മത്സ്യം കഴിച്ച നിരവധി പേർ ചികിത്സ തേടി. തിരുവനന്തപുരം ആര്യനാട് ഗ്രാമീണ മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. Read More
കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കിയ ‘പ്രിയദർശിനി’ സൗജന്യയാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഈ പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ നടപ്പാക്കുന്ന ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം തമ്മനം സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ് ഹൈക്കോടതിയെ സമീപിച്ചത്. യാതൊരുവിധ സാമ്പത്തിക മാനദണ്ഡങ്ങളോ യോഗ്യതകളോ ഇല്ലാതെ ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരമൊരു ആനുകൂല്യം നൽകുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15(1) എന്നിവ [&Read More
‘സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യം, വിദ്യാർഥികൾക്ക് ആൺ-പെൺ വ്യത്യാസമില്ലാതെ സൗജന്യ
പത്തനാപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത് നല്ല കാര്യമാണെന്ന് കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചു. യു.ഡി.എഫ് പ്രകടനപത്രികയിലെ പദ്ധതിയാണിത്. അത് നടപ്പാക്കാൻ യു.ഡി.എഫ് ബാധ്യസ്ഥരാണ്. വിദ്യാർഥികളുടെ കാര്യത്തിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണമെന്നും മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അതേസമയം, ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസുകളാക്കിയെന്ന ആക്ഷേപം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പുണ്ടെന്ന രീതിയിൽ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായി തള്ളി. വ്യാജ വാർത്തകൾ [&Read More
ന്യൂഡൽഹി: സർക്കാർ സ്ഥാപനമായ റബർ ബോർഡിനെയും കാവിവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം. റബർ കർഷകരെയും റബർ അധിഷ്ഠിത പൊതുമേഖലാ സ്ഥാപനങ്ങളെയും തകർക്കുന്ന നയങ്ങളുടെ തുടർച്ചയായി റബർ ബോർഡിലും കാവിവൽക്കരണം നടപ്പിലാക്കുകയാണ് കേന്ദ്രം. ചരിത്രത്തിലാദ്യമായി റബർ ബോർഡിന്റെ തലപ്പത്ത് രാഷ്ട്രീയ നിയമനം നടത്തിക്കൊണ്ട്, ബിജെപി കോട്ടയം മേഖല പ്രസിഡന്റും നിലവിൽ ബോർഡ് അംഗവുമായ എൻ. ഹരിയെ പുതിയ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കി. ഇതുവരെ ഐഎഎസ് ഉദ്യോഗസ്ഥരോ [&Read More
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാൽ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിട്ട് കാണുന്നതിന് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 19 വെള്ളിയാഴ്ച വരെ പൊതുജനങ്ങൾക്കും മറ്റ് സന്ദർശകർക്കും മുഖ്യമന്ത്രിയെ നേരിൽ കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് ഒരുക്കുന്നതിനാലാണ് ഈ താൽക്കാലിക ക്രമീകരണം. സന്ദർശകർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഓഫീസ്, നാടിന്റെ മികച്ച നാളേക്കായുള്ള ഈ ദൗത്യത്തിൽ എല്ലാവരുടെയും പൂർണ സഹകരണം അഭ്യർത്ഥിച്ചു. ‘സദ്ഭരണം, സഹാനുഭൂതി’ എന്ന [&Read More
സിറ്റി ഫാസ്റ്റ് ബസുകളിൽ സൗജന്യമില്ല; സ്റ്റിക്കർ പതിപ്പിച്ചത് ബസുകൾ തിരിച്ചറിയാനെന്ന് കെഎസ്ആർടിസി
തിരുവനന്തപുരം: നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്രാ പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആക്ഷേപത്തിൽ വ്യക്തത വരുത്തി അധികൃതർ. സൗജന്യയാത്ര ലഭ്യമല്ലാത്ത സിറ്റി ഫാസ്റ്റ് ബസുകളിൽ സ്റ്റിക്കർ പതിപ്പിച്ചത് പദ്ധതി ബോധപൂർവ്വം നിഷേധിക്കാനാണെന്ന ആരോപണമാണ് ഉയർന്നിരുന്നത്. എന്നാൽ യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ വിഭാഗത്തിലുള്ള ബസുകൾ എളുപ്പത്തിൽ തിരിച്ചറിയാനാണ് സ്റ്റിക്കർ പതിപ്പിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി സിറ്റി ഡിപ്പോ അധികൃതർ വ്യക്തമാക്കിയത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിലവിൽ 34 ഓർഡിനറി ബസുകളാണുള്ളത് (32 ഇലക്ട്രിക് ബസുകളും 2 ഡീസൽ ബസുകളും). ഇവയിലെല്ലാം [&Read More
‘ബീഫ് പ്രേമിയായ എന്നെ സലീമേട്ടൻ വിരട്ടി; ഒരാഴ്ച കഴിക്കുന്നത് തടഞ്ഞു’: ഓർമകൾ പങ്കുവെച്ച്
അന്തരിച്ച പ്രിയ നടൻ സലിം കുമാറിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്നതിനിടയിലും അദ്ദേഹം സമ്മാനിച്ച ചിരിയോർമ്മകൾ പങ്കുവെക്കുകയാണ് നടൻ കലാഭവൻ ഷാജോൺRead More
തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു. വഴോട്ട്കോണം ജനങ്ങൾക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭയിൽ റീൽസ് ഭരണമാണെന്നും സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ചിൽ ശിവൻകുട്ടി പരിഹസിച്ചു. “ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്ന് ന്യായമായി സംശയിക്കുന്നു. പോലീസ് [&Read More
തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രിമാർ രംഗത്ത്. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചത്. ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. “പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാർ പങ്കെടുത്തു. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി [&Read More
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന Read More