എറണാകുളം: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ തട്ടകമായ കളമശ്ശേരി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് അദ്ദേഹത്തിന്റെ മകൻ വി.ഇ അബ്ദുൽ ഗഫൂറിനെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2021Read More
ട്വന്റി 20-യുടെ പത്രികാ സമർപ്പണത്തിന് മുൻപേ ട്വിസ്റ്റ്; ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വീണ നായർക്കും
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ട്വന്റി 20 സ്ഥാനാർത്ഥി പട്ടികയിൽ വൻ പ്രതിസന്ധി. ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിയായ നടി വീണ നായർക്കും പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായ നടി ലക്ഷ്മി പ്രിയയ്ക്കും വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം പുറത്തുവന്നതോടെ ഇരു മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മാറ്റാൻ പാർട്ടി തീരുമാനിച്ചു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ തനിക്ക് വോട്ടുണ്ടെന്നായിരുന്നു വീണ നായരുടെ വിശ്വാസം. മുൻപ് അവിടെ വോട്ട് ചെയ്തിട്ടുണ്ടെന്നും അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ പരിശോധനയിൽ പേര് [&Read More
കൊലക്കയറിനെ തോൽപ്പിച്ച് അഞ്ച് വർഷത്തെ നിയമപോരാട്ടം; വധശിക്ഷയിൽ നിന്ന് മോചിതനായി അനന്ദു നാട്ടിലെത്തി
കോഴിക്കോട്: കൊലക്കയറിനും ജീവിതത്തിനുമിടയിലെ അഞ്ച് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ പെരുമ്പാവൂർ സ്വദേശി അനന്ദു അരവിന്ദ് നാട്ടിൽ തിരിച്ചെത്തി. സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയുണ്ടായ വാഹനാപകടത്തെത്തുടർന്ന് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായിരുന്നു അനന്ദുവിനെതിരെ ചുമത്തിയിരുന്നത്. 2021 മാർച്ചിലുണ്ടായ അപകടത്തിൽ അനന്ദുവിന്റെ സ്പോൺസറായ സൗദി വനിത മരണപ്പെട്ടിരുന്നു. ഡ്രൈവിംഗിനിടെ പെട്ടെന്നുണ്ടായ അപസ്മാരത്തെത്തുടർന്ന് ബോധം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. എന്നാൽ, സ്പോൺസറുടെ കുടുംബം അനന്ദുവിനെതിരെ കൊലക്കുറ്റം ചുമത്തി കോടതിയെ സമീപിക്കുകയായിരുന്നു. റിയാദ് ക്രിമിനൽ കോടതിയിൽ 54 സിറ്റിങ്ങുകളാണ് കേസിൽ [&Read More
സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ തള്ളി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്തെത്തിRead More
‘ഇത്തവണ നിയമസഭയിലെത്തും, വോട്ട് വിഹിതം ഉയർത്തും; വിജയിപ്പിച്ചാൽ പാലക്കാട്ടുകാരെ മോദിയുടെ അടുത്തേക്ക് കൊണ്ടുപോകും’-
പാലക്കാട്: താൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട് വിഹിതം ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇത്തവണ പാലക്കാട് മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തുമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് അവർ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. തന്നെ വിജയിപ്പിച്ചു വിട്ടാൽ പാലക്കാട്ടുകാരെ നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തേക്ക് കൊണ്ടുപോകുമെന്നും അവർ വാഗ്ദാനം നൽകി. സംസ്ഥാനത്തെ പ്രമുഖ ബി.ജെ.പി നേതാക്കളെല്ലാം തന്നെ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. ബി.ജെ.പി [&Read More
കൊച്ചി: വലിയ അവകാശവാദങ്ങളുമായി സർക്കാർ തുടക്കം കുറിച്ച നവകേരള സർവേ ലക്ഷ്യം കാണാതെ നിലച്ചു. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അനുമതി നേടിയെടുത്ത സർവേയിൽ, ആകെ ലക്ഷ്യമിട്ട 95 ലക്ഷം വീടുകളിൽ വെറും 49.42 ലക്ഷം വീടുകളിൽ മാത്രമാണ് സർവേക്കാർക്ക് എത്താനായത്. ഇത്രയും വീടുകൾ സന്ദർശിച്ചിട്ടും വെറും നാലര ലക്ഷം ആളുകൾ മാത്രമാണ് സർവേയോട് പ്രതികരിച്ചതെന്നത് സർക്കാരിന് വലിയ തിരിച്ചടിയായി. ഫെബ്രുവരി 28Read More
‘സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നു’- സുരേഷ് ഗോപി
കാസർകോട്: കെ. സുരേന്ദ്രനെപ്പോലുള്ള കരുത്തുറ്റ ബി.ജെ.പി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാസർകോട് നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ചുമരെഴുത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഏത് മതവിഭാഗത്തിലാണെങ്കിലും സ്വന്തം വിശ്വാസം പിന്തുടരാനുള്ള അവകാശം ജനാധിപത്യത്തിൽ പ്രധാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നലെ രാവിലെ കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രപരിസരത്ത് സ്ഥാനാർത്ഥിക്കായി ചുമരെഴുതിക്കൊണ്ടാണ് സുരേഷ് ഗോപി പ്രചാരണത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ [&Read More
മലപ്പുറം: മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ പാരമ്പര്യമായി പിന്തുടർന്നുപോന്ന രീതികളിൽ പുതിയ പരീക്ഷണങ്ങളുമായാണ് ഇത്തവണ നിയമസഭാ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. വെറുമൊരു സ്ഥാനാർത്ഥി പ്രഖ്യാപനത്തിനപ്പുറം, ആധുനികമായ പഠനരീതികളും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളും സമന്വയിപ്പിച്ച്, സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാക്കിയ ‘മാസ്റ്റർപ്ലാൻ’ തന്നെയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. യുവത്വവും പുതുരക്തവും പെൺപ്രാതിനിധ്യവും പാരമ്പര്യവുമെല്ലാം സംയോജിപ്പിച്ച പട്ടികയെ സർപ്രൈസ് എന്നു തന്നെയാണു രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി പ്രത്യേക പ്രൊഫഷണൽ ഏജൻസിയെ നിയോഗിച്ച് ഓരോ [&Read More
പാലക്കാട്: തെന്നിന്ത്യൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പൂർണ്ണ പിന്തുണയോടും അനുഗ്രഹത്തോടും കൂടിയാണ് താൻ പാലക്കാട് നിയമസഭാ പോരാട്ടത്തിന് ഇറങ്ങുന്നതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടിയുമായി നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹം കൃത്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ടെന്നും താരം വ്യക്തമാക്കി. സിനിമയിൽ നിന്നുള്ള ആരെയും നിർബന്ധിച്ച് പ്രചാരണത്തിന് എത്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, വിജയത്തിന് ശേഷം മമ്മൂക്കയെ മണ്ഡലത്തിലെത്തിക്കാൻ സാധിക്കുമെന്ന് താൻ വിശ്വസിക്കുന്നു. ഷാഫി [&Read More
ചിറയിൻകീഴ്: സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ വ്യക്തിഹത്യയ്ക്കും വ്യാജ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ മറുപടിയുമായി മുൻ എംപിയും കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസ്. 1.5 ലക്ഷം രൂപ ശമ്പളം തികയില്ലെന്ന് താൻ പറഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും, രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണെന്നും രമ്യ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ ലളിതമായ ജീവിതസാഹചര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് രമ്യ വിമർശകർക്ക് മറുപടി നൽകിയത്. പഞ്ചായത്ത് സഹായത്തോടെ നിർമിച്ച, സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന [&Read More