പൂനെ: ഇന്ത്യയുടെ വിദേശനയങ്ങള്‍ നടപ്പാക്കാന്‍ ഒരു ജയശങ്കര്‍ മതിയോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും രാമായണത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇവിടെ ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ താന്‍ അദ്ദേഹത്തെ സേവിക്കുകയാണെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. പൂനെ പുസ്തക മേളയില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍ നിന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ ചോദ്യം തെറ്റാണ്. നമുക്ക് ഒരു മോദിയുണ്ട് എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്. കാരണം, ആത്യന്തികമായി ശ്രീഹനുമാന് സേവിക്കുകയാണ് ചെയ്യുന്നത്,’ ജയശങ്കര്‍ [&Read More
കേന്ദ്രം ഒഴിവാക്കിയ ഗാന്ധിജിയുടെ പേര് ഏറ്റെടുത്ത് മമതാ സര്‍ക്കാര്‍; ബംഗാളില്‍ തൊഴിലുറപ്പ് പദ്ധതി
കൊല്‍ക്കത്ത: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സംസ്ഥാനം സ്വന്തം നിലയില്‍ നടപ്പാക്കി വരുന്ന തൊഴിലുറപ്പ് പദ്ധതിയായ ‘കര്‍മശ്രീ’യുടെ പേര് ‘മഹാത്മശ്രീ’ എന്ന് പുനര്‍നാമകരണം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (Read More
കര്‍ണാടക മാതൃകയില്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ തെലങ്കാനയും; പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി
ഹൈദരാബാദ്: കര്‍ണാടക മാതൃകയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ക്കും(Read More
ഗുരുഗ്രാം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജ കൊലപാതക വാര്‍ത്ത പ്രചരിപ്പിച്ച ബി.ജെ.പി യുവമോര്‍ച്ച നേതാവിനെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കൗശാംബി സ്വദേശിയും യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ഹരി ഓം മിശ്ര(ശൗര്യ മിശ്ര)യാണ് പിടിയിലായത്. ഗുരുഗ്രാമില്‍ നികിത അഗര്‍വാള്‍ എന്ന ഹിന്ദു പെണ്‍കുട്ടിയെ ആരിഫ് ഖാന് എന്ന മുസ്ലിം സഹപാഠി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നായിരുന്നു ഇയാള്‍ എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയെ ആരിഫ് ഖാന് ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിതമായി മതം മാറ്റാന്‍ [&Read More
‘ബിഹാര്‍ പോലെ ബംഗാളിലെ ജംഗിള്‍രാജും അവസാനിപ്പിക്കണം’- തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: ബിഹാറിന് പിന്നാലെ പശ്ചിമ ബംഗാളിലും ‘ജംഗിള്‍രാജ്’ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബാനര്‍ജി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ബംഗാളിലെ ജനങ്ങള്‍ ഉടന്‍ അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം മാറ്റിവെച്ച പൊതുറാലിയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബംഗാളിലും മാറ്റം വരുമെന്ന് പ്രഖ്യാപിച്ചത്. വികസനത്തിന് വേണ്ടിയാണ് ബിഹാര്‍ ജനത വോട്ട് ചെയ്തതെന്നും 20 വര്‍ഷത്തെ [&Read More
ന്യൂഡൽഹി: അതിർത്തി സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സേന തദ്ദേശീയമായി നിർമിച്ച അത്യാധുനിക ഡ്രോണുകൾ സ്വന്തമാക്കുന്നു. ശത്രുപാളയത്തിൽ ചെന്ന് നാശം വിതയ്ക്കാൻ ശേഷിയുള്ള ‘കാമികാസെ’ (Read More
അദാനിക്കെതിരായ ചോദ്യത്തിന് കോഴ: മഹുവയ്ക്ക് ആശ്വാസവിധി; ലോക്പാല്‍ നടപടി റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ‘ചോദ്യത്തിന് കോഴ’ (Read More
ന്യൂഡൽഹി: ഇന്ധനത്തിലെ എഥനോൾ മിശ്രിതം വാഹനങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് രാജ്യസഭയിൽ ആശങ്കയറിയിച്ച് എം.പിയും നടനുമായ കമൽ ഹാസൻ. പെട്രോളിൽ എത്തനോൾ കലർത്തുന്നതിലെ സുരക്ഷാ മുൻകരുതലുകൾ, വാഹനങ്ങളുടെ മൈലേജ്, എഞ്ചിന്റെ ഈട് എന്നിവയെക്കുറിച്ച് വ്യക്തത തേടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെ സമീപിച്ചത്. എന്നാൽ, എഥനോൾ ഉപയോഗം വാഹനങ്ങൾക്ക് ദോഷകരമല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സഭയെ അറിയിച്ചു. രാജ്യസഭയിലെ തന്റെ കന്നി ചോദ്യത്തിലൂടെയാണ് കമൽ ഹാസൻ ഈ വിഷയം ഉന്നയിച്ചത്. Read More
‘പാരമ്പര്യവും ശാസ്ത്രവും ഒന്നിച്ച് കൊണ്ടുപോകാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുത്തു’- ലോകാരോഗ്യ സംഘടന
ഗാന്ധിനഗര്‍: പാരമ്പര്യ വൈദ്യശാസ്ത്രവും ആധുനിക ശാസ്ത്രവും പരസ്പര വിരുദ്ധമല്ലെന്നും അവ പരസ്പര പൂരകങ്ങളാണെന്നും ലോകാരോഗ്യ സംഘടന (Read More