18/08/2026
[fontresizer_tawhidurrahmandear_widget]

എട്ടു മാസത്തിനിടെ മലപ്പുറം ജില്ലയിൽ കാണാതായത് 363 പേർ; ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളും | Malappuram Missing Cases Crime Records

 എട്ടു മാസത്തിനിടെ മലപ്പുറം ജില്ലയിൽ കാണാതായത് 363 പേർ; ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളും | Malappuram Missing Cases Crime Records

എട്ടു മാസത്തിനിടെ മലപ്പുറം ജില്ലയിൽ കാണാതായത് 363 പേർ; ഭൂരിഭാഗവും സ്ത്രീകളും പെൺകുട്ടികളും | Malappuram Missing Cases Crime Records

മലപ്പുറം: ജില്ലയിൽനിന്ന് ആളുകളെ കാണാതാകുന്ന സംഭവങ്ങളിൽ പ്രതിവർഷം വൻ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്(Malappuram Missing Cases Crime Records). സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ആദ്യ എട്ടു മാസങ്ങൾ പിന്നിടുമ്പോൾ മാത്രം മലപ്പുറം ജില്ലയിൽനിന്ന് കാണാതായത് 363 പേരെയാണ്. അപ്രത്യക്ഷരാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായപൂർത്തിയാകാത്ത കുട്ടികളുമാണെന്നത് സാമൂഹിക വിദഗ്ധരെയും പോലീസിനെയും ഒരുപോലെ വലിയ ആശങ്കയിലാഴ്ത്തുന്നു.

വീടുകളിൽനിന്ന് സ്‌കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിക്കാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നത്. ഓൺലൈൻ പ്രണയങ്ങൾ, സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന അപരിചിതർക്കൊപ്പമുള്ള ഒളിച്ചോട്ടങ്ങൾ, കുടുംബവഴക്കുകൾ, പരീക്ഷാഭയം, മാനസിക സമ്മർദങ്ങൾ എന്നിവയാണ് ഈ വർധനയ്ക്കു പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുതിച്ചുയരുന്ന കണക്കുകൾ | Malappuram Missing Cases Crime Records

അവസാന നാല് വർഷങ്ങളിലെ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചാൽ ഞെട്ടിപ്പിക്കുന്ന വളർച്ചയാണ് മലപ്പുറത്തെ തിരോധാനക്കേസുകളിൽ കാണാൻ സാധിക്കുന്നത്. 2022ലും 2023ലും കാണാതായരവുടെ എണ്ണം യഥാക്രമം 534ഉം 536ഉം ആയിരുന്നു. എന്നാൽ, 2024ൽ അത് ഒറ്റയടിക്ക് 784 ആയി കുതിച്ചുയർന്നു. 2025ൽ 733 പേരെയും കാണാതായി.

എന്നാൽ, 2026-ൽ ആദ്യ എട്ടു മാസത്തിനിടയിൽ തന്നെ 363 പേരെ കാണാതായി എന്നത് സ്ഥിതിഗതികളുടെ വ്യാപ്തി വ്യക്തമാക്കുന്നു. കേരളത്തിലൊട്ടാകെ ഈ വർഷം ഇതുവരെ 5,253 മിസ്സിങ് കേസുകളാണ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സൈബർ ലോകത്തെ ചതിക്കുഴികളും കുടുംബാന്തരീക്ഷവും | Malappuram Missing Cases Crime Records

കാണാതാകുന്ന കേസുകളിൽ വലിയൊരു പങ്കും വിദ്യാർത്ഥിനികളും യുവതികളുമാണ്. പോലീസിന്റെ സജീവ അന്വേഷണത്തിലൂടെ ഭൂരിഭാഗം പേരെയും കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിലും, ഒരു സൂചനപോലുമില്ലാതെ അപ്രത്യക്ഷരായ നിരവധി കേസുകൾ ഇന്നും അന്വേഷണ നിഴലിൽ തുടരുന്നു. കാണാതാകുന്നതിന് പിന്നിൽ പോലീസ് പല കാരണങ്ങളും കണ്ടെത്തുന്നുണ്ട്.

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രം പരിചയമുള്ള അപരിചിതരുടെ വലയിൽ പെൺകുട്ടികളും യുവതികളും അകപ്പെടുന്നു. യാതൊരു മുൻപിൻ ചിന്തയുമില്ലാതെ ഇവരുടെ കൂടെ വീടുവിട്ടിറങ്ങുന്ന പ്രവണത ജില്ലയിൽ അതിവേഗം വർധിച്ചു വരികയാണ്. ഓൺലൈൻ സൗഹൃദങ്ങൾ നൽകുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീണുപോകുന്നതിൽ വലിയൊരു പങ്കും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്.

മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ, നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ, അമിതമായ നിയന്ത്രണങ്ങൾ അല്ലെങ്കിൽ കുട്ടികളോടുള്ള അവഗണന എന്നിവ മൂലം മനഃപൂർവം വീടുവിട്ടിറങ്ങുന്നവരുടെ എണ്ണവും കുറവല്ല. സാമ്പത്തിക പ്രയാസങ്ങളും ദാമ്പത്യ തർക്കങ്ങളും കാരണം വീടുവിട്ടിറങ്ങുന്ന മുതിർന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള അമിത പഠന സമ്മർദവും മാർക്ക് കുറയുമോ എന്ന ഭയവും കാരണം ആർക്കും ഭാരമാകാതെ ഒളിച്ചോടാൻ ശ്രമിക്കുന്ന കൗമാരക്കാരുടെ കേസുകളും ജില്ലയിൽ നിരവധിയാണ്.

പോലീസിന്റെ ജാഗ്രതയും സുരക്ഷാ മുന്നറിയിപ്പും | Malappuram Missing Cases Crime Records

വിഷയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കുമ്പോഴും, സാമൂഹികമായ ഇടപെടൽ അത്യാവശ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്. സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ഇറങ്ങുന്ന കുട്ടികളുടെ മാറ്റങ്ങൾ മാതാപിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ കൃത്യമായ ജാഗ്രത വേണം. കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്താൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടാൽ ഉടൻ തന്നെ പോലീസിനെയോ കൗൺസിലിങ് കേന്ദ്രങ്ങളെയോ സമീപിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ നിർദേശിക്കുന്നു.

കാണാതാകുന്ന ആളുകളെക്കുറിച്ച് തെരച്ചിൽ നടത്താൻ പ്രത്യേക സൈബർ സെല്ലിന്റെയും ട്രാക്കിങ് സംവിധാനങ്ങളുടെയും സഹായം പോലീസ് തേടുന്നുണ്ടെങ്കിലും, വീടുകളിൽനിന്നുള്ള നിരീക്ഷണവും ജാഗ്രതയും മാത്രമാണ് ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമെന്ന് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു.

Also read: