തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗ്വീണ്ടും കസ്റ്റഡിയില്‍. തിരുവനന്തപുരം റെയില്‍വേ പൊലീസാണ് ബണ്ടി ചോറിനെ റെയില്‍വേ ഫ്ലാറ്റ്ഫോമില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ എസ് പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബണ്ടി ചോര്‍ പല കാര്യങ്ങളാണ് പറയുന്നതെന്നും കൈവശമുള്ളത് 100 രൂപയും ആളൂര്‍ വക്കീലിന്റെ നമ്പറും മാത്രമാണെന്നും റെയില്‍വേ പൊലീസ് പ്രതികരിച്ചു. പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്നും 76,000 കിട്ടാനുണ്ടെന്നാണ് ബണ്ടി ചോര്‍ പറയുന്നത്. ഇന്നലെ സ്റ്റേഷനിലും പോയിരുന്നു. ബണ്ടി ചോറിനെ കൊച്ചിയില്‍ നിന്ന് [&Read More
‘ധാരാവിയിലെ 70,000 വോട്ടർമാരെ കൂട്ടത്തോടെ വിദൂര വാർഡുകളിലേക്ക് മാറ്റി’; മഹാരാഷ്ട്രയിലും തെര. കമ്മീഷനെതിരെ
മുംബൈ: ധാരാവിയിൽ വോട്ടർ പട്ടികയിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടക്കുന്നതായി ആരോപിച്ച് കോൺഗ്രസ്. ധാരാവിയിലെ ഏകദേശം 70,000 വോട്ടർമാരെ വിദൂര വാർഡുകളിലേക്ക് മനഃപൂർവം മാറ്റി സ്ഥാപിച്ചതായാണ് വിമർശനം. വോട്ടവകാശം നിഷേധിക്കാൻ ശ്രമം നടക്കുകയാണെന്നും ഇത് ‘വോട്ട് മോഷണമാണ്’ എന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഈ നീക്കത്തെ ‘ഹേരാ ഫേരി’ (തട്ടിപ്പ്) എന്നാണ് ധാരാവി എം.എൽ.എ ഡോ. ജ്യോതി ഏക്നാഥ് ഗെയ്ക്ക്വാഡ്, എം.പി വർഷ ഏക്നാഥ് ഗെയ്ക്ക്വാദ് എന്നിവർ വിശേഷിപ്പിച്ചത്. ഓരോ വാർഡിലും 6,000 മുതൽ 10,000 വരെ വോട്ടർമാരെ [&Read More
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണ പൂര്‍ത്തിയായി. കേസില്‍ നിര്‍ണായകമായ വിധി ഡിസംബര്‍ എട്ടിനു പറയും. കേസിന്റെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രഖ്യാപിക്കുന്ന തീയതി മാറ്റിയത്. നടന് ദിലീപ് അടക്കം 10 പ്രതികളാണ് വിചാരണ നേരിട്ടത്. 2017 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടിയെ ഒരു സംഘം ആളുകള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ വെച്ച് ആക്രമിക്കുകയായിരുന്നു. [&Read More
‘നൂറ്റാണ്ടുകളുടെ മുറിവുകള്‍ ഉണങ്ങുകയാണ്’ ; അയോധ്യ രാമക്ഷേത്രത്തില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര
ലക്നൗ: 500 വര്‍ഷം പഴക്കമുള്ള ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണവും ഹിന്ദു മൂല്യങ്ങളുടെ പ്രതീകവുമാണ് രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെയുള്ള ധ്വജാരോഹണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണര്‍വിന്റെയും സമര്‍പ്പണത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും പ്രതീകമാണ് ഇവിടെ ഉയര്‍ന്ന പതാക. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുറിവുകള്‍ ഇതോടെ ഉണങ്ങുന്നുവെന്നും മോദി പറഞ്ഞു. ‘ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സത്യത്തിന്റെയും നീതിയുടെയും വിജയത്തിന്റെയും പ്രതീകവുമാണ് ഈ പതാക. ഇത് ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ലോകത്തിന് പ്രഖ്യാപിക്കുന്ന ധര്‍മ്മ പതാകയാണ്. സത്യത്തിന്റെയും നീതിയുടെയും ശാശ്വത മൂല്യങ്ങള്‍ക്കുവേണ്ടിയാണ് [&Read More
‘എന്നെ ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കമുണ്ടായാല്‍ രാജ്യം കുലുങ്ങും’: എസ്ഐആറില്‍ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി മമത
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപ്പാക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയില്‍ (എസ്ഐആര്‍) മുന്നറിയിപ്പുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തന്നെയും അനുയായികളെയും ലക്ഷ്യമിട്ട് എന്തെങ്കിലും നീക്കം നടന്നാല്‍ രാജ്യം മുഴുവന്‍ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. ബിജെപി ഓഫീസില്‍ നിന്നു നല്കുന്ന പട്ടിക പ്രകാരമാണ് കമ്മീഷന് തീരുമാനമെടുക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ‘ബംഗാളില്‍ നിങ്ങള്‍ എന്നെ ലക്ഷ്യം വെക്കുകയോ എന്റെ ജനങ്ങളെ ആക്രമിക്കുകയോ ചെയ്താല്‍ ഞാന്‍ അതിനെ വ്യക്തിപരമായ ആക്രമണമായി കണക്കാക്കും. രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കും [&Read More
