മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണി രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെ സംഘടനയുടെ വേദിയിലെത്തി മന്ത്രി വി. അബ്ദുറഹ്മാൻ. മലപ്പുറത്ത് നടന്ന ബൈത്തു സക്കാത്ത് ക്യാമ്പയിൻ പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി പങ്കെടുത്തത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ.കെ. ബാലന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ബിജെപിയും യുഡിഎഫ് Read More
കൊട്ടിയം: ദേശീയപാത നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഓടിക്കൊണ്ടിരുന്ന കാർ വീണ് അപകടം. മേവറം ജങ്ഷനിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൊല്ലം ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിനോട് ചേർന്നുള്ള അഞ്ചടി താഴ്ചയുള്ള കുഴിയിലേക്കാണ് കാർ പതിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കൂട്ടിക്കടRead More
കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തിന് തുടക്കം കുറിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികളും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് കടുത്ത തിരിച്ചടിയാണെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിവസങ്ങൾ 100ൽ നിന്ന് 60 ആയി കുറച്ചത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി പഴയ നിലയിൽ തന്നെ നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതത്തിലെ [&Read More
കോഴിക്കോട്: ഇൻസ്റ്റാഗ്രാം റീലിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ യുവതി ഒളിവിൽ. വടകര സ്വദേശിനി ഷിംജിത മുസ്തഫയ്ക്കായി മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനാണ് പോലീസ് നിലവിൽ ശ്രമിക്കുന്നത്. ഇതിനായി യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായം തേടിട്ടുണ്ട്. ബസ് [&Read More
കൊർഡോബ: തെക്കൻ സ്പെയിനിലെ കോർഡോബ പ്രവിശ്യയിലുണ്ടായ അതിഭീകരമായ ട്രെയിൻ അപകടത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടു. 120Read More
ജയ്പ്പൂര്‍: രാജസ്ഥാനിലെ ലോകപ്രസിദ്ധമായ അജ്മീര്‍ ഷരീഫ് ദര്‍ഗ സമുച്ചയത്തിനുള്ളില്‍ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന അവകാശവാദത്തില്‍ ഹരജി സ്വീകരിച്ച് കോടതി. മഹാറാണ പ്രതാപ് സേന ദേശീയ അധ്യക്ഷന്‍ രാജ്വര്ധന് സിങ് പര്‍മര്‍ നല്കിയ പുതിയ ഹരജിയിലാണ് രാജസ്ഥാന് കോടതി നടപടി സ്വീകരിച്ചത്. കേസ് ഫെബ്രുവരി 21ന് പരിഗണിക്കാനായി മാറ്റി. ദര്‍ഗയുടെ ഉള്ളില്‍ ശിവലിംഗം ഉണ്ടെന്നും പുരാതന കാലത്ത് ഇവിടെ ആരാധന നടന്നിരുന്നുവെന്നുമാണ് ഹരജിയിലെ പ്രധാന വാദം. ഇതിന് തെളിവായി ഭൂപടങ്ങള്‍, സര്‍വേ രേഖകള്‍, ഫോട്ടോകള്‍ എന്നിവ ഹരജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, [&Read More
ദീപക്കിന്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍, പരാതിക്കാരിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഗോവിന്ദപുരം ടി.പി ഗോപാലന് റോഡില്‍ ഉള്ളാട്ട് ‘ദീപക് ഭവന’ത്തില്‍ യു. ദീപക്(42) മരിച്ച സംഭവത്തിലാണ് യുവതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബസില്‍ യാത്രചെയ്യുന്നതിനിടെ യുവതി വീഡിയോ പകര്‍ത്തിയത്. തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇത് വ്യാപകമായി വൈറലായതിനു പിന്നാലെയാണ് ദീപക്കിനെ വീട്ടില്‍ [&Read More
‘ഇറാന്റെ തിരിച്ചടി നേരിടാന്‍ ഇസ്രയേല്‍ സജ്ജമായിട്ടില്ല’; അവസാന നിമിഷം നെതന്യാഹു ട്രംപിനെ വിളിച്ച്
തെല്‍ അവീവ്/വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കയുടെ സൈനിക ആക്രമണം അവസാന നിമിഷം മാറ്റിവെക്കപ്പെട്ടതിന് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടിയന്തര ഇടപെടല്‍. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക കാണിച്ച അപ്രതീക്ഷിത തിടുക്കം ഇസ്രയേലിനെ ഞെട്ടിച്ചെന്നും, തിരിച്ചടി നേരിടാന്‍ രാജ്യം സജ്ജമല്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ആക്രമണം നടത്താനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. എന്നാല്‍, ഇസ്രയേല്‍ സൈനിക ആസ്ഥാനമായ ‘കിര്യ’യില്‍ രാത്രി വൈകി നടന്ന ഉന്നതതല യോഗത്തില്‍, [&Read More
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യയിൽ; വ്യാപാര-നിക്ഷേപ മേഖലകളിൽ പുതിയ ചുവടുവെപ്പുകൾക്ക് സാധ്യത
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാരനിക്ഷേപ മേഖലകളിൽ പുതിയ ചുവടുവെപ്പുകൾ നടത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 100 ബില്യൺ ഡോളർ കവിഞ്ഞ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, പ്രാദേശിക കറൻസി ഉപയോഗിച്ചുള്ള [&Read More
‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് ആര് പകരം നല്‍കും?’; ഉമര്‍ ഖാലിദ് കേസില്‍
ജയ്പൂര്‍: വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിട്ട ശേഷം ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, അയാളുടെ നഷ്ടപ്പെട്ട ജീവിതത്തിന് ആര് മറുപടി പറയുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിചാരണ കൂടാതെ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ വിഷയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. കുറ്റവാളിയാണെന്ന് തെളിയും വരെ നിരപരാധിയാണ്. വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ [&Read More