ഗതാഗത വകുപ്പ് മന്ത്രിയാണെങ്കിലും തനിക്ക് വാഹനമോടിക്കാൻ അറിയില്ലെന്നും സ്വന്തമായി ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നുമുള്ള രസകരമായ വെളിപ്പെടുത്തലുമായി മന്ത്രി സി.പി. ജോൺRead More
തന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് വീഡിയോ പങ്കുവെച്ച മലയാളി ആരാധകന് നന്ദി അറിയിച്ച് അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിRead More
‘മതസ്ഥാപനത്തിന്റെ പണം അവർക്കുള്ളതാണ്, അവിടെ വരുന്ന ഭക്തർക്കുള്ളതാണ്’; ചലച്ചിത്ര മേഖലക്ക് സംഭാവന ചെയ്യേണ്ടതല്ലെന്ന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ക്ഷേത്ര സ്പോൺസർഷിപ്പ് വിവാദത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഏതൊരു മതസ്ഥാപനത്തിൻ്റെയും പണം അവിടെയെത്തുന്ന ഭക്തർക്കുള്ളതാണെന്നും അത് ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ടതല്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് താൻ സംസാരിച്ചതെന്ന് അൻസിബ പറഞ്ഞു. എന്നാൽ, ഇതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വർഗീയ അധിക്ഷേപങ്ങളിലും നടി ശക്തമായ വിഷമം രേഖപ്പെടുത്തി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മുസ്ലിമായതുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് [&Read More
കോട്ടയം: ജില്ലയിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി അധികൃതർ. കുമരകം പരിപ്പ് തൊള്ളായിരംചിറ കള്ളുഷാപ്പിലെ തലക്കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 15 ആയി ഉയർന്നതോടെ പ്രസ്തുത ഷാപ്പിന്റെയും ഇതേ ഉടമകളുടെ മറ്റ് ആറ് ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനാണ് നടപടി. രാസപരിശോധനയിൽ കള്ളിൽ വിഷാംശം കണ്ടെത്തിയിട്ടില്ല. എക്സൈസ് കമ്മിഷണറുടെ ഹിയറിങ്ങിന് ശേഷമാകും അന്തിമ തീരുമാനം. കള്ളുഷാപ്പുകളിലും ബാറുകളിലും സാമൂഹികാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ [&Read More
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ. സുഗതന്റെ ജയിൽവാസം. കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതന് അടുത്ത നാല് ആഴ്ചയ്ക്കകം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിലോ, അടുത്ത കോർപറേഷൻ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ അംഗത്വം നഷ്ടമാകും. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ നിലവിൽ 50 ബിജെപി പ്രതിനിധികളുടെയും ഒരു സ്വതന്ത്രന്റെയും അടക്കം 51 പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ അംഗത്വം നഷ്ടമാകുന്നതോടെ ഭരണകക്ഷിക്ക് കോർപറേഷനിലെ കേവലഭൂരിപക്ഷം നഷ്ടമാകും. ഇത് കോർപറേഷൻ ഭരണത്തിന്റെ [&Read More
‘ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷം’: പിഎം ശ്രീയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുൻപിൽ വിളക്ക് കൊളുത്തിയവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി സഭയിൽ തുറന്നടിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽ മുൻപ് ഒപ്പുവെച്ച പിണറായി സർക്കാർ, എന്നാൽ ഇത് കേരളത്തിൽ നടപ്പാക്കില്ലെന്ന് കാണിച്ച് കേന്ദ്രത്തിന് ഇതുവരെ കത്ത് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് മാസമായി ഒരു സബ് കമ്മിറ്റിയെ വെച്ച് വിഷയം നീട്ടിക്കൊണ്ടുപോവുക മാത്രമാണ് മുൻ സർക്കാർ ചെയ്തതെന്നും വി.ഡി [&Read More
തിരുവനന്തപുരം: ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ആകെ 20 പേരുടെ സത്യപ്രതിജ്ഞയാണ് കോടതി അസാധുവാക്കിയിരുന്നത്. ഇതിൽ 19 പേരാണ് മേയർക്ക് മുന്നിൽ ഇന്ന് ഈശ്വരനാമത്തിൽ വീണ്ടും സത്യവാചകം ചൊല്ലിയത്. അതേസമയം, ബിജെപി കൗൺസിലർമാരുടെ ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് എൽഡിഎഫ് രംഗത്തെത്തി. ചടങ്ങ് അടിയന്തരമായി നടത്തിയതിനെതിരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി ദീപക് എൽഎസ്ജിഡി പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി [&Read More
തിരുവനന്തപുരം: വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിനെ വിലയിരുത്താൻ സമയമായിട്ടില്ലെന്നും അവർക്ക് ആവശ്യമായ സമയം നൽകണമെന്നും റാപ്പർ വേടൻ. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണിതെന്നും തെറ്റുകുറ്റങ്ങൾ ചോദ്യം ചെയ്യാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷത്തിന്റെ പരാജയത്തിന് പിന്നിൽ കാൻവാസ് പോലെ നീണ്ടുകിടക്കുന്ന നിരവധി കാരണങ്ങളുണ്ടെന്ന് വേടൻ ചൂണ്ടിക്കാട്ടി. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയന്റെ പ്രചാരണത്തിന് എത്തിയിരുന്ന വേടൻ, യുഡിഎഫ് സർക്കാർ ഇപ്പോൾ ഭരണത്തിൽ കയറിയതേയുള്ളൂവെന്നും നല്ലത് തന്നെ നടക്കുമെന്ന് പ്രത്യാശിക്കുന്നതായും [&Read More
‘വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല; യുഡിഎഫ് വേണ്ടെന്ന് വെച്ചാൽ വിൽക്കില്ല’
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഡിഎഫ് മുന്നണി വേണ്ടെന്ന് തീരുമാനിച്ചാൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനും ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നീക്കം തുടങ്ങിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് അന്ന് അനുമതി നൽകാതിരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ [&Read More
ഉമ്മന് ചാണ്ടിയുടെ പേരില്… വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി
പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സുനിൽ ചുവട്ടുപാടത്തിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വനംകൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവരുണ്ടെങ്കിൽ അവരുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ പറ്റുമോ എന്നും കോടതി ഈ ഹർജി പരിഗണിക്കവെ ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടിയും ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ [&Read More