02/08/2026
[fontresizer_tawhidurrahmandear_widget]

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

 പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പൂനെ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂനെയിൽ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി. എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. പൂനെ പ്രിംപ്രിയിലെ മോർവാഡിയിലുള്ള ‘കരിഷ്‌മ ഗ്ലോറി സൊസൈറ്റി’യിലെ വാടക ഫ്ലാറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം.

ഫ്ലാറ്റിനുള്ളിൽ കരി കത്തിച്ച് വിഷവാതകം ശ്വസിച്ചും വിഷം ഉള്ളിൽ ചെന്നുമാണ് മൂവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പ്രിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനോദിന്റെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യ സിൽജയും മകൾ പൂർണിമയും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കി ഫ്ലാറ്റിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ സന്ത് തുക്കാറാം നഗർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Also read: