28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Malappuram

Kerala

‘ഡോക്ടർമാർക്കും അഭിഭാഷകർക്കും ഉള്ളതുപോലെ അധ്യാപകർക്കും വേണം പേരിനൊപ്പം ചുരുക്കെഴുത്ത്’; സർക്കാരിന് നിവേദനവുമായി അധ്യാപകൻ

മലപ്പുറം: ഡോക്ടർമാരെയും അഭിഭാഷകരെയും പോലെ അധ്യാപകർക്കും പേരിനൊപ്പം ചുരുക്കെഴുത്ത് വേണമെന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം സ്വദേശിയായ അധ്യാപകൻ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി. മലപ്പുറം കോടൂർ സ്വദേശി എം.ടി. മുർഷിദാണ് ടീച്ചർ എന്നതിന്റെ ചുരുക്കെഴുത്തായി ‘ടി.ആർ’ (Read More

Crime

മലപ്പുറത്ത് പതിമൂന്നുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20കാരന് 51 വർഷം കഠിന തടവും

മലപ്പുറം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 20കാരന് 51 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു.മലപ്പുറം അരീക്കോട് സ്വദേശിയായ ഷാനിലിനെതിരെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2024ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പിഴതുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം [&Read More

Main story

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് അഞ്ച് മാസം

മലപ്പുറം: തിരുവാലിയിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവാലി കൊളക്കാട്ടിരിയിലെ ഫാമിൽ ജോലിക്കാരായ എറണാകുളം കാലടി സ്വദേശി പന്നികശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത്. കുട്ടിയെ മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം മാതാപിതാക്കൾ സമീപത്തെ ഫാമിൽ ജോലിക്ക് പോയ സമയത്താണ് അപകടം സംഭവിച്ചത്. വൈകീട്ട് 4.15ഓടെ ഷോർട്ട് സർക്യൂട്ട് മൂലം വാൾഫാൻ തീപിടിച്ച്, കുഞ്ഞ് കിടന്നുറങ്ങിയിരുന്ന ബെഡിലേക്ക് ഉരുകി വീഴുകയായിരുന്നു. കിടക്കയ്ക്കും കുഞ്ഞ് കിടന്ന ബേബി ബെഡിനും തീപിടിച്ചു. [&Read More

Main story

മലപ്പുറത്തെ മലവെള്ളപ്പാച്ചിലിൽ മരണം അഞ്ചായി; മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി, തിരച്ചിൽ തുടരുന്നു

മലപ്പുറം: നിലമ്പൂർ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട മൂന്നുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രണ്ടുപേരുടെ മൃതദേഹങ്ങൾ കഴിഞ്ഞരാത്രി തന്നെ കണ്ടെത്തിയിരുന്നു. ഒരു സ്ത്രീയെ കൂടി കാണാതായിട്ടുണ്ട്. കൂടുതൽ പേർ ഒഴുക്കിൽപ്പെട്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ ഊർജിതമായി തുടരുകയാണ്. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ കണ്ടെടുത്തത്. [&Read More

Gulf

മലപ്പുറം സ്വദേശിയായ യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു

ഷാർജ: മലയാളി യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെ മകൾ ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറിന്റെ ഭാര്യയാണ്. മാതാവ്: സുലൈഖ. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.Read More

Main story

‘ജിന്ന് മുറിച്ച വാഴപ്പഴത്തിന് 2500 രൂപ’; മലപ്പുറത്തെ വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം

തിരൂർ: തിരുനാവായ കൊടക്കല്ല് ബന്ദർകടവിൽ പ്രവർത്തിച്ചിരുന്ന ‘കായൽപട്ടണം ജിന്ന് മഹ്ളറ’ എന്ന വ്യാജ ആത്മീയ തട്ടിപ്പ് കേന്ദ്രം നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു. ആത്മീയ ചികിത്സയുടെ മറവിൽ നിരപരാധികളായ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുക്കുന്നതിനെതിരെ നാട്ടുകാർ സംഘടിച്ച് രംഗത്തിറങ്ങുകയായിരുന്നു. ‘ജിന്ന് മുറിച്ച വാഴപ്പഴം’ എന്ന പേരിൽ ഇവിടെ നിന്ന് 2500 രൂപയ്ക്കായിരുന്നു വാഴപ്പഴം ലേലം ചെയ്ത് വിറ്റിരുന്നത്. ഇതിനു പിന്നിലെ തട്ടിപ്പ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി താജുദ്ദീൻ പല്ലാർ, [&Read More

Gulf

ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

മസ്‌കത്ത്: ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ശരത് (29) എന്നിവരാണ് മരിച്ചത്. റൂവി ഹംരിയയിൽ വ്യാഴാഴ്‌ച ജനീഷ് ബാബുവിനെയും റൂവിയിൽ ശനിയാഴ്‌ച ശരത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കല്ലായി ചക്കുംകടവ് സ്വദേശിയായ ജനീഷ് ബാബു മബേലയിലെ ചോക്‌ലേറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. നാലു മാസം മുൻപ് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം അടുത്തിടെയാണ് താൽക്കാലിക വീസയിൽ വീണ്ടും [&Read More

Main story

‘പറപ്പിച്ച് വിട് ഉമ്മാ…’: ജീപ്പുമായി ഇരമ്പിയെത്തി വീരനായികമാർ; വണ്ടിപ്പൂട്ട് മത്സരത്തിൽ തരംഗമായി മലപ്പുറത്തെ

മലപ്പുറം: കാളപൂട്ട് കണ്ടത്തിൽ കുഴഞ്ഞുമറിഞ്ഞ ചെളിയിലൂടെ ജീപ്പ് പായിക്കുമ്പോൾ ബബിതയ്ക്ക് കേൾക്കാമായിരുന്നു ചുറ്റുംകൂടിയവരുടെ ആവേശം. ‘പറപ്പിച്ച് വിട് ഉമ്മാ’യെന്ന മകളും കോRead More

Main story

കറിയുടെ പേരിൽ കൊലപാതകം: ഫസീലയെ കുത്തിയത് മദ്യലഹരിയിൽ, ശേഷം ആർത്തുകരഞ്ഞ് ആശുപത്രിയിലേക്ക്; ഞെട്ടലിൽ

വണ്ടൂർ: മദ്യപിച്ചെത്തി ചോറിന് കറിയില്ലാത്തതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കാപ്പിൽ പാറശ്ശേരി ഗ്രാമം. പാറശ്ശേരി കുന്നുമ്മൽ പൂങ്കുഴി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് ചുങ്കത്തറയിലെ തോട്ടത്തിൽ നിന്ന് അടയ്ക്ക പറിച്ചു വീട്ടിലെത്തിയ റഷീദ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കറിയില്ലാത്തതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് പുറത്തുപോയി കറി വാങ്ങി തിരികെ എത്തിയശേഷവും വാക്കുതർക്കം തുടരുകയും, വീട്ടിലുപയോഗിക്കുന്ന കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ [&Read More

Kerala

ഭക്ഷണത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

മലപ്പുറം: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് ലഭിക്കുന്ന വിവരം. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് [&Read More