തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുന്നതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളിൽ വൻ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കൊടുവള്ളി എം.എൽ.എയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. ഫിറോസ്. ഇതുമായി ബന്ധപ്പെട്ട് നടന്ന 130 കോടി രൂപയുടെ ഇടപാടിൽ സംസ്ഥാന വിജിലൻസ് അന്വേഷണത്തോടൊപ്പം കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിശോധനയും ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടിയാണ് ഫിറോസ് രംഗത്തെത്തിയത്. അമേരിക്കയിൽ അന്വേഷണം നേരിടുന്ന ഏജൻസിയുമായി ബന്ധമുള്ള [&Read More
മുസ്ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം: ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ്
കൊല്ലം: രാജ്യത്ത് മുസ്ലിംകൾക്കും ഇസ്ലാമിക ആചാരങ്ങൾക്കും മദ്രസ വിദ്യാഭ്യാസത്തിനുമെതിരെ ഭരണകക്ഷിയായ ബി.ജെ.പി ജനപ്രതിനിധികളിൽ നിന്നുണ്ടാകുന്ന വർഗീയവും അപകീർത്തികരവുമായ പരാമർശങ്ങളിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മദ്രസ വിദ്യാഭ്യാസത്തെ തീവ്രവാദവുമായോ കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെടുത്തുന്ന ആരോപണങ്ങൾ, മുസ്ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ, മുസ്ലിംകളുടെ ദേശസ്നേഹത്തെയും പൗരത്വത്തെയും സംശയത്തിലാക്കുന്ന പരാമർശങ്ങൾ എന്നിവ രാജ്യത്ത് കടുത്ത ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേശവ് പ്രസാദ് മൗര്യ, ഹിമന്ത ബിശ്വ [&Read More
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള സുപ്രധാന ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ കൂടുതൽ ചർച്ചകളൊന്നുമില്ലാതെയാണ് സഭ ബിൽ പാസാക്കിയത്. ബില്ലിന്മേലുള്ള നടപടിക്രമങ്ങൾ വെറും ആറു മിനിറ്റിനുള്ളിൽ പൂർത്തിയാക്കിയാണ് ലോക്സഭ അംഗീകാരം നൽകിയത്. കേരളം ബിൽ ഇന്ന് പരിഗണനയ്ക്ക് എടുക്കരുതെന്ന നിർദേശം കോൺഗ്രസ് എം.പിമാർ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇത് പരിഗണിക്കാതെ ഭരണപക്ഷം നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പകരം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ [&Read More
ചോറ്റാനിക്കര: വിവാദമായ മുട്ടിൽ മരംമുറിക്കേസിൽ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നീ അഗസ്റ്റിൻ സഹോദരന്മാർക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഈ നിർണായക നടപടി. അമ്പലമേട് പൊലീസിന്റെ കേസ് നടപടികളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജികൾ മുൻപ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന ആവശ്യം നിരസിച്ച ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ജി. [&Read More
തൃശൂർ: പുതുക്കാട് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി സ്വദേശി സുന്ദരനാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെ പുതുക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് സുന്ദരനെ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. ലോറിയിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുതുക്കാട് പൊലീസ് പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു. മൃതദേഹം തുടർനടപടികൾക്കായി മാറ്റിയിട്ടുണ്ട്.Read More
കൊച്ചി: ഇടക്കൊച്ചി പാമ്പായ് മൂല ജങ്ഷനിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിൽ രണ്ടു ചത്ത പല്ലികളെ കണ്ടെത്തിയതായി പരാതി. ഇടക്കൊച്ചി സ്വദേശി ദിവ്യ സുബീഷിനാണ് ഇന്നലെ വൈകീട്ട് വാങ്ങിയ ബ്രഡിൽ നിന്ന് പല്ലികളെ കിട്ടിയത്. ബ്രഡ് കഴിച്ചതിനെ തുടർന്ന് ഛർദിയും അവശതയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിയിച്ചെങ്കിലും കടയുടമ സംഭവം ഗൗരവത്തിലെടുത്തില്ലെന്ന് ഇവർ പറഞ്ഞു. വിഷയത്തിൽ നഗരസഭ ഹെൽത്ത് വിഭാഗത്തെ വിവരം അറിയിച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി കൺട്രോളർക്കും പരാതി നൽകുമെന്ന് ദിവ്യ വ്യക്തമാക്കി.Read More
കണ്ണൂർ: കർക്കടക വാവ് ദിനത്തിൽ സിപിഎം നിയന്ത്രണത്തിലുള്ള സംഘടനകൾ സംഘടിപ്പിക്കുന്ന വെവ്വേറെ പരിപാടികളിൽ അടിമുടി ആശയക്കുഴപ്പവും വൈരുധ്യവും. പയ്യാമ്പലത്ത് ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കായി സിപിഎം ഉപഭൂശാസ്ത്ര വിഭാഗമായ ഐആർപിസി സേവനസന്നദ്ധതയുമായി രംഗത്തിറങ്ങുമ്പോൾ, പടിയൂരിൽ എകെജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അന്നേ ദിവസം പന്നിയിറച്ചി ചാലഞ്ച് സംഘടിപ്പിക്കുന്നതാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പിതൃതർപ്പണത്തിനായി പയ്യാമ്പലത്തെത്തുന്ന വിശ്വാസികൾക്ക് ലഘുഭക്ഷണം, ആംബുലൻസ്, വൈദ്യസഹായം എന്നിവയാണ് ഐആർപിസി ഒരുക്കുന്നത്. പാർട്ടി വിശ്വാസങ്ങൾക്ക് എതിരല്ലെന്ന സന്ദേശം നൽകുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി ഈ മേഖലയിൽ ഇടപെടുന്നത്. [&Read More
ഭാര്യയെ പ്രസവത്തിനായി എത്തിച്ചു; പിന്നാലെ ആശുപത്രിക്കു സമീപം ജീപ്പിനുള്ളിൽ യുവാവ് മരിച്ച നിലയിൽ
കോഴിക്കോട്: പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലെത്തിച്ച യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടിRead More
ഓമശ്ശേരി: ക്യാൻസർ രോഗത്തോടുള്ള പോരാട്ടത്തിനൊടുവിൽ, പ്രിയപ്പെട്ടവർ നൽകിയ പിറന്നാൾ സർപ്രൈസ് ആഘോഷിച്ച് മണിക്കൂറുകൾക്കകം ഓമശ്ശേരി സ്വദേശിനി ഷാന (ഷാന പുത്തൂർ) വിട പറഞ്ഞു. ഓമശ്ശേരി പുത്തൂർ മുനീർRead More
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനത്തിൽ കോടികളുടെ വൻ തട്ടിപ്പും ചട്ടലംഘനവും നടന്നതായി കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ (126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുമ്പോഴും, പണം കൈമാറിയതിനോ ടീം അത് കൈപ്പറ്റിയതിനോ യാതൊരു രേഖയുമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്, മന്ത്രി ഒ.ജെ. ജനീഷിന് നൽകിയ റിപ്പോർട്ട് തുടർനടപടികൾക്കായി [&Read More