തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎം 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് ബലമേകി നിർണ്ണായക ശബ്ദരേഖ പുറത്ത്. ലീഗ് പിന്തുണയുള്ള സ്വതന്ത്ര അംഗമായി വിജയിച്ച ഇ.യു ജാഫറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബ്ദരേഖയിലെ ഉള്ളടക്കം: വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്നും വിജയിച്ച ഇ.യു ജാഫർ, കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. [&Read More
ക്രിസ്ത്യൻ ഔട്ട്റീച്ച് ഫലിച്ചില്ല: തന്ത്രം മാറ്റി ബിജെപി; ഇനി ശ്രദ്ധ ദലിത്-ഒബിസി വിഭാഗങ്ങളിലേക്ക്
തിരുവനന്തപുരം: ബിജെപി രാഷ്ട്രീയ തന്ത്രം മാറ്റുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ ഔട്ട്റീച്ച് പ്രതീക്ഷിച്ച ഫലം കാണാതിരുന്ന പശ്ചാത്തലത്തിൽ, പട്ടികജാതിRead More
‘ചോദ്യങ്ങള്‍ക്കു മുന്നില്‍ ഗ്യാനേഷ് കുമാറിന് സമനില തെറ്റി; ഞങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടി സംസാരിച്ചു’-ആരോപണവുമായി
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ എത്തിയ തൃണമൂല്‍ സംഘത്തോട് കമ്മീഷണര്‍ അങ്ങേയറ്റം മോശമായാണ് പെരുമാറിയതെന്ന് ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി ആരോപിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ഗ്യാനേഷ് കുമാര്‍ സമനില തെറ്റി, തങ്ങളുടെ 10 അംഗ സംഘത്തിന് നേരെ അദ്ദേഹം വിരല്‍ചൂണ്ടി സംസാരിച്ചെന്നും അഭിഷേക് പറഞ്ഞു. ‘ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ക്ഷുഭിതനായി. നിയന്ത്രണം [&Read More
ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ള; പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നു-എസ്ഐടി റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം/കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി പുറത്തുവന്നതിലും അപ്പുറത്താണെന്ന് വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട്. നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നും നേരത്തെ കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രഭാമണ്ഡലത്തിലെയും വിഗ്രഹങ്ങളിലെയും സ്വര്‍ണം കവര്‍ന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലുമാണ് അന്വേഷണ സംഘം ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍: പ്രഭാമണ്ഡലവും വിഗ്രഹങ്ങളും: ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണം കവര്‍ന്നു. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ [&Read More
‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’: മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതിനെയും വിമർശിച്ച് സിപിഐ; മുന്നണിയിൽ പോര് മുറുകുന്നു
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഇടത് മുന്നണിക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ശൈലിയും വെള്ളാപ്പള്ളി നടേശനുമായുള്ള വഴിവിട്ട അടുപ്പവുമാണെന്ന സിപിഐ വിമർശനം മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്പോര് ഇപ്പോൾ പരസ്യമായ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിളിച്ച വെള്ളാപ്പള്ളിക്ക് അതിരൂക്ഷമായ മറുപടിയാണ് ബിനോയ് വിശ്വം നൽകിയത്. ചതിയൻ ചന്തുവിന്റെ തൊപ്പി ഏറ്റവും കൂടുതൽ [&Read More
ന്യൂയോർക്ക് സിറ്റി: ന്യൂയോര്‍ക്ക് നഗരത്തിന്റെ 112Read More
ഹൂത്തികള്‍ക്കെതിരെ സൊമാലിലാന്‍ഡ് താവളമാക്കാന്‍ ഇസ്രയേല്‍; ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ഹൂത്തികള്‍
സന്‍ആ: ഇസ്രയേലിനെതിരെ ആക്രമണ മുന്നറിയിപ്പ് നല്കി വീണ്ടും ഹൂത്തികള്‍. ആഫ്രിക്കന്‍ മുനമ്പിലെ തന്ത്രപ്രധാന പ്രദേശമായ സൊമാലിലാന്‍ഡില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം ഉണ്ടായാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് യമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ്. ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തിയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്. ചെങ്കടലിലെ ഹൂത്തികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ സൊമാലിലാന്‍ഡില്‍ സൈനിക താവളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൂത്തികളുടെ പ്രതികരണം. ‘സൊമാലിലാന്ഡിലോ മറ്റെവിടെയെങ്കിലുമോ ഇസ്രയേലിന്റെ സാന്നിധ്യം കണ്ടാല്‍, അത് ഞങ്ങളുടെ സൈന്യത്തിന്റെ നിയമപരമായ [&Read More
ചണ്ഡിഗഢ്: ഓടുന്ന വാനില്‍ വെച്ച് 25കാരിയെ മൂന്നംഗ സംഘം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ യുവതിയെ മൂന്ന് മണിക്കൂറോളം പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് വഴിയില്‍ തള്ളുകയായിരുന്നു. രാത്രി വൈകി വീട്ടിലേക്ക് പോകാന്‍ മെട്രോ ചൗക്കില്‍ വാഹനത്തിനായി കാത്തുനില്ക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി വന്ന ഒരു ഈക്കോ വാന്‍ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാനില്‍ കയറിയ ഉടന്‍ തന്നെ സംഘം വാഹനം [&Read More
‘തിരിച്ചടി കഠിനമായിരിക്കും; അക്രമി ഖേദിക്കേണ്ടിവരും’-ട്രംപിനും നെതന്യാഹുവിനും ഇറാന് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
തെഹ്റാന്: ഇറാനെതിരെ നീങ്ങിയാല്‍ നല്കുന്ന തിരിച്ചടി അതികഠിനമായിരിക്കുമെന്നും, ആക്രമണകാരികള്‍ അതില്‍ ഖേദിക്കേണ്ടി വരുമെന്നും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും നല്കിയ കടുത്ത മുന്നറിയിപ്പിലാണ് ഇറാന് നിലപാട് വ്യക്തമാക്കിയത്. ‘ഏതൊരു ക്രൂരമായ ആക്രമണത്തിനും ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന് നല്കുന്ന മറുപടി അതികഠിനമായിരിക്കും. ആക്രമണകാരിക്ക് ഖേദിക്കേണ്ടി വരും’ – പെസെഷ്കിയാന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഫ്ളോറിഡയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് [&Read More
ന്യൂഡൽഹി: ആഗോള സാമ്പത്തിക ഭൂപടത്തിൽ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി (Read More