09/08/2026
[fontresizer_tawhidurrahmandear_widget]

‘സൗജന്യയാത്ര ഔദാര്യമല്ല അവകാശമാണ്’; ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോൺ

 ‘സൗജന്യയാത്ര ഔദാര്യമല്ല അവകാശമാണ്’; ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന തൻ്റെ വിവാദ പ്രസ്താവനയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോൺ. സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണെന്നും കൂട്ടിച്ചേർത്തു. പ്രിയദർശിനി സൗജന്യയാത്ര പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സ്വകാര്യ ബസുടമ സംഘടനയുടെ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു വിവാദപരമായ പരാമർശം. സ്ത്രീകൾ നിരക്കിളവുള്ള ബസുകളിൽ തള്ളിക്കയറുകയും എന്നാൽ കുട്ടികളെ വലിയ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം. സംഭവം വിവാദമായതോടെ, സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് വിശദീകരിച്ച് മന്ത്രി തൻ്റെ പ്രസ്താവനയെ ന്യായീകരിച്ചിരുന്നു.

എന്നാൽ, സർക്കാരിൻ്റെ ഏറ്റവും വലിയ പദ്ധതിയെ ഇകഴ്ത്തിക്കാട്ടിയ പരാമർശത്തിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളെക്കുറിച്ച് സി.പി ജോൺ സംസാരിച്ചത് അനുചിതമായെന്ന് മന്ത്രി കെ മുരളീധരൻ തുറന്നടിച്ചു.

മന്ത്രിയുടേത് പുരുഷമേധാവിത്ത ചിന്തയാണെന്നും മാപ്പു പറയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി പി. രാജീവ്, സിപിഐ നേതാവ് ആനി രാജ എന്നിവരും മന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതിനുശേഷമാണ് മന്ത്രി നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്.

Also read: