‘ആർഎസ്എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘം, രജിസ്ട്രേഷൻ്റെ ആവശ്യമില്ല, മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും സംഘത്തിൽ ചേരാം
ബെംഗളൂരു: ഇന്ത്യയിൽ ഒരു ‘അഹിന്ദു’ പോലും ഇല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഏതൊരാൾക്കും ആർ.എസ്.എസിൽ ചേരാമെന്നും, എന്നാൽ അവർ ഭാരതാംബയുടെ മക്കളായി വേണം വരാനെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിംകളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിന്മുറക്കാരാണെന്നും ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് രജിസ്റ്റർ ചെയ്യാത്ത സംഘടനയാണെന്ന കോൺഗ്രസ് വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. “ആർ.എസ്.എസ് നിയമപരമായി പ്രവർത്തിക്കുന്ന സംഘമാണ്. രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധർമ്മം പോലും രജിസ്റ്റർ ചെയ്ത ഒന്നല്ല. പിന്നെയെങ്ങനെ ആർ.എസ്.എസിനെ രജിസ്റ്റർ ചെയ്യാൻ സാധിക്കും?” അദ്ദേഹം ചോദിച്ചു. [&Read More