവവുമായ കറൻസി നോട്ടുകളും നാണയങ്ങളും കൈവശമുള്ളവർക്ക് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പേരിൽ ഒരു വീഡിയോ കുറച്ചായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്(Read More
ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ നീക്കവുമായി കേന്ദ്രം. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. സെപ്റ്റംബർ അഞ്ചിന് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രനീക്കം. കേസ് സുപ്രിംകോടതി നാളെ പരിഗണിക്കും. ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ട് കേസുകൾ ഒഴിവാക്കണമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് നാളെ പരിഗണിക്കും. സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ചിരിക്കുന്ന [&Read More
ബെലഗാവി: മദ്യപിക്കുന്നതിനിടെ ചിക്കൻ കഷ്ണങ്ങൾ കൂടുതൽ കഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും സഹപ്രവർത്തകനുമായ അരുൺ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവി മൂടലഗി താലൂക്കിലെ ഹുനാശ്യാൽ പിജി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്വകാര്യ സ്റ്റീൽ കമ്പനിയിലെ തൊഴിലാളികളായ സീതാറാമും അരുൺ കുമാറും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ സീതാറാം കൂടുതൽ ചിക്കൻ കഷ്ണങ്ങൾ [&Read More
മകളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തണം; ചെരിപ്പില്ലാതെ സാരിയുടുത്ത് ഓടി 47കാരിയായ അമ്മ, മാരത്തണിൽ
മുംബൈ: മകളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ചെരിപ്പില്ലാതെ സാരിയുടുത്ത് മാരത്തണിൽ ഓടി ഒന്നാം സ്ഥാനം നേടി 47കാരിയായ അമ്മ. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിനി രമാബായി രൺവീറാണ് മകളുടെ പഠനത്തിനായി മാരത്തണിൽ ഓടി വിജയിച്ചത്. 3,000 രൂപ സമ്മാനത്തുക മകളുടെ പഠനത്തിനായി ഉപയോഗിക്കുമെന്ന് രമാബായി പറഞ്ഞു. ബീഡ് ജില്ലയിലെ അംബാജോഗായിലാണ് സംഭവം. ഭാരതീയ ശിക്ഷൺ പ്രസാരക് സൻസ്ഥയുടെ ഖോലേശ്വർ എജുക്കേഷനൽ കോംപ്ലക്സിന്റെ അമൃത് മഹോത്സവാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തണിലാണ് രമാബായി പങ്കെടുത്തത്. നിരവധി യുവാക്കളും യുവതികളും [&Read More
ദേശീയ പരീക്ഷാ ഏജൻസിയുടെ നീറ്റ് പുനഃപരീക്ഷാ പോർട്ടലിലെയും ഐഐടി റോർക്കിയുടെ ജെഇഇ അഡ്വാൻസ്ഡ് വെബ്സൈറ്റിലെയും ഗുരുതര സുരക്ഷാ വീഴ്ചകൾ കണ്ടെത്തി രാജ്യത്തിന്റെ തന്നെ ശ്രദ്ധനേടിയിരിക്കുകയാണ് ദുബൈയിലെ ഒരു മലയാളി വിദ്യാർത്ഥിRead More
എക്സ്പ്രസ് വേ പിക്നിക് സ്പോട്ടാക്കി കുടുംബം; നടുറോഡിലിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ
ജയ്പൂർ: രാജസ്ഥാനിൽ പുതുതായി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ് വേ പിക്നിക് സ്പോട്ടാക്കി മാറ്റി ഒരു കുടുംബം. റോഡിന് നടുവിലിരുന്ന് കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയരുന്നത്. കുടുംബാംഗങ്ങൾ റോഡിൽ പ്ലേറ്റുകളുമായി ഇരിക്കുന്നതും ബന്ധുക്കൾ ഭക്ഷണം വിളമ്പി നൽകുന്നതുമാണ് വീഡിയോയിലുള്ളത്. എക്സ്പ്രസ് വേ പോലുള്ള അതിവേഗ പാതയിൽ നടുറോഡിലിരുന്ന് അപകടകരമായ രീതിയിൽ ഭക്ഷണം കഴിച്ചതിന് പുറമേ, പൊതുസ്ഥലങ്ങളുടെ ശുചിത്വവും പരിപാലനവും കാറ്റിൽപ്പറത്തുന്ന ആളുകളുടെ മനോഭാവത്തെയും നെറ്റിസൺസ് രൂക്ഷമായി വിമർശിച്ചു. എക്സിലടക്കം വൈറലായ വീഡിയോയ്ക്കെതിരെ [&Read More
ജയ്പൂർ: നീറ്റ് പി.ജി 2026 പരീക്ഷക്കിടെ വൈദ്യുതി മുടങ്ങി വിവാദത്തിലായ ജയ്പൂരിലെ അതേ പരീക്ഷാകേന്ദ്രത്തിൽ എയിംസ് കോമൺ റിക്രൂട്ട്മെന്റ് – 5 പുനഃപരീക്ഷക്കിടെയും സെർവർ തകരാർ. തിങ്കളാഴ്ച രാവിലെ നടത്താനിരുന്ന പരീക്ഷയാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് 30 മിനിറ്റ് വൈകി ആരംഭിച്ചത്. പരീക്ഷ ആരംഭിച്ചതിന് പിന്നാലെ വീണ്ടും സെർവർ തകരാറിലായതോടെ ഉദ്യോഗാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പരീക്ഷ റദ്ദാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ജയ്പൂരിലെ ഐ.ഒ.എൻ ഡിജിറ്റൽ സോൺ സിതാപുര കേന്ദ്രത്തിലാണ് എയിംസ് സി.ആർ.ഇRead More