കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ, രാമനാട്ടുകര സ്വദേശി ദിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ പരിശോധിച്ചതിൽ കോടതിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി പക്ഷപാതപരമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധത്തിന് കൃത്യമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു. കുറ്റകൃത്യത്തിന് മുൻപ് ഇവർ ആറു തവണ പല സ്ഥലങ്ങളിലായി കണ്ടുമുട്ടിയത് ടവർ ലൊക്കേഷൻ, സാക്ഷിമൊഴികൾ [&Read More
ഫോൺ നഷ്ടപ്പെട്ടവർക്ക് സന്തോഷവാർത്ത; 34,000 മൊബൈലുകൾ കണ്ടെത്തി കേരള പോലീസ്, ഉടമകൾക്കെല്ലാം സന്ദേശമയച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട മുപ്പത്തിനാലായിരം മൊബൈൽ ഫോണുകൾ കേരള പോലീസ് സൈബർ സെൽ കണ്ടെത്തി. ഫോണുകൾ കണ്ടെത്തിയ വിവരം അറിയിച്ചുകൊണ്ട് പരാതിക്കാർക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര സർക്കാരിന്റെ സി.ഇ.ഐ.ആർ (Read More
തൃശൂർ: നഗരത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ വൻ മോഷണം. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സ് കുത്തിത്തുറന്ന് 50,000 രൂപയും നാല് പവൻ സ്വർണവുമാണ് കവർന്നത്. വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ ഡി.ഐ.ജി ഓഫീസിന് സമീപമാണ് ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. രണ്ടാഴ്ച മുൻപ് ഇതേ പ്രദേശത്തെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പൊലീസിന് വലിയ നാണക്കേടായി [&Read More
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനൊപ്പം ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്ത നടപടിയിൽ വിശദീകരണവുമായി നഴ്സ് സ്മിത പി.എസ്. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനും അവർക്ക് പിന്തുണ അറിയിക്കാനുമാണ് ഫോട്ടോ എടുത്തതെന്ന് സ്മിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മന്ത്രിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടെ ഐ.സി.യുവിൽ വെച്ച് സെൽഫി എടുത്തത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കടുത്ത കഴുത്തുവേദനയും രക്തസമ്മർദ്ദവും കാരണം ബുദ്ധിമുട്ടിലായിരുന്ന മന്ത്രി, ശാരീരിക വേദനയേക്കാൾ ഉപരിയായി വലിയ [&Read More
തച്ചങ്ങാട്: നാടിന്റെ മതസൗഹാർദ്ദത്തിന് പുത്തൻ ഊർജം പകർന്ന് കാസർകോട് തച്ചങ്ങാട് അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ച് പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ ക്ഷേത്ര തിരുമുറ്റത്ത് ഇഫ്താർ വിരുന്ന് ഒരുക്കിയത്. വൈവിധ്യമാർന്ന വിശ്വാസങ്ങൾക്കിടയിലും മനുഷ്യത്വത്തിന്റെ വലിയ സന്ദേശം വിളിച്ചോതുന്ന വേദി ‘റിയൽ കേരള സ്റ്റോറി’യായിമാറി. മൗവ്വൽ, പരവങ്ങാനം, തായൽ മൗവ്വൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് കെ. അശോകൻ പതിക്കാൽ, അരുൺകുമാർ [&Read More
ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്ന മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയം
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്ത എന്നിവർ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് കടുത്ത നടപടിയിലേക്ക് പോലീസ് കടക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്നയുടെ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ [&Read More
കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒരുകോടി രൂപ കൈമാറി. റമദാൻ കാലത്തോടനുബന്ധിച്ച് വർഷംതോറും അദ്ദേഹം നൽകിവരാറുള്ള സഹായമാണിത്. അന്തേവാസികളുടെ ഒരുവർഷത്തെ ഭക്ഷണത്തിനും ചികിത്സാ ചെലവുകൾക്കുമായാണ് തുക വിനിയോഗിക്കുക. 10 വർഷം മുൻപ് ഗാന്ധിഭവൻ സന്ദർശിച്ചതുമുതൽ മുടങ്ങാതെ യൂസഫലി സഹായം എത്തിക്കുന്നുണ്ട്. നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ തുക വലിയ ആശ്വാസമാണെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അറിയിച്ചു. എം.എ യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ ഹാരിസ്, [&Read More
കോഴിക്കോട്/കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, കണ്ണൂരിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ [&Read More
തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളെയും വ്യക്തിജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെയും കുറിച്ച് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി വധഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഒന്നിനെയും അധികം ഭയമില്ലെന്നും, പാർട്ടിയെ മാത്രമാണു ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എന്നെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവർ പോലുമുണ്ട്. എന്നാൽ അതൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല. ഭയപ്പെട്ട് ഒളിച്ചിരുന്നാൽ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാനാകില്ല. ആപൽഘട്ടങ്ങളിൽ പതറാതെ മുന്നോട്ട് പോകാൻ തന്റെ രാഷ്ട്രീയ [&Read More