കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ‘ഫ്രഷ് കട്ടു’മായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് കാരണം പ്രദേശവാസികള്‍ക്ക് ദുര്‍ഗന്ധവും മലിനീകരണവും ഉണ്ടാകുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ സമരക്കാര്‍ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവന്ന വാഹനങ്ങള്‍ തടയുകയും, ഇത് പൊലീസുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. പ്രക്ഷോഭം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക് തീയിടുകയും, പൊലീസിന് [&Read More
‘ഇന്ത്യയുടെ ശക്തി പാകിസ്താനും തീവ്രവാദ ഡീലര്‍മാര്‍ക്കും അറിയാം; ഓപറേഷന് സിന്ദൂറില്‍ ലോകം കണ്ടതാണ്’-
അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150Read More
‘ബംഗാളില്‍ പലയിടത്തും വോട്ടര്‍മാരും ബൂത്തുകളും അപ്രത്യക്ഷമായി’; ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച പ്രത്യേക തീവ്ര വോട്ടര്‍ പട്ടികാ പുനഃപരിശോധനയില്‍(എസ്ഐആര്‍) കൂടുതല്‍ ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ നിന്ന് നിയമപരമായ വോട്ടര്‍മാരുടെ പേരുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ചിലയിടത്ത് ബൂത്തുകള്‍ തന്നെ അപ്രത്യക്ഷമായതായും ആരോപണമുണ്ട്. തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും നടക്കുന്നത് ‘നിശ്ശബ്ദവും അദൃശ്യവുമായ കൃത്രിമം’ ആണെന്നും ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി [&Read More
ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടിക തിരിമറി കേസില്‍ നടപടികളിലേക്കു കടന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇതോടെ മുന്‍ ബിജെപി എംഎല്‍എ സുഭാഷ് ഗുട്ടേദാര്‍, മകന് ഹര്‍ഷ ഗുട്ടേദാര്‍, ഒരു സഹായി എന്നിവര്‍ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. 2023 ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ നീക്കം. രണ്ടാഴ്ച മുമ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് മുന്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കും വോട്ടര്‍ [&Read More
‘ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണങ്ങള്‍ ജര്‍മനി കണ്ടില്ലേ?’; ചാന്‍സലറെ ചോദ്യംചെയ്ത് ഉര്ദുഗാന്
അങ്കാറ: ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജര്‍മനി മൗനം പാലിക്കുന്നതിനെ ചോദ്യംചെയ്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. അങ്കാറയില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡ്രിക്ക് മെഴ്സുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഉര്ദുഗാന് രൂക്ഷവിമര്‍ശനം നടത്തിയത്.ഇസ്രയേലിനെ പിന്തുണയ്ക്കുമെന്നും ഹമാസ് കുട്ടികളെ ബന്ദികളാക്കിയിരിക്കുകയാണെന്നും വാദിച്ച മെഴ്സിനോട് തുര്‍ക്കി പ്രസിഡന്റ് തുറന്നടിക്കുകയായിരുന്നു.ഹമാസിന്റെ കൈവശം ബോംബുകളോ ആണവായുധങ്ങളോ ഇല്ലെന്നും എന്നാല്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ ഗസ്സയില്‍ ആക്രമണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇസ്രയേല്‍ കഴിഞ്ഞ ദിവസം പോലും ഗസ്സയെ ആക്രമിച്ചു. ജര്‍മനിയില്‍ [&Read More
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കിയതിനു പിന്നാലെ സിപിഐയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി ജി.ആര് അനിലിനും പ്രകാശ് ബാബുവിനും സിപിഐ വിദ്യാര്‍ഥിRead More
‘ചായ വിറ്റുനടന്നവന് ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ല; ദലിതുകളെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍
പാട്ന: വോട്ടിന് വേണ്ടി ഭരതനാട്യം കളിക്കാനും മോദി തയാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് നരേന്ദ്ര മോദി അഴിച്ചുവിട്ടത്. പേരും മഹിമയും ഉള്ളവര്‍ക്ക് അധ്വാനിക്കുന്ന വര്‍ഗം നന്നാകുന്നത് ഇഷ്ടമല്ലെന്നും, ചായ വിറ്റു നടന്ന താന്‍ ഈ സ്ഥാനത്ത് എത്തിയത് അവര്‍ക്ക് സഹിക്കുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ദലിതരെയും പിന്നാക്കക്കാരെയും അധിക്ഷേപിക്കല്‍ അവരുടെ ജന്മാവകാശമാണെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ‘ഇവര്‍ ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും അധിക്ഷേപിക്കുന്നത് [&Read More
ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയത് വന്‍ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗസ്സയിലുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 46 കുട്ടികളാണു കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 104 ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റരാത്രികൊണ്ട് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തി. ഇതോടെ ഗസ്സ വീണ്ടും രക്തക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ റഫായില്‍ നടന്ന ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വാദിക്കുന്നത്. ഹമാസ് [&Read More
പവാര്‍ കുടുംബത്തിന്റെ കമ്പനിക്കെതിരെ വാളെടുത്ത് ഫഡ്നാവിസ്; ഫണ്ട് ദുരുപയോഗം ആരോപിച്ച് അന്വേഷണം
പൂനെ: എന്‍സിപി നേതാവ് ശരദ് പവാറിന്റെ നിയന്ത്രണത്തിലുള്ള പ്രമുഖ സ്ഥാപനമായ വസന്തദാദ ഷുഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ (വിഎസ്ഐ) അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടു. വിഎസ്ഐ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ നീക്കം. വിഎസ്ഐക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബിജെപി നേതാവും റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവന്‍കുളെ ആരോപിച്ചു. വിഷയത്തില്‍ ശരദ് പവാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അന്വേഷണത്തെ എന്‍സിപി എംഎല്‍എ രോഹിത് [&Read More
ചണ്ഡിഗഢ്: ഇന്ത്യൻ സായുധ സേനകളുടെ സുപ്രീം കമാൻഡര്‍ കൂടിയായ രാഷ്ട്രപതി ദ്രൗപദി മുർമു റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് ചരിത്രമെഴുതി. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് രാഷ്ട്രപതി റാഫേലിൽ പറന്നുയർന്നത്. റാഫേൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന ആദ്യ വനിതാ ഇന്ത്യൻ രാഷ്ട്രപതി എന്ന ബഹുമതി ഇതോടെ ദ്രൗപദി മുർമുവിന് സ്വന്തമായി. വിമാനയാത്രയ്ക്ക് മുന്നോടിയായി വ്യോമതാവളത്തിൽ രാഷ്ട്രപതിക്ക് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. 2023 ഏപ്രിലിൽ അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ്Read More