കൊച്ചി: ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ലാൻഡിങ്ങിനിടെ വിമാനത്തിന്റെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും സുരക്ഷിതരാണ്. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അതേസമയം, ജിദ്ദയില്‍നിന്ന് വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോള്‍ തന്നെ ടയര്‍ പൊട്ടിയതായും സൂചനയുണ്ട്. വലിയ ശബ്ദം കേട്ടതായും ഉള്ളില്‍ കുലുക്കം അനുഭവപ്പെട്ടതായും യാത്രക്കാരും വെളിപ്പെടുത്തുന്നു. ടേക്ക് ഓഫിനിടെ വൻ ശബ്ദം; ഭീതിയോടെ യാത്രക്കാർ ഇന്ന് പുലർച്ചെ 1.15Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്ഐആർ) വഴി പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. Read More
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് എടയന്നൂർ. ആദികടലായി ഡിവിഷനിൽ നിന്ന് ജയിച്ചുകയറിയ റിജിൽ മാക്കുറ്റി നേരെ എത്തിയത് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബിന്റെ ഖബറിടത്തിലേക്കാണ്. തന്റെ പ്രിയ സുഹൃത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വിജയവിവരമറിയിച്ച റിജിൽ, ആ വിജയം ഷുഹൈബിനായി സമർപ്പിച്ചു. ‘ഞാൻ ജയിച്ചടാ മോനെ ഷുഹൈബേ’ എന്ന റിജിലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. ഷുഹൈബ് ഉണ്ടായിരുന്നെങ്കിൽ വിജയം ഏറ്റവും [&Read More
കണ്ണൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ ചൂട് അടങ്ങും മുമ്പ് സംസ്ഥാനത്തെ അന്തരീക്ഷത്തിലെ ചൂടിലും വന്‍ വര്‍ധന. കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്‍പത് മുതലാണ് അന്തരീക്ഷ താപനിലയില്‍ കണ്ണൂര്‍ വിമാനത്താവളം രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി മാറിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഒന്‍പതിന് 35.2, പത്തിന് 36.4, പതിനൊന്നിന് 35 ഡിഗ്രി സെല്‍ഷ്യസ് വീതമായിരുന്നു കണ്ണൂരില്‍ രേഖപ്പെടുത്തിയ താപനില. 35.4 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. 15ന് കോട്ടയവും കണ്ണൂരുമായിരുന്നു ഒന്നാമത്. 35.2 [&Read More
മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ട് ജയിച്ചത് 5 സീറ്റിൽ മാത്രം; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ എൻഡിഎ മുന്നണി വിടാനൊരുങ്ങി ബിഡിജെഎസ്. ബിജെപിയുടെ നിസ്സഹകരണമാണ് പാർട്ടിയുടെ ദയനീയ പരാജയത്തിന് കാരണമെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. മുന്നണി മാറ്റം ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഈ മാസം 23ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേരും. ഇത്തവണ മുന്നൂറോളം സീറ്റുകളിൽ മത്സരിച്ച ബിഡിജെഎസിന് കേവലം അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എൻഡിഎ പൊതുവെ മുന്നേറ്റമുണ്ടാക്കിയപ്പോഴും ഘടകകക്ഷിയായ ബിഡിജെഎസ് തകർന്നടിയുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണം പിടിച്ചെങ്കിലും ബിഡിജെഎസ് മത്സരിച്ച [&Read More
പിണറായിയിലെ ബോംബ് പടക്കമായി!സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിയത് പടക്കം പൊട്ടിയെന്ന് എഫ്ഐആർ
കണ്ണൂർ: പിണറായിയിൽ സിപിഎം പ്രവർത്തകന്റെ വലത് കൈപ്പത്തി തകർന്ന ഉഗ്രസ്ഫോടനത്തെ ‘പടക്ക’മാക്കി ചുരുക്കി പോലീസ്. സിപിഎം പ്രവർത്തകൻ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ. അതേസമയം, വിപിന്‍രാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവാണ് പൊട്ടിയതെന്ന് പരിക്കിന്റെ ഗൗരവത്തിൽ നിന്ന് വ്യക്തമാണ്. സ്ഫോടനത്തിൽ വിപിൻ രാജിന്റെ വലത് കൈപ്പത്തി പൂർണമായി തകർന്നിട്ടും, അശ്രദ്ധമായി കൈകാര്യം [&Read More
കൊല്ലം: പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൊലീസുകാരന് സസ്പെന്ഷന്. സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരവെ ആയിരുന്നു സംഭവം നടന്നത്. നവംബര്‍ ആറാം തീയതി പുലര്‍ച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസുകാരി കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് നവാസ് ചെയ്തതെന്ന [&Read More
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വമ്പന്‍ ഹിറ്റായ ‘പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായ് മാറ്റിയേ’ പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതിയാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഗാനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ‘പള്ളിക്കെട്ട് ശബരിമലക്ക് ‘ എന്ന പ്രശസ്തമായ അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണത്തില്‍ തയാറാക്കിയ ഗാനം തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെങ്ങും യുഡിഎഫ് പ്രചാരണങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. യുഡിഎഫിന്റെ വമ്പന്‍ വിജയത്തിനു പിന്നാലെ, ജനവിധിയെ സ്വാധീനിക്കുന്ന [&Read More
’തെരഞ്ഞെടുപ്പ് ഫലത്തില്‍ എന്നെ മാത്രം ചിലര്‍ കുറ്റപ്പെടുത്തുന്നത് പാവപ്പെട്ട ജാതിക്കാരനായത് കൊണ്ടാണോ?’-വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പാവപ്പെട്ട സമുദായക്കാരനായതുകൊണ്ടാണോ തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തിന്റെ പേരില്‍ തന്നെമാത്രം ചില ആളുകള്‍ കുറ്റപ്പെടുത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പരാജയത്തിനു കാരണക്കാരിലൊരാള്‍ വെള്ളാപ്പള്ളിയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകളെ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി പിന്തുണച്ചത് വിനയായെന്നുമുള്ള ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പളളി. മുന്നണികള്‍ മതസാമുദായിക പ്രീണനം നടത്തുന്നതിനെതിരേ എല്ലാവരും പ്രതികരിക്കാറുണ്ട്. ന്യൂനപക്ഷ പ്രീണനത്തിനെതിരേ താന്‍ മാത്രമല്ല എന്‍.എസ്.എസ് നേതൃത്വവും പ്രതികരിച്ചിട്ടുണ്ട്. മലപ്പുറത്ത് ഇതര സമുദായത്തിലുള്ളവര്‍ക്ക് സ്കൂളും കോളേജും മാത്രമല്ല ഒരു കുടിപ്പള്ളിക്കൂടം പോലും [&Read More