വാഷിങ്ടൺ/തെഹ്റാൻ: ഇറാന്റെ ഡ്രോൺ ആയുധക്കരുത്ത് വെളിപ്പെടുത്തുന്ന അതീവ രഹസ്യ വിവരങ്ങൾ പുറത്ത്(Read More
തൃണമൂൽ ‘ഫയർബ്രാൻഡ്’ മഹുവ മൊയ്ത്രയും ബിജെപി പാളയത്തിലേക്ക്? സുവേന്ദുവിനെ പുകഴ്ത്തി അഭിമുഖം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനെ വിഴുങ്ങിയ രാഷ്ട്രീയ കൊടുങ്കാറ്റ് അവസാനിക്കുന്നില്ല. 20 ലോക്സഭാ എംപിമാരും 58 എംഎൽഎമാരും മമത ബാനർജിയെ കൈവിട്ട് ബിജെപി സഖ്യത്തിലേക്ക് ചേക്കേറിയതിന് പിന്നാലെ, പാർട്ടിയുടെ ഏറ്റവും ശക്തയായ യുവമുഖവും ഫയർബ്രാൻഡ് നേതാവുമായ മഹുവ മൊയ്ത്രയും മമത ബാനർജിക്കെതിരെ പരസ്യമായി രംഗത്ത്. ‘ബിബിസി’ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗാൾ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുവേന്ദു അധികാരിയെ വാനോളം പുകഴ്ത്തി മഹുവ നടത്തിയ പരാമർശങ്ങളാണു രാഷ്ട്രീയകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. [&Read More
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ക്ഷണിച്ചതായി റിപ്പോർട്ട്. വെടിനിർത്തലിന് ശേഷം ഇറാൻ തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിന് ഇറാൻ നൽകുന്ന വലിയ പ്രാധാന്യമായാണ് രാജ്യാന്തര സമൂഹം ഇതിനെ വിലയിരുത്തുന്നത്. [&Read More
‘സംവരണം അവസാനിപ്പിക്കലാണ് ബിജെപിയുടെ യഥാർഥ ലക്ഷ്യം, ഭൂരിപക്ഷത്തിനായി അമിത് ഷാ പാർട്ടികളെ വിഭജിച്ചുക്കുന്നു’
ന്യൂഡൽഹി: ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് പിന്നിലെ യഥാർഥവും ആത്യന്തികവുമായ ലക്ഷ്യം സംവരണം ഇല്ലാതാക്കലാണെന്ന് കോൺഗ്രസ്. ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യമായ ഭൂരിപക്ഷം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. പി.ടി.ഐ വിഡിയോസിന് നൽകിയ അഭിമുഖത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം. സ്ത്രീ സംവരണത്തിന്റെ മറവിൽ അതിർത്തി നിർണയം നടത്താനാണ് ഭരണകക്ഷിയുടെ ശ്രമം. പിന്നാലെ സംവരണം പൂർണമായും അവസാനിപ്പിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും ജയ്റാം രമേശ് പറഞ്ഞു. സ്ത്രീ [&Read More
‘വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല; യുഡിഎഫ് വേണ്ടെന്ന് വെച്ചാൽ വിൽക്കില്ല’
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഡിഎഫ് മുന്നണി വേണ്ടെന്ന് തീരുമാനിച്ചാൽ പദ്ധതി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാനും ബക്കാഡി കമ്പനിയുടെ അപേക്ഷയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും നീക്കം തുടങ്ങിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്തതു കൊണ്ടാണ് അന്ന് അനുമതി നൽകാതിരുന്നത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ വേണ്ടയോ എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ [&Read More
‘ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുറിവുകൾ നിങ്ങളെ തേടിയെത്തും, അവരുടെ മുറിച്ചുമാറ്റപ്പെട്ട കാലുകൾ നിങ്ങളെ പിന്തുടരും’:
ഗസ്സ: ഗസ്സയിലെ കുട്ടികൾ നേരിടുന്ന അതിതീവ്രമായ ദുരിതങ്ങളിലേക്ക് വിരൽ ചൂണ്ടി പ്രശസ്ത ഫലസ്തീനിയൻ എഴുത്തുകാരനും പുലിറ്റ്സർ ജേതാവുമായ മുസ്അബ് അബൂ തൂഹ. ഗസ്സയിലെ അംഗഭംഗം വന്ന കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പിനെക്കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് ഇസ്രയേൽ വംശഹത്യ കുട്ടികളിൽ വരുത്തിവെച്ച ആഴത്തിലുള്ള മുറിവുകളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 2023 ഒക്ടോബറിന് ശേഷം 1,500Read More
ഉമ്മന് ചാണ്ടിയുടെ പേരില്… വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി
പാലക്കാട്: വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത സുനിൽ ചുവട്ടുപാടത്തിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വനംകൊള്ളക്കാരൻ വീരപ്പനെ ദൈവമായി കാണുന്നവരുണ്ടെങ്കിൽ അവരുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യാൻ പറ്റുമോ എന്നും കോടതി ഈ ഹർജി പരിഗണിക്കവെ ചോദിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടിയും ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ [&Read More
‘ബംഗാളിൽ സസ്യാഹാരം അടിച്ചേൽപ്പിക്കാനും കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കാനും ബിജെപി സർക്കാർ ശ്രമിക്കുന്നു, ഈ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ നിന്ന് മുട്ട ഒഴിവാക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) രാജ്യസഭാ നേതാവും ജോയിന്റ് സെക്രട്ടറിയുമായ ഡെറക് ഒബ്രയാൻ രംഗത്ത്. സർക്കാരിന്റെ ഈ നീക്കം കുട്ടികൾക്ക് പോഷകാഹാരം നിഷേധിക്കുന്നതാണെന്നും സംസ്ഥാനത്ത് സസ്യാഹാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്കൂൾ ഭക്ഷണത്തിൽ മുട്ടയ്ക്ക് പകരം പനീർ, സോയാബീൻ തുടങ്ങിയ സസ്യജന്യ പ്രോട്ടീൻ ഉറവിടങ്ങൾ ഉൾപ്പെടുത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദം പുകഞ്ഞത്. കൊൽക്കത്ത മുനിസിപ്പൽ [&Read More
ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഘാന. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇംഗ്ലണ്ട് ബഹുദൂരം മുന്നിട്ടുനിന്നെങ്കിലും ഘാനയുടെ കടുപ്പമേറിയ പ്രതിരോധ കോട്ട തകർക്കാൻ ഇംഗ്ലീഷ് പടയ്ക്കായില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും നിർഭാഗ്യവും ഘാന ഗോൾകീപ്പറുടെ തകർപ്പൻ പ്രകടനവും വിനയായി. മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ച ഘാനയെ സമ്മർദ്ദത്തിലാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി. കളിയിലുടനീളം 78.8% പന്തടക്കം സൂക്ഷിച്ച [&Read More
‘പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിന് മാത്രമെന്ന വ്യവസ്ഥയിൽ എൽഡിഎഫ് ഒപ്പിട്ടു’
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള പൂർണ്ണമായ അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണെന്ന വ്യവസ്ഥയിൽ മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട് നൽകിയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം (എൽഡിഎഫ്) നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. “പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാരാണ് ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി കേന്ദ്രം തടഞ്ഞുവെച്ചിരുന്ന സമഗ്ര ശിക്ഷാ (എസ്എസ്) ഫണ്ടായ 99.27 കോടി രൂപ കഴിഞ്ഞ സർക്കാർ കൈപ്പറ്റുകയും [&Read More