കൊട്ടാരക്കര: ആ ബസ് സ്‌റ്റോപ്പിൽ മകനുണ്ടായേക്കുമെന്ന് അറിയാമായിരുന്നെങ്കിലും മണ്ണിനുള്ളിൽ അവനുണ്ടെന്ന് ചിന്തിക്കാനുള്ള മനസ്സ് ആ ദുരന്തം കണ്ടപ്പോൾ സനിൽകുമാറിനുണ്ടായിരുന്നില്ല. മണ്ണ് നീക്കാൻ തുടങ്ങിയപ്പോൾ ഒരു കാൽവിരൽ കണ്ടു; അപ്പോഴും അത് സ്വന്തം മകനാണെന്ന് സംശയിക്കാനുള്ള ധൈര്യം ആ അച്ഛനുണ്ടായിരുന്നില്ല. അതിവേഗത്തിൽ മണ്ണ് നീക്കിയപ്പോൾ കണ്ടത് പൊന്നുമകനെയായിരുന്നു. ഒപ്പം തൊട്ടടുത്ത് കണ്ട മറ്റൊരു കുട്ടിയേയും സനിൽകുമാർ രക്ഷിച്ചു. ഇതിനിടെ മൂക്കിൽനിന്ന് രക്തം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ വാരിയെടുത്ത് പല വാഹനങ്ങൾക്ക് മുൻപിലും കൈ കാണിച്ചെങ്കിലും ആരും [&Read More
Tags :Tipper lorry accident Kerala
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവർ നിസാമിന് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സമയം ലാഭിക്കാൻ വേണ്ടി അമിതവേഗതയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് എൻഫോഴ്‌സ്മെൻ്റ് ആർടിഒ ദിലു അറിയിച്ചു. അളവിൽ കൂടുതൽ മണ്ണുകയറ്റി എത്തിയ ലോറി, ബസ് കാത്തുനിന്ന വിദ്യാർഥികളടക്കമുള്ളവരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുടവട്ടൂർ സ്വദേശി ഹരിലാൽ, വിദ്യാർഥിയായ പാർത്ഥിപ്, അജയകുമാർ എന്നിവരാണ് [&Read More
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ബസ് കാത്തുനിന്ന കുട്ടികളടക്കമുള്ളവർക്ക് മേലേയ്ക്കാണ് ലോറി മറിഞ്ഞത്. കുടവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂൾ വിദ്യാർഥി പാർഥിപ് (15) എന്നിവരാണ് മരിച്ച രണ്ട് പേർ. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ടിപ്പർ ഡ്രൈവർ കോട്ടുക്കൽ സ്വദേശി നിസാമിനും ഒരു കുട്ടിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന കുട്ടികളുടെ മേലേയ്ക്കാണ് [&Read More