തെൽ അവീവ്: ഇറാനുമായുള്ള യുദ്ധം 11Read More
വാഷിങ്ടൺ/തെഹ്റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. യുദ്ധം ‘വളരെ വേഗം’ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ, തങ്ങൾക്കെതിരായ ആക്രമണം തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ‘ഒരു ലിറ്റർ എണ്ണ’ പോലും പുറത്തുപോകാൻ അനുവദിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (Read More
സമരം കടുപ്പിച്ച് നഴ്സുമാർ: കൂട്ടത്തോടെ ഡ്യൂട്ടി ബഹിഷ്ക്കരിച്ചു; താളം തെറ്റി സ്വകാര്യ ആശുപത്രികൾ
കോഴിക്കോട്: മിനിമം വേതനം ഏകീകരിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ശക്തമാകുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിച്ചതോടെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും പ്രതിസന്ധിയിലായി. അത്യാഹിത വിഭാഗങ്ങളെയും തീവ്രപരിചരണ വിഭാഗങ്ങളെയും പോലും ബാധിക്കുന്ന രീതിയിലേക്ക് സമരം വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ജില്ലയിലെ 600Read More
‘വെടിയുണ്ട പിന്നിലൂടെ തുളച്ചുകയറികരളും വയറും പിളർന്ന് പുറത്തേക്ക്’; ഇസ്രയേൽ മന്ത്രി സ്മോട്രിച്ചിന്റെ മകന്
തെല് അവീവ്: ഇറാനുമായുള്ള പോരാട്ടം കടുക്കുന്നതിനിടെ ഇസ്രയേലിനു തിരിച്ചടിയാകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇസ്രയേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ബെസലേസ് സ്മോട്രിച്ചിന്റെ മകന് അതിർത്തിയിൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായാണു പുതിയ വിവരം. ലബനാൻ അതിർത്തിയിലുണ്ടായ മോർട്ടാർ ആക്രമണത്തിലാണ് സ്മോട്രിച്ചിന്റെ മകൻ ബെന്യ ഹെബ്രോൺ ഉൾപ്പെടെയുള്ള എട്ട് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഹിസ്ബുല്ല ആക്രമണത്തിലാണു സംഭവം. വിവരം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്യ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ലബനാൻ [&Read More
എൽപിജി ക്ഷാമം രൂക്ഷം: ‘മുംബൈ നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടും’; മുന്നറിയിപ്പുമായി അസോസിയേഷൻ
മുംബൈ: രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം. മുംബൈ, ബംഗളൂരു നഗരങ്ങളിൽ ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണിയിലാണ്. സിലണ്ടർ പ്രതിസന്ധി രൂക്ഷമായാൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകൾ പറയുന്നു. നഗരത്തിലെ ഏകദേശം 20 ശതമാനത്തോളം ഹോട്ടലുകൾ ഇതിനകം തന്നെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി മുംബൈ ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (Read More
ജി. സുധാകരനുമായി ഇനി ചർച്ചയില്ലെന്ന് സിപിഎം; വീട്ടിലെത്തുന്നവരെ നിരീക്ഷിച്ച് പാർട്ടിയും സ്പെഷ്യൽ ബ്രാഞ്ചും
ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറാകാത്ത മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനുമായി ഇനി അനുരഞ്ജനത്തിനില്ലെന്ന് സിപിഎം. സുധാകരനുമായി ഇനി ചർച്ചകൾക്കില്ലെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാർട്ടി നിർദ്ദേശപ്രകാരം നേതാക്കൾ സുധാകരന്റെ വീട്ടിലെത്തി അഭ്യർത്ഥിച്ചെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. ഇതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി നീങ്ങിയത്. പ്രായപരിധിയുടെ പേരിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതും ജില്ലാ നേതൃത്വത്തിന്റെ അവഗണനയുമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അഞ്ചു വർഷമായി തന്നെ ജില്ലാ സെക്രട്ടറി [&Read More
പത്തനാപുരം: മന്ത്രി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. ഗണേഷ് കുമാർ മാപ്പുപറഞ്ഞതായും ഇനി വിവാദങ്ങളുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും ബിന്ദു മേനോൻ വ്യക്തമാക്കി. ഇന്ന് രാവിലെ മന്ത്രി തന്നെ ഫോണിൽ വിളിച്ചതായും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയതായും അവർ പറഞ്ഞു. തനിക്ക് 5000 പ്രണയമുണ്ടെന്ന ഗണേഷിന്റെ പരാമർശമാണ് തന്നെ വേദനിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നു. ഗണേഷിനെ വ്യക്തിപരമായി ഉപദ്രവിക്കാനോ ഇട്ടെറിഞ്ഞു പോകാനോ തനിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹത്തെ [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ കൊൽക്കത്തയിൽ വൻ പ്രതിഷേധം. ഇന്നു രാവിലെ ദക്ഷിണ കൊൽക്കത്തയിലെ പ്രസിദ്ധമായ കാളിഘട്ട് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കമ്മീഷണറെ കരിങ്കൊടി കാണിച്ചും ‘ഗോ ബാക്ക്’ മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധക്കാർ നേരിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരോടൊപ്പം ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിക്ക് സമീപമുള്ള ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടം കമ്മീഷണറുടെ [&Read More
ഇസ്രയേലിന്റെ കൂട്ടക്കുരുതി ലബനാൻ സൈന്യത്തിന്റെ യൂനിഫോമിൽ, ഹിസ്ബുല്ല സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകളിൽ; പൈലറ്റിന്റെ
ബെയ്റൂത്ത്: നാല് പതിറ്റാണ്ട് മുൻപ് കാണാതായ തങ്ങളുടെ പൈലറ്റിന്റെ മൃതദേഹാവശിഷ്ടങ്ങൾ തേടി കിഴക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ പാതിരാത്രി റെയ്ഡ് കലാശിച്ചത് വൻ രക്തച്ചൊരിച്ചിലിൽ. ലബനാൻ സൈനികരുടെ വേഷം ധരിച്ചും ഹിസ്ബുല്ലയുടെ സ്റ്റിക്കർ ഒട്ടിച്ച ആംബുലൻസുകൾ ഉപയോഗിച്ചും തന്ത്രപരമായി ഗ്രാമത്തിൽ കടന്നുകയറിയ ഇസ്രയേൽ കമാൻഡോകളുടെ നടപടിയിൽ കുട്ടികളടക്കം 41 പേരാണു കൊല്ലപ്പെട്ടത്. എന്നാൽ, ഇത്രയും വലിയ ആക്രമണം നടത്തിയിട്ടും ലക്ഷ്യമിട്ട പൈലറ്റിന്റെ അവശിഷ്ടങ്ങളുടെ പൊടിപോലും കണ്ടെത്താൻ ഇസ്രയേലിന് കഴിഞ്ഞില്ല. വേഷപ്രച്ഛന്നരായി എത്തിയ സൈന്യംലബനാനിലെ ബെക്കാ താഴ്വരയിലുള്ള നബി [&Read More
തെഹ്റാന്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. “ഞങ്ങൾ വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല. ചർച്ചകൾക്ക് താല്പര്യവുമില്ല. യുദ്ധം നിർത്താൻ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്”, അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും ചേർന്ന് [&Read More