മുംബൈ: ഇതിഹാസ ബോളിവുഡ് താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. ഇന്ന് മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യം ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 90ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ സിനിമയുടെ ‘ഹീ മാന്‍’ എന്നറിയപ്പെടുന്ന ധര്‍മ്മേന്ദ്രയുടെ വിയോഗം. 1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഷോലെ, യാദോന്‍ കി ബറാത്, ചുപ്കെ ചുപ്കെ തുടങ്ങി [&Read More
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന അഞ്ചു കോടിയിലധികം കേസുകള്‍ കുറയ്ക്കുന്നതിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. ദീര്‍ഘകാലമായി തീര്‍പ്പാകാത്ത പ്രധാനപ്പെട്ട കേസുകള്‍ കേള്‍ക്കുന്നതിനായി അടുത്ത ഏതാനും [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇന്ന് (നവംബർ 24) ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ [&Read More
കൊച്ചി: രാജ്യത്തെ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലെത്തിയ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.ഇന്നലെ രാത്രി 8:00 മണിയോടുകൂടിയാണ് സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ബണ്ടി ചോറിനെ പിടികൂടിയത്. പോലീസ് നിരീക്ഷണ പട്ടികയിലുള്ള ആളാണ് ഇയാൾ. മുൻപ് കേരളത്തിൽ ഒരു വലിയ മോഷണക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ബണ്ടി ചോർ. ഈ സാഹചര്യത്തിൽ [&Read More
‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; റിട്ടയര്‍മെന്റിനുശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ല’; നിലപാട്
ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുമായി തുറന്നു സംസാരിച്ച് വിരമിക്കലിനൊരുങ്ങുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്. തന്റെ ഔദ്യോഗിക കാലയളവില്‍ യാതൊരു സമ്മര്‍ദങ്ങളും ഉണ്ടായിട്ടില്ലെന്നും, വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. തന്റെ കരിയറില്‍ യാതൊരു ഖേദവുമില്ല. ജഡ്ജി നിഷ്പക്ഷത തെളിയിക്കാന്‍ എല്ലായ്പ്പോഴും സര്‍ക്കാരിന് എതിരായി വിധി പറയേണ്ട കാര്യമില്ല. ഈ പ്രസ്താവനയിലൂടെ, നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് അദ്ദേഹം മറുപടി [&Read More
‘വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ക്കു മുന്‍പ് 3.35 ലക്ഷം വോട്ടര്‍മാരെ ചേര്‍ത്തു; ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പുതിയ ആരോപണങ്ങളുമായി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകര്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ ഡാറ്റയിലെ സുതാര്യതയില്ലായ്മയും സ്ഥിരതയില്ലായ്മയും ചോദ്യം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ മൊത്തം വോട്ടര്‍മാരുടെയും തെരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെയും കണക്കുകള്‍ കമ്മിഷന് ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇനിയും ആരെങ്കിലും കണക്കുള്‍ ചോദ്യംചെയ്തു രംഗത്തെത്തിയാല്‍ ഇനിയും കണക്കുകള്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറക്കാല ആരോപിച്ചു. എസ്ഐആറിന്റെ അന്തിമ പട്ടിക പൂര്‍ത്തിയായ [&Read More
‘ഡി.എം.കെ കവര്‍ച്ചക്കാര്‍; കുടുംബ രാഷ്ട്രീയത്തെ തൂത്തെറിയും’; ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് വിജയ് വീണ്ടും പൊതുവേദിയില്‍
ചെന്നൈ: കരൂര്‍ ദുരന്തത്തിനു ശേഷം വീണ്ടും പൊതുപരിപാടികളില്‍ സജീവമായി തമിഴക വെട്രി കഴകം(ടി.വി.കെ) പ്രസിഡന്റും നടനുമായ വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജില്‍ നടന്ന, തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു മാത്രമായി സംഘടിപ്പിച്ച പൊതുസമ്പര്‍ക്ക പരിപാടിയില്‍ വിജയ് പങ്കെടുത്തു. ഡി.എം.കെ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് അഴിമതിയും കുടുംബ രാഷ്ട്രീയവുമാണെന്ന് വിജയ് ആരോപിച്ചു. ഇതിനെതിരെ ടി.വി.കെ ശക്തമായി പോരാടും. അണ്ണാദുരൈയുടെ ആദര്‍ശങ്ങളില്‍നിന്ന് ഡി.എം.കെ വ്യതിചലിച്ചിരിക്കുകയാണ്. വിജയ് ചുമ്മാ ഒന്നും [&Read More
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബി.ജെ.പി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് വിദ്യാഭ്യാസ വകുപ്പ്. പാനൂരിലെ കടവത്തൂർ സ്കൂളിലെ അധ്യാപകനായിരുന്നു ഇയാൾ. ശിക്ഷാവിധി വന്നതിന് പിന്നാലെ കേരളാ വിദ്യാഭ്യാസ ചട്ടങ്ങൾ (Read More
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍ഡിഎ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് 10,000 രൂപ വീതം വിതരണം ചെയ്ത നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണം വിതരണം ചെയ്യുന്നത് യഥാര്‍ത്ഥ ജനക്ഷേമമല്ലെന്നും, അത് വോട്ട് വാങ്ങാനുള്ള തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയത്തിന് വഴിവെച്ചത് ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കിയതാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മുതിര്‍ന്ന നേതാവിന്റെ [&Read More
‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ബുള്‍ഡോസര്‍ രാജിനെതിരായ ഉത്തരവ്’; യാത്രയയപ്പ് വേദിയില്‍
ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ‘ബുള്‍ഡോസര്‍ രാജി’നെതിരായ ഉത്തരവാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര് ഗവായ്. വിരമിക്കുന്നതിന് മുന്നോടിയായി സുപ്രീം കോടതി ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിച്ച വിധിന്യായമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ‘ഒരാള്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായതിന് അയാളുടെ കുടുംബവും മാതാപിതാക്കളും എന്തു പിഴച്ചു? നിയമവാഴ്ചയുടെ മൗലികതത്വത്തിന് എതിരാണ് ബുള്‍ഡോസര്‍ നടപടികള്‍,’ ജസ്റ്റിസ് ഗവായ് പറഞ്ഞു. ഒരാള്‍ കുറ്റാരോപിതന് മാത്രമാണെങ്കില്‍ പോലും [&Read More