തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ വിവാദ പരാമര്‍ശത്തില്‍ ഒടുവില്‍ മാപ്പുപറഞ്ഞ് മന്ത്രി സജി ചെറിയാന്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും, തെറ്റിദ്ധാരണ സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രസ്താവന പിന്‍വലിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഏറെ കോലാഹലങ്ങള്‍ക്കിടയിലും പ്രസ്താവനയെ ന്യായീകരിച്ച മന്ത്രിയാണ് ഒടുവില്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ വാക്കുകള്‍ ഏതെങ്കിലും വിഭാഗത്തിന് വേദനയുണ്ടാക്കിയെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി അറിയിച്ചു. ‘ആ പ്രസ്താവന ഞാന്‍ പിന്‍വലിക്കുന്നു. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല,’ മന്ത്രി [&Read More
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ദേശീയപാത [&Read More
പറഞ്ഞത് നടപ്പാക്കി കര്‍ണാടക; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍, പ്രഖ്യാപനവുമായി
ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീന്(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്പറേഷന് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25Read More
തേഞ്ഞിപ്പലം: ചേളാരി പാപ്പന്നൂരിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ പായസപ്പാത്രത്തിൽ വീണ് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ്ഡ്രൈവർ മരിച്ചു. ചേളാരി പത്തൂർ അയ്യപ്പൻ (56) ആണ് മരിച്ചത്. 18ന് പുലർച്ചെയാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഇന്നലെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് കുടുംബ ശ്മശാനത്തിൽ നടക്കും. ചേളാരി വിഎയുപി സ്കൂളിന്റെ ബസ്ഡ്രൈവറാണ്. ഭാര്യ: സരസ്വതി.Read More
തിരുവനന്തപുരം: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമെന്ന് എൻഡിടിവി ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും പിണറായി വിജയൻ സർക്കാരിന്റെ പ്രകടനത്തിൽ പകുതിയിലധികം ജനങ്ങളും അതൃപ്തരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 22.4 ശതമാനം പേരും അടുത്ത മുഖ്യമന്ത്രിയായി പിന്തുണച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേർ പിന്തുണച്ചപ്പോൾ, മുൻ മന്ത്രി കെ.കെ. [&Read More
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ഗണഗീതം ആലപിച്ചതിനെ ചൊല്ലി കണ്ണൂരിൽ സിപിഎംRead More
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡുകൾ തകർത്ത് കുതിക്കുന്നു. ഇന്ന് മാത്രം പവന് 3160 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയിലെത്തി. ഗ്രാമിന് 13,800 രൂപയാണ് ഇന്നത്തെ നിരക്ക്. പുതുവർഷം ആരംഭിച്ചത് മുതൽ സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നാല് ദിവസങ്ങളിൽ മാത്രമാണ് നേരിയ തോതിലെങ്കിലും വില കുറഞ്ഞത്. ഇന്ന് മൂന്ന് തവണയാണ് വിലയിൽ മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 95 രൂപയും ഉച്ചയ്ക്ക് ശേഷം 100 രൂപയും വർധിച്ചു. മൂന്നരയോടെ വീണ്ടും [&Read More
ജമാഅത്തെ ഇസ്ലാമി വേദിയിൽ മന്ത്രി വി. അബ്ദുറഹ്മാൻ; രാഷ്ട്രീയ പോരിനിടെ ചർച്ചയായി മന്ത്രിയുടെ
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘടനയുടെ വേദിയിലെത്തി മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് നടന്ന ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ബിജെപിയും യുഡിഎഫ് Read More
കൊട്ടിയം: ദേശീയപാത നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ വീണ് അപകടം. മേവറം ജങ്ഷനിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിനോട് ചേർന്നുള്ള അഞ്ചടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ പതിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിക്കടRead More
കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തിന് തുടക്കം കുറിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികളും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് കടുത്ത തിരിച്ചടിയാണെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിവസങ്ങൾ 100ൽ നിന്ന് 60 ആയി കുറച്ചത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി പഴയ നിലയിൽ തന്നെ നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതത്തിലെ [&Read More