കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം.കെ മുനീറിന്റെ ബാങ്ക് വായ്പ കുടിശ്ശിക തീർപ്പാക്കി. 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ അടച്ചുതീർത്തത്. പാർട്ടി അക്കൗണ്ടിൽ നിന്നാണ് തുക കൈമാറിയത്. പാണക്കാട് സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മുനീറുമായി സംസാരിച്ചതിന് പിന്നാലെയാണ് കടബാധ്യത ഏറ്റെടുക്കാൻ പാർട്ടി തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ പണികഴിപ്പിച്ച നടക്കാവിലെ ‘ക്രെസന്റ് ഹൗസ്’ എന്ന വീടിന് ജപ്തി നോട്ടീസ് ലഭിച്ചതാണ് [&Read More
തിരുവനന്തപുരം: ജയിലിലെ ചിട്ടയായ ജീവിതവും ഭക്ഷണവും ആസ്വദിക്കാനായി വീണ്ടും മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. കോവളം ആവാടുതുറ സ്വദേശി ദിലീപ് ഖാൻ (46) ആണ് കഴിഞ്ഞ ദിവസം കോവളം ബീച്ച് റോഡിലെ രണ്ട് കടകളിൽ മോഷണം നടത്തിയതിനെത്തുടർന്ന് അറസ്റ്റിലായത്. ജയിലിലെ സുരക്ഷയും വൃത്തിയുള്ള ഭക്ഷണവും മെച്ചപ്പെട്ട ചികിത്സയുമാണ് തന്നെ വീണ്ടും മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജയിൽ അടുക്കളയിലെ സീനിയർ മേസ്തിരിയായ ഇയാൾക്ക് അവിടെ ലഭിക്കുന്ന ജോലിക്കൂലിയും പ്രധാന ആകർഷണമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ [&Read More
‘സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു, വീടിന്റെ ജപ്തിയിൽ പരിഹാരം കാണാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്’;-
കോഴിക്കോട്: വായ്പാ കുടിശ്ശികയെത്തുടർന്ന് തന്റെ വീട് ജപ്തി ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീർ. വ്യക്തിപരമായ ആവശ്യങ്ങൾക്കായി എടുത്ത ലോൺ ആയതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നതെന്നും എന്നാൽ വാർത്ത പുറത്തുവന്നതോടെ പാർട്ടിയും നേതൃത്വവും തനിക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലിക്കറ്റ് ടൗൺ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയിൽ പലിശയടക്കം 49 ലക്ഷം രൂപയുടെ ബാധ്യതയാണ് മുനീറിനുള്ളത്. കോഴിക്കോട് നടക്കാവിലെ ‘ക്രസന്റ് ഹൗസ്’ എന്ന വീടിന് മേലാണ് [&Read More
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി കടുപ്പിച്ച് കേരള പോലീസ്. വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്സ് ഹാൻഡിലുകൾക്കും 200 ഫേസ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റാഗ്രാം ഐഡികൾക്കും പോലീസ് നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസിന്റെ നടപടി. നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകൾ വിവാദ ചിത്രം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പോസ്റ്റുകൾ പൂർണമായി നീക്കം [&Read More
ഒൻപതാം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പറിന് പകരം ഇ-മെയിൽ, ചോദ്യങ്ങൾ അധ്യാപകർ വായിച്ചു കേൾപ്പിച്ചു;
കോഴിക്കോട്: സംസ്ഥാനത്തെ ഒൻപതാം ക്ലാസ് പരീക്ഷാ നടത്തിപ്പിൽ കോഴിക്കോട് ജില്ലയിലെ സ്കൂളിലുണ്ടായ ഗുരുതര വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അച്ചടിച്ച ചോദ്യപേപ്പറിന് പകരം ഇRead More
’നിരന്തരം മിസൈലുകളും ഡ്രോണുകളും പറക്കുന്നു, അടുത്തുള്ള കപ്പലിൽ മിസൈൽ പതിച്ചു’; ഹോർമുസ് കടലിടുക്കിൽ
കാസർകോട്: പശ്ചിമേഷ്യയിൽ അമേരിക്കRead More
വണ്ടിപ്പെരിയാർ: ഇടുക്കിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകരുടെ ആവേശം അതിരുകടന്നതോടെ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. വണ്ടിപ്പെരിയാർ മിനി സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിക്കവെ പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളിച്ചതും കൈയടിച്ചതുമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ജില്ലയിലെ ഭൂപ്രശ്ന പരിഹാരം, ഭൂമി തരംമാറ്റത്തിന് ഫീസ് ഒഴിവാക്കിയ സർക്കാർ തീരുമാനം, കേരളം അതിദാരിദ്ര്യമുക്തമായ നേട്ടം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചതോടെ സദസ്സിൽ നിന്നും വലിയ തോതിൽ ആർപ്പുവിളികൾ ഉയർന്നു. ശബ്ദം നിയന്ത്രണാതീതമായതോടെയാണ്, ഇനിയും ഒച്ചവെച്ചാൽ [&Read More
റിപ്പോർട്ടർ ടിവിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചുRead More
കോഴിക്കോട് നഗരത്തിന്റെ ആത്മീയ നേതൃത്വത്തിലേക്ക് പുതിയ സാരഥി എത്തുന്നു. അന്തരിച്ച ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ വിയോഗത്തെത്തുടർന്നുണ്ടായ ഒഴിവിലേക്ക് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയെ പുതിയ മുഖ്യ ഖാദിയായി നിയമിക്കാൻ കുറ്റിച്ചിറ മിശ്കാൽ പള്ളി കമ്മിറ്റി തീരുമാനിച്ചുRead More
തിരുവനന്തപുരം: നേമത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അഘോരി സ്വാമിമാർ എത്തിയതിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയത്ത് ഇത്തരം സ്വാമിമാർ തെരുവിലിറങ്ങി നടന്നാൽ കുട്ടികൾ ഭയപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സാമൂഹിക സാഹചര്യം കണക്കിലെടുത്താണോ ബിജെപി സ്ഥാനാർഥി ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. “മണ്ഡലത്തിൽ 23 സ്കൂളുകളുണ്ട്. എല്ലാത്തിനും ഒരു പരിധിയും പരിമിതിയുമില്ലേ? ഈ ടൈപ്പ് സ്വാമിമാർക്ക് ഇവിടെ വോട്ടുണ്ടെന്ന് തോന്നുന്നില്ല. യുപിയിലൊക്കെയാണ് ഇത്തരം കാര്യങ്ങൾ കൂടുതൽ നടക്കുന്നത്,” മന്ത്രി [&Read More