സംസ്ഥാനത്ത് ഷിഗല്ല ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു.Read More
‘കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ടാണല്ലോ ഫണ്ട് കിട്ടിയത്, ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യും’:
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാനം നിലവിൽ ബാധ്യസ്ഥരായിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയെക്കുറിച്ച് പഠിക്കാനും തുടർനടപടികൾ ആലോചിക്കാനും ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും അതിന്റെ ഫണ്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ ഇതിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയെന്ത് ചെയ്യാനാകും എന്ന കാര്യം നിയോഗിക്കപ്പെട്ടിട്ടുള്ള ഉപസമിതി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. [&Read More
തൃശൂർ: വടക്കാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥികളെ സ്വകാര്യ ബസിൽ കയറ്റാതെ കണ്ടക്ടറുടെ ക്രൂരത. ബസിൽ കയറാൻ വിദ്യാർഥി കണ്ടക്ടറോട് കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തൃശൂർ കുന്നംകുളം റൂട്ടിലോടുന്ന ‘മെജോ മോൻ’ എന്ന സ്വകാര്യ ബസിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം വടക്കാഞ്ചേരി നഗരത്തിലെ സ്കൂളിലെ വിദ്യാർഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിരലിലെണ്ണാവുന്ന കുട്ടികൾ കയറിയപ്പോഴേക്കും കണ്ടക്ടർ ബാക്കി കുട്ടികളെ തടയുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് എസ്എഫ്ഐ പരാതി നൽകി. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത [&Read More
‘കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ പിഎം ശ്രീയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാണ്’; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അറിയാതെ പദ്ധതിയിൽ ഒപ്പുവെച്ചതിനാലാണ് ഈ സാഹചര്യമെന്നും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ ഒരു കത്തും നൽകിയിട്ടില്ല. നിലവിൽ പദ്ധതിയുടെ ഭാഗമായ കേരളം 106 കോടി രൂപ അനുവദിച്ചതിൽ 99 കോടിയും വാങ്ങിയിട്ടുണ്ട്. കരിക്കുലം തീരുമാനിക്കാനും സ്കൂളുകൾ [&Read More
തൃപ്പൂണിത്തുറ: റോഡപകടത്തിൽപ്പെട്ട് വസ്ത്രം പൂർണമായി കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നൽകി ചായവിൽപ്പനക്കാരൻ മാതൃകയായി. കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ എം.ആർ ഷാജിയാണ് അപകടത്തിൽപ്പെട്ട യുവതിയുടെ രക്ഷകനായത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനെത്തിയതായിരുന്നു ഷാജി. ഇതിനിടെ നിയന്ത്രണം വിട്ട പ്രൈവറ്റ് ബസിന്റെ മുൻചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. ബസ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടർന്ന് യുവതിയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബസ് പിന്നോട്ട് നീക്കിയാണ് ഇവരെ രക്ഷപെടുത്തിയത്. യുവതിയെ എഴുന്നേൽപ്പിച്ച [&Read More
കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റ് പാർട്ടികളുടെ തലയിൽ ഇടാനാണ് സിപിഎം ശ്രമിച്ചതെന്നും, മുൻപ് പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോടും പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറമ്പിൽ വ്യക്തമാക്കി. രണ്ട് വർഷം കഴിഞ്ഞാണ് ഈ സത്യം തെളിഞ്ഞത്. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നൽകിയിരുന്നു. തുടക്കത്തിൽ [&Read More
‘തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു, ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാവില്ല’
ആലപ്പുഴ: വിമര്ശനങ്ങള്ക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല് എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും [&Read More
പ്രിയദർശിനി സൗജന്യ യാത്രയുടെ രണ്ടാം ദിവസമായ ഇന്ന് പത്ത് ലക്ഷത്തിലധികം സ്ത്രീകൾ ഓർഡിനയിൽ യാത്ര ചെയ്തുവെന്ന് റിപ്പോർട്ട്.Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം (Read More
മലപ്പുറം: ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ റാങ്കിൽ തിളക്കവുമായി പെരിന്തൽമണ്ണ എം.ഇ.എ. എ.പി.ജെ അബ്ദുൽ കലാം കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) പുറത്തുവിട്ട 2026 ബാച്ചിന്റെ ബി.ടെക് പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള കോളേജ് റാങ്കിങ്ങിൽ എം.ഇ.എ എൻജിനീയറിങ് കോളേജിന് മികച്ച നേട്ടം. മലപ്പുറം ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽ ഏറ്റവും ഉയർന്ന വിജയശതമാനത്തോടെ എം.ഇ.എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ പൊതുറാങ്കിങ്ങിൽ 30Read More