ബെയ്റൂത്ത്: ഇസ്രയേല്‍ ലബനാനുമായി വ്യാപകമായി നിരോധിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. 13 മാസം നീണ്ടുനിന്ന യുദ്ധത്തിനിടെയാണ് ഇസ്രയേല്‍ കൂട്ടനശീകരണായുധം ഉപയോഗിച്ചതെന്ന് ‘ദി ഗാര്ഡിയന്’ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലി നിര്‍മിത ക്ലസ്റ്റര്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ കാണിക്കുന്ന തെക്കന്‍ ലബനാനിലെ മൂന്ന് വനപ്രദേശങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഗാര്ഡിയന് പുറത്തുവിട്ടത്. 155Read More
‘റെഡ് കാര്‍പറ്റി’ല്‍ സ്വീകരണം; 35.52 ലക്ഷത്തിന്റെ സര്‍പ്രൈസ് ചെക്ക്!യുഎസില്‍ മക്ഡൊണാൾഡ്സിൽ 40 വര്‍ഷം
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ, പുകയും ചൂടും തിരക്കുമെല്ലാം സഹിച്ച് നീണ്ട നാല് പതിറ്റാണ്ടുകൾ… ഒരേ സ്ഥാപനത്തിനായി സമർപ്പിച്ച ഒരു ജീവിതം. മസാച്യുസെറ്റ്സില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജന് ബൽബീർ സിങ്ങിനെ കുറിച്ചാണു പറഞ്ഞുവരുന്നത്. മക്ഡൊണാൾഡ്സുമായുള്ള 40 വർഷത്തെ ബന്ധം പൂർത്തിയാക്കിയ ദിവസം, സ്ഥാപനം അദ്ദേഹത്തെ ശരിക്കും ഞെട്ടിച്ചു; ലക്ഷങ്ങളുടെ ചെക്കും റെഡ് കാര്‍പറ്റ് സ്വീകരണവുമൊരുക്കി. അമേരിക്കൻ മണ്ണിലേക്ക് കുടിയേറിയതിനു തൊട്ടുപിന്നാലെയാണ് ബൽബീർ മസാച്യുസെറ്റ്സിലെ സൗഗസിലുള്ള മക്ഡൊണാൾഡ്സ് ശാഖയിൽ ജോലിക്ക് പ്രവേശിക്കുന്നത്. അന്ന് മുതൽ [&Read More
ഇസ്രയേല്‍ സൈന്യത്തിലും ഇറാന് ചാരന്; സൈനിക താവളങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ കൈമാറിയയാള്‍
ടെല്‍ അവീവ്: ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ആശയവിനിമയം നടത്തിയെന്ന സംശയത്തില്‍ ഇസ്രായേലി പൗരന് അറസ്റ്റില്‍. നിര്‍ബന്ധിത സൈനിക സേവനത്തിനിടെ ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ റാഫേല്‍ റുവേനി (22) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഇന്നലെ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തി. സെപ്റ്റംബര്‍ മുതല്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമായി റുവേനി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീടിനടുത്തുള്ള പാര്‍ക്ക്, നഗരത്തിലെ ബസ് സ്റ്റേഷന്, ഷോപ്പിംഗ് മാള്‍ എന്നിവയുടെ വീഡിയോകളും ചിത്രങ്ങളും എടുക്കുന്നതിനായി ഹാന്ഡ്ലര് ഇയാളെ റിക്രൂട്ട് ചെയ്യതിരുന്നു. റുവേനി സേവനമനുഷ്ഠിച്ചിരുന്ന [&Read More
ശത്രുവിന്റെ മുട്ടിടിക്കും: ജാവലിൻ മിസൈലുകളും എക്സ്കാലിബർ ഷെല്ലുകളും വരുന്നു; ഇന്ത്യയുമായി 93 മില്യൺ
വാഷിങ്ടൺ: ഇന്ത്യയ്ക്ക് അത്യാധുനിക ടാങ്ക് വേധ മിസൈലുകളും പുതിയ പീരങ്കി റൗണ്ടുകളും കൈമാറാന്‍ യുഎസ്. 93 മില്യൺ ഡോളറിൻ്റെ (ഏകദേശം 775 കോടി രൂപ) ആയുധക്കരാറിന് യുഎസ് അംഗീകാരം നൽകി. ഇതോടെ, രാജ്യത്തിന് പുതിയ ബാച്ച് ജാവലിൻ ആൻ്റി ടാങ്ക് മിസൈലുകളും എക്സ്കാലിബർ പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി റൗണ്ടുകളും ലഭിക്കും. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (Read More
ഗസ്സ സിറ്റി: ആറ് ആഴ്ചയായി നിലനിന്നിരുന്ന വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രയേല്‍ നരനായാട്ട്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളില്‍ ഗസ്സയില്‍ 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മുനമ്പില്‍ ബുധനാഴ്ച നടന്ന നാല് ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന് നഷ്ടമായതെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. തങ്ങളുടെ സൈനികര്‍ക്കെതിരെ ഫലസ്തീന് സംഘങ്ങള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തിരിച്ചടി നല്‍കിയതെന്നും ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. അതേസമയം, ഇസ്രയേല്‍ സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കുകളൊന്നുമില്ല. ആക്രമണങ്ങളെ ഹമാസ് അപലപിച്ചു. വെടിനിര്‍ത്തല്‍ [&Read More
