തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന തൻ്റെ വിവാദ പ്രസ്താവനയിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോൺ. സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സൗജന്യയാത്ര ഔദാര്യമല്ല, അവകാശമാണെന്നും കൂട്ടിച്ചേർത്തു. പ്രിയദർശിനി സൗജന്യയാത്ര പദ്ധതി തടസ്സമില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസുടമ സംഘടനയുടെ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു വിവാദപരമായ പരാമർശം. സ്ത്രീകൾ നിരക്കിളവുള്ള ബസുകളിൽ തള്ളിക്കയറുകയും എന്നാൽ കുട്ടികളെ വലിയ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുകയും ചെയ്യുന്നു [&Read More
Tags :CP John
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ഗതാഗത മന്ത്രി സി.പി ജോൺ. സിപിഎം പ്രവർത്തകർ പ്രിയദർശിനി ബസുകളിൽ കയറരുതെന്ന് എന്തുകൊണ്ടാണ് എം.വി ഗോവിന്ദൻ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. സ്വകാര്യ മേഖലയിലെ പ്രധാനപ്പെട്ട പ്രശ്നം പ്രതിപക്ഷമാണ് ഇപ്പോൾ ഏറ്റെടുക്കുന്നത്. പ്രിയദർശിനി പദ്ധതി ആദ്യം ബഹിഷ്കരിക്കണമെന്ന് പറഞ്ഞവർ ഇപ്പോൾ അത് പറയുന്നില്ല. പാർട്ടിയുടെ മെമ്പർമാരോടും പ്രവർത്തകരോടും പ്രിയദർശിനിയിൽ കയറരുതെന്ന് പറഞ്ഞാൽ 10Read More
‘മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകം, അപകടകരമല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും’- ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര ഗതാഗത നിയമങ്ങൾ ബാധകമാണെന്ന് ഗതാഗതമന്ത്രി സി.പി ജോൺ നിയമസഭയിൽ അറിയിച്ചു. എന്നാൽ, അപകടകരമല്ലാത്ത രീതിയിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കുന്ന കാര്യം സർക്കാരിന്റെ സജീവ ചർച്ചയിലാണെന്നും സജി ചെറിയാന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. അമിതമായ വെളിച്ചം, ശബ്ദം എന്നിവയുണ്ടാക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല. അതേസമയം, കളർ കോഡ്, അപകടകരമല്ലാത്ത ഫിറ്റിങ്സുകൾ, വാഹനത്തിന് പുറത്തേക്ക് നീണ്ടുനിൽക്കാത്ത മാറ്റങ്ങൾ എന്നിവ അനുവദിക്കുന്നത് പരിഗണനയിലാണ്. സ്ത്രീ യാത്രക്കാർ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്ന് [&Read More
‘സ്ത്രീകളിൽ പുതിയ സ്വപ്നം വിരിഞ്ഞുതുടങ്ങിയിട്ടുണ്ടാകും, ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു’ –
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെ പൂർണമായി സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. “ഈ പദ്ധതി എനിക്ക് വളരെ ഇഷ്ടപ്പെട്ട പദ്ധതിയാണ്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തിന്റെ സാമ്പത്തിക കെൽപ്പ് അനുസരിച്ചാണ് പദ്ധതി ഭാഗികമായും പൂർണമായും നടപ്പാക്കിയിട്ടുള്ളത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ ഇതിന്റെ വ്യാപ്തി കൂടുതൽ വർധിക്കും,” എന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി വരെ ചിലപ്പോൾ ഭയാശങ്കളോ പ്രതീക്ഷയില്ലായ്മയോ നിഴലിച്ചിരുന്ന സ്ത്രീകളിൽ, പുതിയ തീരുമാനത്തോടെ ഒരു പുതുസ്വപ്നം വിരിഞ്ഞു തുടങ്ങിയിട്ടുണ്ടാകുമെന്നും അദ്ദേഹം [&Read More
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തിരുവമ്പാടി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ തിരുവമ്പാടി സീറ്റ് സിഎംപി ആവശ്യപ്പെടുന്നതായാണ് വിവരം. മുസ്‌ലിം ലീഗ് സീറ്റ് വിട്ടുനൽകിയാൽ മാത്രമേ ഈ നീക്കം യാഥാർഥ്യമാകൂ. നിലവിൽ യുഡിഎഫിൽ ലീഗ് മത്സരിക്കുന്ന സീറ്റാണ് തിരുവമ്പാടി. സി.പി ജോണിനോടുള്ള താൽപര്യവും മുന്നണി ബന്ധവും പരിഗണിച്ച് ലീഗ് ഈ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സിഎംപി നേതൃത്വം. മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങൾ സി.പി ജോണിന് [&Read More