പെരിന്തൽമണ്ണ: വർഗീയതയുടെയും വേർതിരിവുകളുടെയും കാലത്ത് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മാതൃക തീർത്ത് മലപ്പുറം പെരിന്തൽമണ്ണ. അന്തരിച്ച മുൻ എം.എൽ.എ പി. ഗോവിന്ദൻ നമ്പ്യാരുടെ മകൻ രമേശ് നമ്പ്യാരുടെ (67) അന്ത്യോപചാര ചടങ്ങുകൾക്കാണ് അയൽവാസിയായ ഓട്ടോ ഡ്രൈവർ ഹമീദിന്റെ വീട് വേദിയായത്. വാടക ക്വാർട്ടേഴ്സിലെ സൗകര്യക്കുറവ് പരിഗണിച്ച് ഹമീദും മകൻ നിഷാമും മുന്നോട്ടുവരികയായിരുന്നു. കഴിഞ്ഞദിവസം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചാണ് രമേശ് നമ്പ്യാർ അന്തരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വാടകവീട്ടിലെത്തിച്ചപ്പോഴാണ് സ്ഥലപരിമിതി തടസ്സമായത്. ഉടൻ തന്നെ ഹമീദ് തന്റെ [&Read More
ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ വൻനിര; ശ്രീലേഖ വട്ടിയൂർക്കാവിൽ, ശോഭ പാലക്കാട്ട്, പരിഗണനാ പട്ടികയിൽ നടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടികയ്ക്ക് ഏകദേശ രൂപമായി. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ മത്സരിക്കുമെന്ന് ഉറപ്പായി. ഇന്ന് രാവിലെ പത്തരയോടെ വട്ടിയൂർക്കാവ് നർമദ കോംപ്ലക്സിന് സമീപം ചുവരെഴുതി ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടും. ശക്തമായ പോരാട്ടം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെയാണ് പാർട്ടി പരിഗണിക്കുന്നത്. പ്രമുഖ താരങ്ങളും യുവനേതാക്കളും ഉൾപ്പെട്ട 52 മണ്ഡലങ്ങളിലെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. തൃപ്പൂണിത്തുറയിലെ പരിഗണനാ പട്ടികയിൽ നടി ശ്വേതാ മേനോൻ ഇടംപിടിച്ചത് ശ്രദ്ധേയമായി. [&Read More
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറുകളുടെ വില 920 രൂപയായി ഉയർന്നു. ഡൽഹിയിൽ ഗാർഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1,883 രൂപയുമാണ് പുതുക്കിയ നിരക്ക്. മുംബൈയിൽ യഥാക്രമം [&Read More
കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം. അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന [&Read More
കാസർകോട്: മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പൊവ്വൽ സ്വദേശി ആയിഷയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് നടപടി. നാലത്തടുക്ക സ്വദേശിനി ജസീല(24) ആണ് കഴിഞ്ഞ മാസം മരിച്ചത്. ഭർത്താവിന്റെ വീടിന് അടുത്തുള്ള അയൽവാസിയായ ആയിഷയുടെ വീട്ടിൽനിന്ന് ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ടാണ് ജസീലയ്ക്കെതിരെ ആരോപണം ഉയർന്നത്. ജസീലയാണ് സ്വർണം എടുത്തതെന്ന് കാട്ടി ഇവർ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് [&Read More
തെല് അവീവ്: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇസ്രയേലിന്റെ ഹൃദയഭാഗമായ തെൽ അവീവിനെ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 21Read More
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ വിദേശനയത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയുടെ വിദേശനയം ഇന്ന് ‘ഒരു വ്യക്തിയുടെ വിട്ടുവീഴ്ചയുടെയും ചൂഷണത്തിന്റെയും’ ഫലമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ആരുടെ എണ്ണ വാങ്ങണം, വാങ്ങരുത് എന്ന് അമേരിക്ക നമ്മളോട് പറയും, നമ്മുടെ പ്രധാനമന്ത്രിക്ക് അത് തീരുമാനിക്കാനാകില്ല, അധികാരം അടിയറവ് വച്ച പ്രധാനമന്ത്രിയുടെ മൗനം ലജ്ജാകരമാണ്’Read More
ന്യൂഡൽഹി: 2025Read More
‘ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്’; അമേരിക്കൻ കരസേനയ്ക്ക് വൻ ദുരന്തം നേരിടേണ്ടി വരുമെന്ന് ഇറാൻ
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനു നേരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ അധിനിവേശമുണ്ടായാൽ നേരിടാൻ ഇറാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ആക്രമണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്ന മറുപടിയാണ് അരാഗ്ചി നൽകിയത്. യുദ്ധം ആഗ്രഹിക്കുന്നതുകൊണ്ടല്ല ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും, എന്നാൽ ഏത് [&Read More
വയനാട് തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്; ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ് നടത്തി മുഖ്യമന്ത്രി
കോഴിക്കോട്: വയനാട് ചുരത്തിന് ബദലായി ഒരുങ്ങുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൽ നിർണ്ണായക ഘട്ടം പിന്നിട്ടു. പദ്ധതിയുടെ ആദ്യഘട്ട പാറ തുരക്കൽ (ഫസ്റ്റ് ബ്ലാസ്റ്റ്) മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മത്തിലൂടെ നിർവ്വഹിച്ചു. മറിപ്പുഴ പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന തുരങ്കപാതയ്ക്ക് 8.73 കിലോമീറ്റർ നീളമാണുള്ളത്. 2134.5 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെയാണ് [&Read More