കണ്ണൂർ: പിണറായിൽ സ്ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെണ്ടുട്ടായി സ്വദേശിയായ വിബിൻ രാജിന്റെ (26) വലതുകൈപ്പത്തിയിലെ മൂന്ന് വിരലുകൾ സ്ഫോടനത്തിൽ അറ്റുപോയി. കനാൽക്കരയിൽ വെച്ച് സുഹൃത്ത് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ്സ് ഫോടനമുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. പൊട്ടാതെ കിടന്ന പടക്കം പരിശോധിക്കുന്നതിനിടെയാണ് അപകടമെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് നാടൻ ബോംബാണെന്ന സംശയവും ശക്തമാണ്. സ്ഫോടകവസ്തു കത്തിക്കാൻ ശ്രമിക്കുന്നതും അത് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുന്നതും [&Read More
തൃപ്പൂണിത്തുറ: മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭ, നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ(69) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി വീട്ടിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. സാമൂഹിക വിമർശനവും ഹാസ്യവും ഇഴചേർത്ത തിരക്കഥകളിലൂടെയും, തനിമയാർന്ന അഭിനയശൈലിയിലൂടെയും മലയാളികളുടെ മനസിൽ ഇടംനേടിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1976Read More
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്; സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണംവാങ്ങിയ ബെല്ലാരി സ്വദേശിയായ ജ്വല്ലറി ഉടമ ഗോവര്ധന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ പൊതിയുന്നതിനായി കരാര്‍ ഏറ്റെടുത്തത് ചെന്നൈ ആസ്ഥാനമായുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയാണ്. ദ്വാരപാലക ശില്പത്തില്നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശില്പങ്ങളില്നിന്ന് വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്ധനനുമായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. കേസില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ച് [&Read More
മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; തഹ്ലിയ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോഴിക്കോട് കോര്‍പറേഷനിലേക്കും ജില്ലാ പഞ്ചായത്തിലേക്കും യുഡിഎഫ് തങ്ങളുടെ അധ്യക്ഷ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും സുപ്രധാന പദവികള്‍ പങ്കിട്ടെടുക്കുന്ന രീതിയിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ജില്ലാ പഞ്ചായത്തില്‍ ഇരു പാര്‍ട്ടികളും ഊഴംവച്ച് അധ്യക്ഷ പദവി അലങ്കരിക്കും. മില്ലി മോഹന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും ഫാത്തിമ തഹ്ലിയ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മത്സരിക്കും. മേയര്‍ സ്ഥാനാര്‍ത്ഥി: എസ്.കെ അബൂബക്കര്‍(കോണ്‍ഗ്രസ്). എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ഡെപ്യൂട്ടി [&Read More
‘പോറ്റിയെ കേറ്റിയേ’ പാരഡിയിലെ നടപടിയും പാരയായി? ഒടുവില്‍ യൂടേണ്‍ അടിച്ച് സര്‍ക്കാര്‍; കേസുകള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശബരിമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും പരിഹസിക്കുന്നതായിരുന്നു ഗാനം. പാട്ടില്‍ കൂടുതല്‍ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണു പുറത്തുവരുന്ന വിവരം. പാരഡിയില്‍ കേസെടുക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നത്. കേസ് നിയമപരമായി [&Read More
പത്മകുമാറിനെ ഇനിയും ചുമക്കണോ? പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദമാണ് പരാജയത്തിന് പ്രധാന കാരണമെന്നും ഇത് തിരിച്ചറിയുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും യോഗം വിലയിരുത്തി. സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ജില്ലാ കമ്മിറ്റിയംഗം എ. പദ്മകുമാറിനെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെതിരെയും യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. വിവാദങ്ങളില്‍ പാര്‍ട്ടിക്ക് മറുപടി പറഞ്ഞ് മടുത്തെന്ന് നേതാക്കള്‍ തുറന്നടിച്ചു. പത്മകുമാറിനെതിരെ നടപടി വൈകിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായ കൂടുതല്‍ മോശമാക്കുകയാണ്. ഇതിനൊപ്പം എന്‍. [&Read More
‘മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യം, ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു’; വിദ്വേഷം തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: മലപ്പുറം ജില്ലയ്ക്കും മുസ്ലിം ലീഗിനുമെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ വീണ്ടും തുടര്‍ന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മുസ്ലിം ലീഗ് ഒരു ‘മലപ്പുറം പാര്‍ട്ടി’യാണെന്നും സംസ്ഥാനത്തെ വിഭവങ്ങള്‍ മുഴുവന്‍ മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്തുകാര്‍ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണെന്ന് മലപ്പുറത്ത് സംസ്ഥാനം വേണമെന്ന് പോലും പറഞ്ഞവരാണ് അവരെന്നും ആരോപിച്ച വെള്ളാപ്പള്ളി, മലപ്പുറത്തെക്കുറിച്ച് പറഞ്ഞ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ [&Read More
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമാകുന്നു. ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഗായകര്‍ വെളിപ്പെടുത്തി. ഒരു സിപിഎം പ്രവര്ത്തകന് തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും, ഇനി പാടണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും ഗായകനായ അബ്ദുല്‍ ഹയ്യ് ഒരു വാര്‍ത്താ ചാനലിനോട് വെളിപ്പെടുത്തി. ”ഇന്നു രാവിലെ രണ്ടു കോളുകളാണ് എനിക്ക് വന്നത്. ഒന്ന് വിശ്വാസിയായ ഒരു [&Read More
‘പോറ്റിയെ കേറ്റിയേ’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് നീക്കം ചെയ്യും; യൂട്യൂബിനും ഫേസ്ബുക്കിനും നോട്ടീസ് നല്‍കും
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് നടപടി ആരംഭിച്ചു. ഗാനം മതവിദ്വേഷം വളര്‍ത്തുന്നതും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നതുമാണെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഗാനം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പോലീസ് ഉടന്‍ നോട്ടീസ് നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗാനത്തിന്റെ ഉള്ളടക്കം മതവിദ്വേഷം പടര്‍ത്തുന്നതും വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നതുമാണെന്നാണ് സൈബര്‍ ക്രൈം പോലീസ് കണ്ടെത്തിയിരിക്കുന്നത്. പാരഡി ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സി.എം.എസ് മീഡിയയ്ക്കും മറ്റ് [&Read More
അതിജീവിതയ്ക്കെതിരെ അധിക്ഷേപം; മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു-
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ച രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ കേസെടുത്തു. അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയെത്തുടർന്ന് തൃശ്ശൂർ സൈബർ പോലീസാണ് നടപടിയെടുത്തത്. കേസിൽ വിധി വന്നതിന് പിന്നാലെ മാർട്ടിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ അതിജീവിതയുടെ പേര് പരാമർശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും മാർട്ടിൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് [&Read More