ആ ‘ഞെട്ടിക്കുന്ന’ രഹസ്യങ്ങള്‍ പുറത്തേക്ക്?; ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടും;
വാഷിംഗ്ടണ്‍: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിടാനുള്ള ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇന്നലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയമപ്രകാരം എപ്സ്റ്റൈന് അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും 30 ദിവസത്തിനുള്ളില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പ്രസിദ്ധീകരിക്കാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടു. ആദ്യം ഫയലുകള്‍ പുറത്തുവിടുന്നതിനെ എതിര്‍ത്ത ട്രംപ് എപ്സ്റ്റീന്റെ ഇരകളില്‍ നിന്നും സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം നേരിട്ടതിനെ തുടര്‍ന്നാണ് നിലപാട് മാറ്റിയത്. അദ്ദേഹത്തിന്റെ പിന്തുണയോടെ കഴിഞ്ഞ [&Read More
ഗസ്സ വെടിനിര്‍ത്തല്‍: ഹമാസ് നേതാക്കളുമായി യുഎസ് വീണ്ടും ചര്‍ച്ചയ്ക്ക്; വിറ്റ്കോഫ് ഇസ്താംബൂളില്‍
ടർക്കി: ഗസ്സയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ നിലനിര്‍ത്താനും ഭാവി കരാറുകള്‍ ഉറപ്പാക്കാനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വീണ്ടും ഹമാസ് നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നു. ഇന്ന് ഇസ്താംബൂളില്‍ ഖലീല്‍ അല്‍ഹയ്യയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന ഹമാസ് സംഘവുമായി വിറ്റ്കോഫ് ചര്‍ച്ച നടത്തുമെന്ന് അറബ് നയതന്ത്രവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. യുഎസ് ആവശ്യപ്പെടുന്ന ഹമാസ് നിരായുധീകരണം ഈ യോഗത്തില്‍ വീണ്ടും ഉന്നയിക്കാനാണ് സാധ്യത. ഇത് വിറ്റ്കോഫിന്റെയും ഹയ്യയുടെയും രണ്ടാമത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. ഒക്ടോബര്‍ 9 ന് ഈജിപ്തില്‍ [&Read More
വൈറ്റ് ഹൗസില്‍ സൗദി കിരീടാവകാശിക്ക്ഒരുക്കിയ വിരുന്നില്‍ അതിഥിയായി ക്രിസ്റ്റ്യാനോ; ട്രംപിന്റെ പ്രത്യേക ക്ഷണം
വാഷിങ്ടണ്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ബ്ലാക്ക്Read More
ലണ്ടൻ: സമാധാനത്തിന് ഇറാനെക്കാള്‍ വലിയ ഭീഷണിയാണ് ഇസ്രയേലെന്ന് പ്രമേയം പാസാക്കി ലോകത്തിലെ ഏറ്റവും പഴക്കമേറിയതും പ്രമുഖവുമായ സംവാദ വേദികളിലൊന്നായ ഓക്സ്ഫോര്‍ഡ് യൂനിയന്‍. മുന്‍ ഫലസ്തീന് പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയും ജനീവ ആസ്ഥാനമായുള്ള എന്‍ജിഒ യുഎന്‍ വാച്ചിന്റെ ഡയരക്ടര്‍ ഹില്ലല്‍ ന്യൂയര്‍ എന്നിവര്‍ തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ചൂടുപിടിച്ച സംവാദത്തിനൊടുവിലാണ് പ്രമേയം വന്‍ ഭൂരിപക്ഷത്തിന് പാസാക്കിയത്. കഴിഞ്ഞ 13Read More
ടെഹ്റാന്: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് നൽകിയിരുന്ന വിസ രഹിത പ്രവേശന സൗകര്യം ഇറാൻ താൽക്കാലികമായി നിർത്തിവെച്ചു. മനുഷ്യക്കടത്ത് സംബന്ധിച്ച ആശങ്കകൾ വർധിച്ചതിനെ തുടർന്നാണ് തീരുമാനം. നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വിസ ഇളവ് പദ്ധതി ക്രിമിനൽ സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇറാൻ ഈ നടപടി എടുത്തതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകിയും മറ്റ് രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ കടത്തിവിടാമെന്ന് പ്രലോഭിപ്പിച്ചും ഇന്ത്യൻ പൗരന്മാരെ ഇറാനിലേക്ക് ആകർഷിക്കുകയും, തുടർന്ന് തട്ടിക്കൊണ്ടുപോയി [&Read More