23/06/2026
[fontresizer_tawhidurrahmandear_widget]

കൊട്ടാരക്കര ടിപ്പർ അപകടം: വാഹനത്തിന് 17 വർഷത്തെ പഴക്കം, ഡ്രൈവർക്ക് ഹെവി ലൈസൻസില്ല

 കൊട്ടാരക്കര ടിപ്പർ അപകടം: വാഹനത്തിന് 17 വർഷത്തെ പഴക്കം, ഡ്രൈവർക്ക് ഹെവി ലൈസൻസില്ല

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവർ നിസാമിന് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സമയം ലാഭിക്കാൻ വേണ്ടി അമിതവേഗതയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് എൻഫോഴ്‌സ്മെൻ്റ് ആർടിഒ ദിലു അറിയിച്ചു.

അളവിൽ കൂടുതൽ മണ്ണുകയറ്റി എത്തിയ ലോറി, ബസ് കാത്തുനിന്ന വിദ്യാർഥികളടക്കമുള്ളവരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുടവട്ടൂർ സ്വദേശി ഹരിലാൽ, വിദ്യാർഥിയായ പാർത്ഥിപ്, അജയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ടിപ്പർ ലോറികളുടെ സമയക്രമം പുനഃക്രമീകരിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മണ്ണെടുക്കാനുള്ള പാസിൽ അപകടത്തിൽപ്പെട്ട വാഹനത്തിന്റെ നമ്പർ ഉണ്ടായിരുന്നില്ലെന്നും ഇതിൽ കൃത്യമായ പരിശോധന നടത്താൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. പരിക്കേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി.സി വിഷ്ണുനാഥും അറിയിച്ചു.

Also read: