കൊച്ചി: കേരള മുഖ്യമന്ത്രി വി.ഡി സതീശനെ ‘അവൻ’, ‘ഇവൻ’ എന്നിങ്ങനെ അഭിസംബോധന ചെയ്ത എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ.ബി ഗണേഷ് കുമാർ. മുഖ്യമന്ത്രി മാനിക്കപ്പെടേണ്ട വ്യക്തിയാണെന്നും അദ്ദേഹത്തെ ഇത്തരത്തിൽ വിളിക്കുന്നത് സംസ്കാരശൂന്യതയും തറവാടിത്തമില്ലായ്മയുമാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ അറിയുന്ന വി.ഡി സതീശൻ എൻഎസ്എസ് ആസ്ഥാനത്തേക്ക് പോകില്ലെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ 25 കൊല്ലമായി തനിക്ക് അദ്ദേഹത്തെ അറിയാമെന്നും, ആദർശം വിട്ട് അദ്ദേഹം പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ കാണാൻ [&Read More
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി 2024Read More
‘അമേരിക്കയെ വിശ്വസിക്കുന്നില്ല, ഹോർമുസ് കടലിടുക്ക് ഇനി ഇറാൻ നിയന്ത്രിക്കും, യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക്
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങി പോവില്ലെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഇറാനായിരിക്കും ഭരണം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സ്വിറ്റ്സർലാൻഡിൽ വെച്ച് യു.എസുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയതോടെയായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ‘ഹോർമുസ് കടലിടുക്കിൻ്റെ ഭരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ച് പോവില്ലെന്ന് എല്ലാവരും അറിയണം. തീർച്ചയായും അന്താരാഷ്ട്ര നിയന്ത്രണങ്ങൾ പാലിക്കപ്പെടും, പക്ഷേ ഹോർമുസ് കടലിടുക്ക് ഇറാൻ നിയന്ത്രിക്കും,’ ഇറാനിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം [&Read More
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവർ നിസാമിന് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സമയം ലാഭിക്കാൻ വേണ്ടി അമിതവേഗതയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് എൻഫോഴ്സ്മെൻ്റ് ആർടിഒ ദിലു അറിയിച്ചു. അളവിൽ കൂടുതൽ മണ്ണുകയറ്റി എത്തിയ ലോറി, ബസ് കാത്തുനിന്ന വിദ്യാർഥികളടക്കമുള്ളവരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുടവട്ടൂർ സ്വദേശി ഹരിലാൽ, വിദ്യാർഥിയായ പാർത്ഥിപ്, അജയകുമാർ എന്നിവരാണ് [&Read More
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര മജിസ്ട്രേറ്റ് കോടതി തള്ളി. വിവാദ സന്ദേശത്തിന്റെ ഉറവിടം ജിതിന്റെ ഫോണിൽ നിന്ന് തന്നെയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതി തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി വ്യക്തമായതിനെ തുടർന്ന്, കൂടുതൽ വിവരശേഖരണത്തിനായി ഫോൺ നിലവിൽ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വിവാദ സ്ക്രീൻഷോട്ട് ആദ്യമായി ഷെയർ ചെയ്തത് ജിതിൻ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ഇതിന്റെ യഥാർഥ നിർമാതാക്കളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. [&Read More
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ പ്രമുഖ പണ്ഡിതൻ തളങ്കര ഖാസിലൈന്‍ ഖാസിയാരകം വീട്ടില്‍ ത്വാഖ അഹമ്മദ് മൗലവി (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.നിലവില്‍ ദക്ഷിണ കന്നഡ ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം ദക്ഷിണ കന്നഡ (മംഗളൂരു), ഉഡുപ്പി ജില്ലകളിലെയും കാസര്‍കോട്Read More
മുൻകൂർ നോട്ടീസില്ലാതെ ഇടിച്ചുനിരത്തൽ; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 45 ദിവസത്തിനിടെ പൊളിച്ചുമാറ്റിയത് 23
ന്യൂഡൽഹി: ആയിരം വർഷം മുതൽ രണ്ട് നൂറ്റാണ്ടുവരെ പഴക്കമുള്ള മുസ്ലിം പള്ളികൾ, ദർഗകൾ, മദ്റസകൾ ഉൾപ്പെടെ മൊത്തം 23 മുസ്ലിം മത സ്ഥാപനങ്ങൾ കഴിഞ്ഞ 45 ദിവസത്തിനിടെ ഇന്ത്യയിൽ അധികൃതർ തകർത്തു. അനധികൃത നിർമാണം ആരോപിച്ചാണ് ഇവയിലേറെയും ‘ബുൾഡോസർ രാജി’ന് വിധേയമാക്കിയത്. സംഭൽ, വാരാണസി, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഈയിടെ നടന്ന വൻ പൊളിച്ചുമാറ്റൽ നടപടിക്ക് പിന്നാലെ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുകൊണ്ടുവന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈയിടെയായി നടന്ന പള്ളി, മദ്റസ ധ്വംസനങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് [&Read More
‘വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടേത്; സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല, ലക്ഷ്യം സ്വന്തം നേട്ടങ്ങൾ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.എം സുധീരൻ. വെള്ളാപ്പള്ളിയുടെ ഭാഷ കവലച്ചട്ടമ്പിയുടെ രീതിയിലുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായി തനിക്ക് യാതൊരു വിരോധവുമില്ലെന്നും, സമുദായത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വെള്ളാപ്പള്ളി സ്വന്തം നേട്ടങ്ങൾക്കും ധനശേഖരണത്തിനുമായാണ് പ്രവർത്തിക്കുന്നതെന്നും സുധീരൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ പ്രധാന പരാജയകാരണം വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണ്. ആത്മഹത്യ ചെയ്ത എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനോട് വെള്ളാപ്പള്ളി കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണ്. മഹേശന്റെ മരണത്തെക്കുറിച്ച് സത്യസന്ധമായ [&Read More
ന്യൂഡൽഹി: താൽക്കാലിക നിരോധനത്തിന് ശേഷംഇന്ത്യയിൽ മെസ്സേജിംഗ് ആപ്പായ ടെലഗ്രാം സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. എന്നാൽ, ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഇന്ന് രാവിലെ 11 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നീറ്റ്Read More