തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചായകുടി കണക്കുകൾ പുറത്ത്. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും മൂന്ന് മാസത്തിനിടെ ചായയും ലഘുഭക്ഷണവും കഴിച്ച വകയിൽ ആറ് ലക്ഷത്തിലധികം രൂപയാണ് ചെലവായത്. ഇതു സംബന്ധിച്ച കുടിശ്ശിക തീർക്കുന്നതിനായി തുക അനുവദിച്ച് പൊതുഭരണ വകുപ്പ് ഈ മാസം രണ്ടിന് ഉത്തരവിറക്കി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബറിൽ 2,06,385 രൂപയും നവംബറിൽ 1,97,286 [&Read More
തിരുവനന്തപുരം: കോൺഗ്രസ് വനിതാ നേതാവ് എം.എ ഷഹനാസിനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നാം തീയതി കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് രാഹുൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. തുക ലഭിക്കുകയാണെങ്കിൽ 100 പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിക്കായി അത് ഉപയോഗിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഷഹനാസ് നടത്തിയ സംഭാഷണങ്ങളുടെ സ്ക്രീന്‍ഷോട്ട് പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ചാനല്‍ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞിരുന്നു. തന്നെ യുഎഇയിലേക്ക് [&Read More
കാസർകോട്: ഒരു നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ഇസ്ലാമിക വൈജ്ഞാനിക വിപ്ലവത്തിന് സാക്ഷിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് കാസർകോട് കുണിയയിൽ പ്രൗഢമായ പരിസമാപ്തി. ചരിത്ര സംഗമത്തിന് സാക്ഷിയാകാൻ ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ കുണിയയിലേക്ക് ഒഴുകിയെത്തും.കണ്ണൂർRead More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണസംഘത്തിന് നിർണായകമായ വിഎസ്എസ്സിയുടെ അന്തിമ പരിശോധനാ റിപ്പോർട്ട് ലഭിച്ചു. ശ്രീകോവിലിലെ പാളികളിൽ നിന്ന് നേരത്തെ കരുതിയതിനേക്കാൾ കൂടുതൽ സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. സ്വർണപ്പാളികളിൽ നിന്ന് ലഭിച്ചത് 989 ഗ്രാം സ്വർണമാണെന്നായിരുന്നു മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവരുടെ മൊഴി. എന്നാൽ ഇത് തള്ളുന്നതാണ് പുതിയ പരിശോധനാ ഫലം. ദ്വാരപാലക വിഗ്രഹം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ഒരു കിലോയിലധികം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നഷ്ടമായ സ്വർണത്തിന്റെ കൃത്യമായ അളവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും [&Read More
‘സ്പായിൽ 30,000 ചോദിച്ചെത്തി, പിന്നെ അരലക്ഷമായി, ഇല്ലെന്നു പറഞ്ഞപ്പോൾ ക്രൂരമായി പീഡിപ്പിച്ചു’-വെളിപ്പെടുത്തലുമായി അതിജീവിത
തിരുവല്ല: മഞ്ഞാടിയിലെ സ്പായിൽ ഗുണ്ടാസംഘം നടത്തിയ അതിക്രമത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മാസം ഒന്നിന് നടന്ന സംഭവത്തിൽ കാപ്പ കേസ് പ്രതി ‘മരണം സുബിൻ’ എന്ന സുബിൻ അലക്സാണ്ടർ ചാക്കോയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സ്പായിൽ അഴിഞ്ഞാടിയത്. 30,000 രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘം പിന്നീട് അരലക്ഷം രൂപ വേണമെന്ന് വാശിപിടിക്കുകയും, പണമില്ലെന്ന് പറഞ്ഞതോടെ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കത്തി തൊണ്ടയിൽ വെച്ച് ഭീഷണിപ്പെടുത്തിയാണ് സുബിൻ തന്നെ പീഡിപ്പിച്ചതെന്ന് അതിജീവിത വെളിപ്പെടുത്തി. തടയാൻ ശ്രമിച്ച [&Read More
വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അമേരിക്കൻ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീൻ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ്ബിഐ രേഖകൾ. മുൻ ഇസ്രയേൽ പ്രധാനമന്ത്രി എഹൂദ് ബരാകിന് കീഴിലാണ് എപ്സ്റ്റീൻ ചാരപ്പണിയിൽ പരിശീലനം നേടിയതെന്നും 2020Read More
‘വിമാനാപകടം എങ്ങനെ സംഭവിച്ചു? എല്ലാവർക്കും സംശയമുണ്ട്’; വിശദ വിവരങ്ങളുമായി ഉടൻ വരുമെന്ന് അജിത്
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ സംശയങ്ങൾ ഉന്നയിച്ച് അനന്തരവനും എൻസിപി (എസ്പി) നേതാവുമായ രോഹിത് പവാർ. ‘വിമാന അപകടം എങ്ങനെ സംഭവിച്ചു? മരണത്തിൽ എല്ലാവർക്കും സംശയമുണ്ട് അദ്ദേഹം പറഞ്ഞു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട ദുരൂഹതകൾ വെളിപ്പെടുത്തുന്ന വിശദമായ കാര്യങ്ങൾ ഈമാസം 10ന് മുംബൈയിൽ നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാരാമതിയിൽ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 28നാണ് പൂനെ ജില്ലയിലെ ബാരാമതി എയർ സ്ട്രിപ്പിൽ [&Read More
‘മിസൈൽ സന്നാഹത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല; ഇറാനെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങൾ തകർക്കും’-മുന്നറിയിപ്പുമായി
ദോഹ: അമേരിക്ക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്. ഇറാന്റെ മിസൈൽ സന്നാഹവുമായി ബന്ധപ്പെട്ട് ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന 17Read More
ഗുജറാത്തിൽ നൂറുകണക്കിന് മുസ്ലിം വോട്ടർമാരെ തിരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നു; പിന്നിൽ ബിജെപി നേതാവ്
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടക്കുന്നതായി പരാതി. ജീവിച്ചിരിപ്പുള്ള മുസ്ലിം വോട്ടർമാരെ ‘മരിച്ചവർ’ എന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ബിജെപി കൗൺസിലർ ശ്രമിക്കുന്നതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. സലാബത്പുര പ്രദേശത്തെ ബിജെപി കൗൺസിലറായ വിക്രം പോപത് പാട്ടീലിനെതിരെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകി. വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനോ തിരുത്തലുകൾ വരുത്താനോ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഫോം 7’ ദുരുപയോഗം ചെയ്താണ് ഈ തട്ടിപ്പ് നടക്കുന്നത്. അൻവർനഗർ നിവാസിയായ [&Read More
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപമായി. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും. കൂടാതെ, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ യുഎസ് പിൻവലിക്കാനും തീരുമാനിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. തീരുവയിലെ കുറവ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ ഒഴിവാക്കി. [&Read More