തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റ സംഭവത്തിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്. മൂന്ന് ഗുരുതര കുറ്റങ്ങളാണ് താരത്തിനെതിരെ മ്യൂസിയം പോലീസ് ചുമത്തിയിരിക്കുന്നത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ജീവഹാനിക്ക് കാരണമാകുക, അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുക, വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കാതിരിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിലായിരുന്നു അപകടം. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു [&Read More
കൊച്ചി: വ്യവസായികളെ സഹായിക്കാനായി കേന്ദ്രസർക്കാർ ബോധപൂർവം രൂപയുടെ മൂല്യം കുറയ്ക്കുകയാണെന്നും അതിൽ തെറ്റില്ലെന്നും ട്വന്റിRead More
തൃശൂർ: ക്രൈസ്തവർക്കിടയിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്ന ചില സംഘടനകൾക്ക് പിന്നിൽ ഹിന്ദു തീവ്രവാദ സംഘടനകളാണെന്ന് തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. അവർക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ദീപിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കേരളത്തിലടക്കം സംഘടിതമായ തീവ്രവാദ ഗ്രൂപ്പുകൾ ഓരോ വർഷവും സജീവമായി വരികയാണ്. ജമാഅത്തെ ഇസ്ലാമി ഒരു ഭാഗത്തും ആർഎസ്എസ് വേറൊരു ഭാഗത്തും പ്രവർത്തിക്കുന്നു. ഇതിനിടയിൽ [&Read More
ഹോർമുസ് കടലിടുക്കിൽനിന്ന് വിദേശ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; യുദ്ധഭീതിക്കിടെ വിപ്ലവ ഗാർഡിന്റെ നാടകീയ
തെഹ്റാൻ: ഗൾഫ് മേഖലയിൽ യുദ്ധഭീതി കനക്കുന്നതിനിടെ പുതിയ നീക്കവുമായി. വിദേശ ജീവനക്കാരുള്ള രണ്ട് കപ്പലുകൾ ഇറാൻ വിപ്ലവ ഗാർഡ് ഹോർമുസ് കടലിടുക്കിൽനിന്നു പിടിച്ചെടുത്തു. യുഎസ് സൈന്യവുമായി ബന്ധമില്ല, എണ്ണക്കപ്പലുകളാണു പിടിയിലായതെന്നാണു വിവരം. ഇന്ധനക്കടത്ത് ആരോപിച്ചാണ് കപ്പലുകൾ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. അനധികൃതമായി കടത്താൻ ശ്രമിച്ച ദശലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം കപ്പലുകളിൽനിന്ന് കണ്ടെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ വിദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇവർ ഏത് രാജ്യക്കാരാണെന്നോ കപ്പലുകൾ ഏത് രാജ്യത്തിന്റെ പതാകയാണ് വഹിച്ചിരുന്നതെന്നോ [&Read More
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം രാവിലെ സ്വർണവില കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 460 രൂപയും പവന് 3,680 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,155 രൂപയിലും പവന് 1,13,240 രൂപയിലുമാണ് വിൽപന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായും, പവന് 3008 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞതിന് പിന്നാലെയാണ് [&Read More
ശബരിമല സ്വർണക്കൊള്ള: ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തേയ്ക്ക്; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ രണ്ട് പരാതികളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഉടൻ ജയിൽ മോചിതനാകും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് നിയമപരമായ സ്വാഭാവിക ജാമ്യം പ്രതിക്ക് ലഭിച്ചത്. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം, ചൊവ്വ, വെള്ളി ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, കേരളത്തിന് [&Read More
തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ഓഫീസിൽ വച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രതിഷേധിച്ചാണ് വിനോദിന്റെ നിർണായക നീക്കം. വിഷ്ണുവിന്റെ സ്മരണാർത്ഥം സ്വരൂപിച്ച പത്തുലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ നേതാക്കൾ തട്ടിയെടുത്തെന്നാണ് വിനോദിന്റെ പ്രധാന ആരോപണം. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ അമ്മയുടെ പേരിൽ നൽകിയെങ്കിലും ബാക്കി തുക പാർട്ടി [&Read More
ബെംഗളൂരു: സി.ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക പ്രത്യേക അന്വേഷണ സംഘം (Read More
‘ഞാൻ ആകാശത്ത് നിന്ന് വീണവനല്ല; എന്നെ തെരുവിലിട്ട് അലക്കരുത്’: പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി
തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എൻ ഷംസീർ. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ലെന്നും സഭാനടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ ചർച്ച നടത്തുന്നതിൽ സർക്കാരിന് യാതൊരു മടിയുമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചർച്ചയ്ക്ക് ഭരണപക്ഷം തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം അതിൽ നിന്ന് വിട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണ്. സഭയുടെ അന്തസ്സ് [&Read More
കാസർകോട്: വിശ്വാസിയുടെ ആത്മഹർഷം വാനോളമുയർത്തി, തക്ബീർ ധ്വനികൾ മുഖരിതമായ അന്തരീക്ഷത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് കുണിയയിൽ പ്രൗഢോജ്ജ്വല തുടക്കം. വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ സജ്ജമാക്കിയ 100 കൊടിമരങ്ങളിൽ മൂവർണ പതാകകൾ പാറിപ്പറന്നതോടെ ചരിത്രപരമായ ശതാബ്ദി സമ്മേളനത്തിന് ഔദ്യോഗിക ആരംഭമായി. ഇന്ന് വൈകുന്നേരം നടന്ന ചടങ്ങിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രധാന കൊടിമരത്തിൽ പതാക ഉയർത്തി. തൊട്ടടുത്ത് ഒരേ ഉയരത്തിൽ ക്രമീകരിച്ച 99 കൊടിമരങ്ങളിൽ സമസ്ത ജനറൽ [&Read More