മലപ്പുറം: വഖഫ് ബോർഡുകളിൽ യഥാർത്ഥ മുതവല്ലിമാർക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താൻ സർക്കാറുകൾ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷൻ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കർ കണക്കിന് സ്വത്തുക്കൾ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങൾ ഒരുപാടുണ്ട്. 1962ൽ വഖഫ് ബോർഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മതസ്ഥാപനങ്ങൾക്ക് ഇത്തരത്തിൽ സ്വന്തം ഭൂമി നൽകിയ മുതവല്ലിമാരെ എല്ലാ കാലത്തും [&Read More
കോഴിക്കോട്: സുന്നി ഐക്യം സ്വാഗതം ചെയ്ത് ജംഇയ്യത്തു അഹ്ലുബൈത്ത് ഇന്ത്യ. സമസ്തയുടെ നൂറാം വാർഷികത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഐക്യപ്രഖ്യാപനത്തെയും, അതിനെ തുറന്ന മനസോടെ സ്വീകരിച്ച കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതികരണത്തെയും സ്വാഗതം ചെയ്യുന്നു. വിഭാഗീയതകൾ ഇല്ലാതെ ഇരുസമസ്തകളും ഒറ്റക്കെട്ടായി യോജിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും ഐക്യം അനിവാര്യമാണെന്നും ജംഇയ്യത്ത് നേതാക്കൾ പറഞ്ഞു. കേരളത്തിലെ മുഴുവൻ സയ്യിദുമാരെയും ഉൾപ്പെടുത്തി രൂപീകൃതമായ കൂട്ടായ്മയുടെ ഉപദേശക സമിതിയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് അലി [&Read More
പാരീസ്: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സി’ന്റെ ഫ്രഞ്ച് ആസ്ഥാനത്ത് പാരീസ് സൈബർ ക്രൈം യൂണിറ്റും യൂറോപോളും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, വഞ്ചനാപരമായ ഡാറ്റാ ശേഖരണം, അൽഗോരിതങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതിന് പിന്നാലെ പ്ലാറ്റ്ഫോം ഉടമ ഇലോൺ മസ്കിനോടും മുൻ സി.ഇ.ഒ ലിൻഡ യാക്കറിനോയോടും നേരിട്ട് ഹാജരാകാൻ ഫ്രഞ്ച് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഏപ്രിൽ മാസത്തിൽ ചോദ്യം ചെയ്യലിനായി ഇവർ ഹാജരാകണം. എക്സിന്റെ നിർമ്മിത [&Read More
‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന് ബിൽ ഗേറ്റ്സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച്
വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്സിനെ ബ്ലാക്ക്മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് [&Read More
ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; അപകടം മദുറോയുടെ അറസ്റ്റിലെ
ചെന്നൈ: നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മദുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിക്കിടെയാണ് അപകടം. സിപിഎം ബ്രാഞ്ച് സെക്രട്ടറി കല്യാണസുന്ദര (45)മാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 10നായിരുന്നു സംഭവം. പെട്രോൾ ഒഴിച്ച് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിച്ച കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക് തീപടരുകയായിരുന്നു. തഞ്ചാവൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.Read More
വിമർശകരുടെ വായടപ്പിച്ച് വ്യോമസേന; റിപ്പബ്ലിക് ദിനത്തിൽ അത്യാധുനിക ആയുധശേഖരത്തിന്റെ കരുത്തുറ്റ പ്രദർശനം
