17/08/2026
[fontresizer_tawhidurrahmandear_widget]

‘ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം അധിക സഹായം; സംസ്ഥാന പൊതുമേഖല ജീവനക്കാർക്ക് ബോണസ് നൽകും’ -വി.ഡി. സതീശൻ

 ‘ചൂരൽമല ദുരിതബാധിതർക്ക് രണ്ട് ലക്ഷം അധിക സഹായം; സംസ്ഥാന പൊതുമേഖല ജീവനക്കാർക്ക് ബോണസ് നൽകും’ -വി.ഡി. സതീശൻ

വി.ഡി. സതീശൻ

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പുനരധിവാസ പട്ടികയിലുള്ള ഗുണഭോക്താക്കൾക്കായി രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 5 കോടി രൂപ നീക്കിവെച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒപ്പം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഈ സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ നടപ്പാക്കിയ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്ത ഈ ഭേദഗതിയിലൂടെ ഭൂമിയുടെ പൂർണ അധികാരമുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ഖനന റോയൽറ്റി നഷ്ടമാകുമെന്നും, ഇതിനെതിരെ കേരളം കടുത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പ്രചാരണത്തിന് പിന്നിൽ വൻ തട്ടിപ്പാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ടിൽ ഗുരുതരമായ വിവരങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ സ്വകാര്യ കമ്പനിക്ക് കരാർ കൈമാറിയതിൽ മുൻ സർക്കാരിന് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിവാകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ നിലവിൽ പഠനം നടന്നു വരികയാണെന്നും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വാർത്തകൾ മുൻപേ തന്നെ മാധ്യമങ്ങളിൽ വന്നതാണെന്നും കമ്പനികളെ പൂട്ടിക്കാൻ നടക്കുന്നുവെന്ന ആരോപണം അസംബന്ധമാണെന്നും കൂട്ടിച്ചേർത്തു. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മുൻ സർക്കാരിന്റെ കാലത്ത് ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും, അന്വേഷണ ഏജൻസികളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം എഫ്.സി.ആർ.എ ലംഘനം ഉൾപ്പെടെ ഉയർന്ന വിഷയങ്ങളിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also read: