ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം പാളി. വായു മലിനീകരണത്തിന് താല്‍ക്കാലിക പരിഹാരം കാണാനായി നടത്തിയ ‘ക്ലൗഡ് സീഡിങ്’ (Read More
ഒടുവില്‍ പിഎം ശ്രീയില്‍ യൂടേണ്‍; സിപിഐ സമര്‍ദത്തില്‍ കരാര്‍ മരവിപ്പിക്കാന്‍ നീക്കം, കേന്ദ്രത്തിന്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒടുവില്‍ സിപിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിപിഐ അടക്കുള്ള സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ നീക്കത്തിലേക്ക് കടക്കുന്നത്. കരാര്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കത്തയച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അജണ്ടകള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായുള്ള ധാരണാപത്രമെന്ന് സിപിഐയും ഇടതുപക്ഷ സംഘടനകളും [&Read More
കിഷന്‍ഗഞ്ച്: ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവ്. അമിത് ഷാ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍, ലാലു പ്രസാദ് യാദവിന്റെ മകനാണ് ഞാന്‍. അദ്ദേഹം അമിത് ഷായുടെ മേലാളന്മാരെ ഭയന്നിട്ടില്ലെങ്കില്‍ താനും ഒട്ടും ഭയക്കുന്നില്ലെന്നും തേജസ്വി പറഞ്ഞു. കിഷന്‍ഗഞ്ചിലെ കോചാധമന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ അച്ഛന് അവരുടെ മേലാളന്മാരെ ഭയപ്പെട്ടില്ലെങ്കില്‍, അദ്ദേഹത്തിന്റെ മകന് എങ്ങനെ ഭയപ്പെടും?’Read More
‘അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നു’; ആരോപണവുമായി
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിൽ എത്തിക്കുന്നുവെന്ന പ്രചാരണത്തിൻ്റെ മറവിൽ ദുരൂഹമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി ഹൈബി ഈഡന് എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണത്തിൻ്റെ പേരിലുള്ള ഇടപാടുകളിലും എംപി ദുരൂഹത ആരോപിച്ചു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും സ്പോണ്‍സറും തമ്മിലുണ്ടാക്കിയ കരാര്‍ പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു. ‘കൊച്ചി സ്റ്റേഡിയത്തിന്റെ ഭാവി പോലും വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ക്രിക്കറ്റ് അപ്രത്യക്ഷമായി. കേരള ബ്ലാസ്റ്റേഴ്സും കൊച്ചി വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഹോംഗ്രൗണ്ട് എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയിരുന്ന വാടകയായിരുന്നു [&Read More
സെഞ്ച്വറിയുമായി തിളങ്ങി രോഹിത്, കോഹ്ലിക്ക് ഫിഫ്റ്റി; സിഡ്നിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെ (74) പിന്തുണയോടെ രോഹിത് ശര്‍മ(121) നേടിയ തകര്‍പ്പന്‍ സെഞ്ച്വറി ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു. ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വിജയിച്ചത്. പെര്‍ത്തിലെയും അഡ്ലെയ്ഡിലെയും വിജയങ്ങളോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഓസ്ട്രേലിയ 2Read More
കാബൂള്‍: ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കാന്‍ കടുത്ത നീക്കവുമായി അഫ്ഗാനിസ്താനിലെ താലിബാന് ഭരണകൂടം. സിന്ധുനദീജല കരാര്‍ റദ്ദാക്കി ഇന്ത്യ പാകിസ്താന് വെള്ളം നല്‍കുന്നത് തടഞ്ഞ നടപടിക്ക് സമാനമായി തങ്ങളും ഈ നീക്കം പിന്തുടരുകയാണെന്ന് അഫ്ഗാന് ഭരണകൂടം വ്യക്തമാക്കി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് എത്രയും വേഗം തടയുന്നതിനായി കുനാര്‍ നദിയില്‍ ഡാം നിര്‍മിക്കാന്‍ താലിബാന് ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുല്‍ ലത്തീഫ് മന്‍സൂര്‍ ആണ് ഈ സുപ്രധാന തീരുമാനം എക്സ് പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും അതിര്‍ത്തിമേഖലകളില്‍ [&Read More
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ‘മോന്‍താ’ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമാകുന്നത്. 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നു തീവ്ര ന്യൂനമര്‍ദമാകും. ഞായറാഴ്ച ഇതു ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്കുന്ന മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുമെന്നാണു പ്രവചനം. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ടുബാധിക്കില്ലെങ്കിലും കനത്ത മഴ തുടരും. 27, 28 തിയതികളില്‍ സംസ്ഥാനത്തെങ്ങും വ്യാപക മഴ [&Read More
‘ഇത് ഇടതുനയം നടപ്പാക്കുന്ന സർക്കാരല്ല; കുത്തക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഭാഗം’; വിചിത്രവാദവുമായി ഗോവിന്ദന്
തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വിവാദം കൊഴുക്കുന്നതിനിടെ വിചിത്രവാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് ഇടതുനയം നടപ്പാക്കാനുള്ള സർക്കാരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇടതുനയം നടപ്പാക്കുന്ന സർക്കാർ ആണ് ഇതെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്? കുത്തക മുതലാളിത്തത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വർഗഘടനയുടെയും ഭാഗമായി നിൽക്കുന്ന സർക്കാരാണിത്.”Read More
കര്‍ണൂല്‍: ഹൈദരാബാദ്Read More
‘കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി കാത്തിരിക്കുന്നു’; പരിഹസിച്ച് സാറാ ജോസഫ്
തൃശൂര്‍: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ(എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സംസ്ഥാന സര്‍ക്കാരിനെതിരെ പരിഹാസവുമായി എഴുത്തുകാരി സാറാ ജോസഫ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എഴുത്തുകാരിയുടെ വിമര്‍ശനം. ‘കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്നായിരുന്നു കുറിപ്പ്. മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയായിരുന്നു കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ഡല്‍ഹിയിലെത്തി പദ്ധതിയില്‍ ഒപ്പുവച്ചത്. സിപിഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു നടപടി. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ഇന്നലെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ [&Read More