ന്യൂഡൽഹി: രാജ്യത്തിന്റെ 77ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകി ഇന്ത്യൻ വ്യോമസേന. ബാലകോട്ട് പ്രത്യാക്രമണത്തിലും ഓപ്പറേഷൻ സിന്ദൂറിലും ഉപയോഗിച്ച അത്യാധുനിക മിസൈലുകൾ വഹിച്ചു പറക്കുന്ന യുദ്ധവിമാനങ്ങളുടെ അപൂർവ്വ വീഡിയോ പുറത്തുവിട്ടാണ് വ്യോമസേന ശത്രുരാജ്യങ്ങൾക്കും വിമർശകർക്കും കൃത്യമായ സന്ദേശം നൽകിയത്. പതിവ് പരേഡ് പ്രദർശനങ്ങൾക്കപ്പുറം, യുദ്ധവിമാനങ്ങളിലെ ‘ഹാർഡ് പോയിന്റുകളിൽ’ ഘടിപ്പിച്ച മിസൈലുകൾ ഇതാദ്യമായാണ് ഇത്ര വ്യക്തമായി പൊതുസമക്ഷം പ്രദർശിപ്പിക്കുന്നത്. റഫാൽ വിമാനങ്ങൾ വഹിക്കുന്ന മീറ്റിയോർ ദീർഘദൂര [&Read More
‘വോട്ടുവാങ്ങി ജനങ്ങളെ വഞ്ചിച്ചു’; ട്വന്റി 20യിൽ വൻ പൊട്ടിത്തെറി; നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക്
കൊച്ചി: ട്വന്റി 20 നേതൃത്വം എൻഡിഎ സഖ്യത്തിൽ ചേരാൻ എടുത്ത തീരുമാനത്തിന് പിന്നാലെ പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള ഒരു വിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ട്വന്റി ട്വന്റി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും ജനങ്ങളെ വഞ്ചിച്ചുവെന്നുമാണ് പുറത്തുപോയ റസീന പരീത് ഉൾപ്പെടെയുള്ളവർ ഉന്നയിക്കുന്ന പ്രധാന ആരോപണം. പാർലമെന്ററി ബോർഡോ വാർഡ് കമ്മിറ്റികളോ അറിയാതെയാണ് ഇത്തരമൊരു നിർണ്ണായക തീരുമാനമെടുത്തതെന്ന് റസീന പരീത് ഉൾപ്പെടെയുള്ള [&Read More
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രശസ്ത നാടോടി ഗായിക നേഹ സിംഗ് റാത്തോഡിന് പോലീസ് നോട്ടീസ് നൽകി. 2025ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് വാരണാസിയിലെ ലങ്ക പോലീസ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ഗായികയ്ക്ക് നോട്ടീസ് കൈമാറിയതെന്ന് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് രാജ്കുമാർ ശർമ്മ അറിയിച്ചു. തന്റെ വസതിയിൽ പോലീസ് എത്തിയ വിവരം നേഹ സിംഗ് റാത്തോഡ് തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിട്ടത്. [&Read More
ജലയുദ്ധം വരുന്നു? ജലക്ഷാമം മൂലം ജനജീവിതം സ്തംഭിക്കും, സൂക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഭീകരമെന്ന് ഐക്യരാഷ്ട്രസഭ
ന്യൂയോർക്ക്: പല ലോകരാജ്യങ്ങളും യുദ്ധത്തിലേക്കുള്ള തിരിച്ചുപോക്കിലാണ്. എന്നാൽ ഇനിയുള്ള യുദ്ധം ജലത്തിന് വേണ്ടിയാണെന്ന മുന്നറിയിപ്പാണ് പുതിയ പഠനം പറയുന്നത്. ഭൂമിയിലെ ജലസ്രോതസ്സുകൾ അതിവേഗം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകം ജല പാപ്പരത്തത്തിത്തിലേക്ക് കടന്നതായും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭാ സർവകലാശാല (Read More
‘സിനിമയിൽ അവസരങ്ങൾ കിട്ടുന്നില്ലെങ്കിൽ ഹിന്ദുമതത്തിലേക്ക് മടങ്ങൂ’; എ.ആർ. റഹ്മാന് ‘ഉപദേശ’വുമായി അനുപ് ജലോട്ട
മുംബൈ: ബോളിവുഡിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഇതിനിടെ റഹ്മാനോട് ‘ഹിന്ദുമതത്തിലേക്ക് തിരികെ വരാൻ’ ഉപദേശിച്ച് പ്രമുഖ ഗായകൻ അനുപ് ജലോട്ട രംഗത്തെത്തിയത് ചർച്ചകൾക്ക് പുതിയ മാനങ്ങൾ നൽകിയിരിയ്ക്കുകയാണ്. മതം കാരണമാണ് തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതെന്ന് റഹ്മാൻ കരുതുന്നുണ്ടെങ്കിൽ അദ്ദേഹം ഹിന്ദുമതത്തിലേക്ക് മാറണമെന്നാണ് ജലോട്ടയുടെ നിലപാട്. ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷമാണ് റഹ്മാൻ ലോകപ്രശസ്തിയും ജനങ്ങളുടെ സ്നേഹവും ആദരവും നേടിയത്. എന്നിട്ടും മതം തിരിച്ചടിയാകുന്നു എന്ന് അദ്ദേഹത്തിന് [&Read More