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ അച്ചടക്ക നടപടികള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഏഴ് മുതിര്‍ന്ന നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. ആറ് വര്‍ഷത്തേക്കാണ് നടപടി. ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ബിപിസിസി) ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിപിസിസി മുന്‍ വൈസ് പ്രസിഡന്റ് ഷക്കീലുര്‍ റഹ്മാന്, കോണ്‍ഗ്രസ് സേവാദള്‍ മുന്‍ വൈസ് പ്രസിഡന്റ് ആദിത്യ പാസ്വാന്, കിസാന്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാജ് കുമാര്‍ ശര്‍മ്മ, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് മുന്‍ [&Read More
‘അമിത് ഷായുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടും’; കുമാരസ്വാമിയെ വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍
ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി താന്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന ജനതാദള്‍ (സെക്യുലര്‍) നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ആരോപണം തെളിയിച്ചാല്‍ ഉടന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഡി.കെ ശിവകുമാര്‍ കുമാരസ്വാമിയെ വെല്ലുവിളിച്ചു. ‘ഞാന്‍ അമിത് ഷായുമായി ബന്ധപ്പെട്ടതിന് ഏതെങ്കിലും തെളിവുകള്‍ അദ്ദേഹം പുറത്തുവിടൂ.. ഒരു നിമിഷം പോലും വൈകാതെ ഞാന്‍ പൊതുജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്യും,’Read More
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷവാറിലുള്ള അർദ്ധസൈനിക ആസ്ഥാനത്ത് നടന്ന ചാവേർ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെ, അഫ്ഗാനിസ്ഥാനിൽ വന്‍ വ്യോമാക്രമണവുമായി പാകിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഗുർബുസ് ജില്ലയിൽ നടന്ന ബോംബാക്രമണത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിനിടെ വീണ്ടും ഉടലെടുത്ത ഈ ശത്രുത, ഇരു രാജ്യങ്ങളും തമ്മിൽ പുതിയൊരു സംഘർഷത്തിന് വഴിവച്ചേക്കുമെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അർദ്ധരാത്രിയോടെ നടന്ന വ്യോമാക്രമണം താലിബാന് നേതാവായ [&Read More
തിരുവനന്തപുരം: ചലച്ചിത്രനടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ തട്ടിയത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. മൂന്നു ജീവനക്കാരികള്‍ ചേര്‍ന്നാണ് 66 ലക്ഷം രൂപ തട്ടിയെടുത്തത്. ജീവനക്കാരികളും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. സ്ഥാപനത്തിലെ ക്യൂആര്‍ കോഡിന് പകരം പ്രതികള്‍ തങ്ങളുടെ സ്വകാര്യ ക്യൂആര്‍ കോഡ് നല്കി പണം തട്ടിയെടുക്കുകയായിരുന്നു. വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിന്, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് കേസിലെ പ്രതികള്‍. എല്ലാ പ്രതികളും ആഡംബര ജീവിതത്തിനായി പണം [&Read More
മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടി; മലപ്പുറം പൂക്കോട്ടൂരില്‍ സഹോദരനെ കൊന്ന
പൂക്കോട്ടൂര്‍: മലപ്പുറം പൂക്കോട്ടൂരില്‍ ജ്യേഷ്ഠന് അനുജനെ കുത്തിക്കൊലപ്പെടുത്തി. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ ഹുസൈന് (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണര്‍ത്തി കഴുത്തില്‍ വെട്ടുകയായിരിന്നു. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന് ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തിക്കൊന്ന ശേഷം ഇയാള്‍ തന്നെ ബൈക്കില്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ച് കീഴടങ്ങുകയായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളും കടബാധ്യതകളും സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് [&Read More