അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന ഋതബ്രത ബാനർജി പക്ഷത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ, ദേശീയ വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് മമതാ ബാനർജിRead More
മുൻകൂർ നോട്ടീസില്ലാതെ ഇടിച്ചുനിരത്തൽ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 45 ദിവസത്തിനിടെ പൊളിച്ചുമാറ്റിയത് 23
ന്യൂഡൽഹി: ആയിരം വർഷം മുതൽ രണ്ട് നൂറ്റാണ്ടുവരെ പഴക്കമുള്ള മുസ്ലിം പള്ളികൾ, ദർഗകൾ, മദ്റസകൾ ഉൾപ്പെടെ മൊത്തം 23 മുസ്ലിം മത സ്ഥാപനങ്ങൾ കഴിഞ്ഞ 45 ദിവസത്തിനിടെ ഇന്ത്യയിൽ അധികൃതർ തകർത്തു. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ‘ബുൾഡോസർ രാജി’ന് വിധേയമാക്കിയത്. സംഭൽ, വാരാണസി, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടിക്ക് പിന്നാലെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുകൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈയിടെയായി നടന്ന പള്ളി, മദ്റസ ധ്വംസനങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് [&Read More
ന്യൂഡൽഹി: താൽക്കാലിക നിരോധനത്തിന് ശേഷംഇന്ത്യയിൽ മെസ്സേജിംഗ് ആപ്പായ ടെലഗ്രാം സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. എന്നാൽ, ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഇന്ന് രാവിലെ 11 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നീറ്റ്Read More
‘രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കരാറിൽ ഇന്ത്യ ഒപ്പുവെക്കരുത്, ട്രംപിനെ പ്രീണിപ്പിക്കുന്നത് മോദി നിർത്തണം’: കോൺഗ്രസ്
ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 6Read More
‘യൂസ്ലെസ് ഫെലോസ്’; ഡി.കെ ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച കോൺഗ്രസ് പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മല്ലികാർജുൻ
ബംഗളൂരുവിൽ നടന്ന കോൺഗ്രസിന്റെ സങ്കൽപ്പ സമവേശ പരിപാടിക്കിടെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ച് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെRead More
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയിലും വിമത പ്രവർത്തനത്തിലും നട്ടം തിരിയുന്ന തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് മഹുവ മൊയ്ത്രയും വിമത നിരയിലെ പ്രമുഖ കകോലി ഘോഷുമായി വാക്ക്പോര്. മമത ബാനർജിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്ന വിമത എംപിമാരെ ‘വഞ്ചകർ’ എന്ന് വിളിച്ച് മഹുവ മൊയ്ത്ര പരിഹസിച്ചപ്പോൾ, മഹുവയുടെ മുൻകാല പാർലമെന്റ് വിവാദങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് വിഷയവും ഉയർത്തിയാണ് കാകോലി ഘോഷ് തിരിച്ചടിച്ചത്. ലോക്സഭയിൽ സ്പീക്കർക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പ്രത്യേക ഗ്രൂപ്പായി മാറാൻ [&Read More
‘നീറ്റ് പരീക്ഷാർഥികൾക്ക് തടസ്സമുണ്ടാവരുത്’; ഔദ്യോഗിക വസതിയിലേക്കുള്ള യാത്ര വൈകിപ്പിച്ച് മോദി
ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് യാത്രാതടസ്സമുണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള തന്റെ മടക്കയാത്ര വൈകിപ്പിച്ചു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1.15 ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഉച്ചയ്ക്ക് 2 മണിക്ക് നീറ്റ് പരീക്ഷ ആരംഭിക്കുന്നതിനാലും, ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഈ സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നതിനാലും അദ്ദേഹം വിമാനത്താവളത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഏർപ്പെടുത്താറുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ വിദ്യാർഥികളുടെ യാത്രയെ ബാധിക്കാതിരിക്കാനായിരുന്നു തീരുമാനം. പരീക്ഷ [&Read More
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കാറുള്ള പ്രശസ്ത നടൻ പ്രകാശ് രാജ് പുതിയൊരു നിയമക്കുരുക്കിൽ. ഒരേ പേരിൽ നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചുവെന്നാരോപിച്ച് സമർപ്പിക്കപ്പെട്ട കേസിലാണ് നടനെതിരെ ബംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ദിലീപ് കുമാർ എന്ന വ്യക്തി നൽകിയ പരാതിയിലാണ് നടപടി. കേസ് പരിഗണിച്ച 48Read More
കൊൽക്കത്ത: ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ (Read More
‘ഇന്ത്യയിലെ മുസ്ലിംപള്ളികൾ ഭീഷണിയിലെന്ന് പാക് പ്രസിഡന്റ്; സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ തങ്ങളുടെ
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങൾ ഭീഷണിയിലാണെന്ന പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനയെ തള്ളി ഇന്ത്യ. ആസിഫ് അലിയുടെ പ്രസ്താവന വിദ്വേഷത്തിൽനിന്നും മതഭ്രാന്തിൽനിന്നും ഉടലെടുത്ത രാഷ്ട്രീയനീക്കം മാത്രമാണെന്ന് ഇന്ത്യ വ്യക്തമാക്കി. വാരണാസിയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഗഞ്ച് ഷഹീദയ്ക്കും ഇന്ത്യയിലുടനീളമുള്ള മറ്റ് മുസ്ലീം ആരാധനാലയങ്ങൾക്കും നേരെ ഭീഷണി ഉണ്ടെന്നായിരുന്നു ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം എക്സിൽ കുറിച്ചത്. എന്നാൽ, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ [&Read More