‘സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൂ’; എ.ആർ. റഹ്മാന് ‘ഉപദേശ’വുമായി അനുപ് ജലോട്ട
മുംബൈ: ബോളിവുഡിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടെ റഹ്മാനോട് ‘ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ’ ഉപദേശിച്ച് പ്രമുഖ ഗായകൻ അനുപ് ജലോട്ട രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകിയിരിയ്ക്കുകയാണ്. മതം കാരണമാണ് തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതെന്ന് റഹ്മാൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം ഹിന്ദുമതത്തിലേക്ക് മാറണമെന്നാണ് ജലോട്ടയുടെ നിലപാട്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് റഹ്മാൻ ലോകപ്രശസ്തിയും ജനങ്ങളുടെ സ്നേഹവും ആദരവും നേടിയത്. എന്നിട്ടും മതം തിരിച്ചടിയാകുന്നു എന്ന് അദ്ദേഹത്തിന് [&Read More