തെല് അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം നിലവിൽ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ’ന്യൂയോർക്ക് ടൈംസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം അഞ്ചു സൈനികര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം അമേരിക്കൻ സെൻട്രൽ കമാ(സെൻ്റ്കോം) സ്ഥിരീകരിച്ചിരുന്നു. നിലവിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർത്ഥ കണക്ക് ഇതിലും വളരെ ഉയർന്നതാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. സൈനികRead More
ബി-2 സ്റ്റെൽത്ത് ബോംബറുകൾ, ലൂക്കാസ് വൺ-വേ ഡ്രോണുകൾ; ഇറാനെതിരെ അമേരിക്കയുടെ ‘ഹൈടെക്’ പടയൊരുക്കം
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനായി മിഡിൽ ഈസ്റ്റിൽ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ആയുധശേഖരവുമായി അമേരിക്ക. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പെന്റഗൺ വിശേഷിപ്പിക്കുന്ന ദൗത്യത്തിൽ ബിRead More
വാഷിങ്ടൺ: ഇറാന് കനത്ത പ്രഹരമേൽപ്പിക്കിച്ചുകൊണ്ട് അവരുടെ ഒമ്പത് നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്ത് മുക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് വിവരം പുറത്തുവിട്ടത്. നശിപ്പിക്കപ്പെട്ടവയിൽ തന്ത്രപ്രധാനമായ വലിയ കപ്പലുകളും ഉൾപ്പെടുന്നുണ്ടെന്നും, ഇറാന്റെ അവശേഷിക്കുന്ന നാവിക ആസ്തികൾ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഎസ്Read More
ഇസ്ലാമാബാദ്: പാകിസ്ഥാനും അഫ്ഗാൻ താലിബാൻ ഭരണകൂടവും തമ്മിലുള്ള അതിർത്തി സംഘർഷം കനത്ത യുദ്ധത്തിലേക്ക് നീങ്ങുന്നു. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം, ക്വറ്റയിലെ പന്ത്രണ്ടാം ഡിവിഷൻ ആസ്ഥാനം തുടങ്ങി പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് താലിബാൻ സേന ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഓപ്പറേഷൻ സിന്ദൂറിനിടെ തകർന്ന നൂർ ഖാൻ ബേസിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കവെയാണ് വീണ്ടും ആക്രമണമുണ്ടായത്. താലിബാൻ നടത്തിയ ഈ പ്രത്യാക്രമണത്തിൽ പാക് സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. [&Read More
തെഹ്റാൻ: ഇസ്രയേലും യുഎസും സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, രാജ്യത്തെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി സൈബർ ആക്രമണവും. അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ‘ബേഡ്സബ കലണ്ടർ’ എന്ന പ്രേയർ ആപ്പ് ഹാക്ക് ചെയ്താണ് ഇറാനിയൻ സൈനികർക്കും ജനങ്ങൾക്കും കീഴടങ്ങൽ സന്ദേശങ്ങൾ അയക്കുന്നത്. ശനിയാഴ്ച പുലർച്ചെ തെഹ്റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങൾ നടന്നതിന് തൊട്ടുപിന്നാലെയാണ് ആപ്പിൽ നിന്ന് നോട്ടിഫിക്കേഷനുകൾ പ്രവഹിച്ചു തുടങ്ങിയത്. രാവിലെ 9:52ന് ‘സഹായം എത്തിയിരിക്കുന്നു’ എന്ന വാചകത്തോടെ ആരംഭിച്ച സന്ദേശങ്ങൾ 30 മിനിറ്റിലധികം [&Read More
ബെർലിൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സയൺ’ ജർമനിയിൽ എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. ബെർലിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം പാർക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഫ്ലൈറ്റ് റഡാർ സംവിധാനങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് ആണ് വാർത്ത പുറത്തുവിട്ടത്. ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനം ഇസ്രയേലിന് പുറത്തേക്ക് മാറ്റിയതെന്നാണ് സൂചന. സാധാരണയായി സുരക്ഷാ ഭീഷണിയുണ്ടാകുമ്പോൾ ഇത്തരം തന്ത്രപരമായ നീക്കങ്ങൾ സൈന്യം നടത്താറുണ്ട്. ഇസ്രയേലിന് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണങ്ങൾ [&Read More
ഡബ്ലിൻ: അയർലൻഡിൽ രണ്ട് ദിവസം മുൻപ് കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐടി പ്രഫഷനലായിരുന്ന അശ്വതി രാജശേഖരനെയാണ് (33) ബ്രേ മേഖലയിലെ കടൽതീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്സ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ലുവാസ് ട്രെയിനിൽ യാത്ര ചെയ്തതിന് ശേഷമാണ് അശ്വതിയെ കാണാതാകുന്നത്. സുഹൃത്തുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ ഡാൽകി, കിലനി തീരപ്രദേശങ്ങളിൽ വിപുലമായ തിരച്ചിൽ [&Read More
‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല; മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’: നിലപാട് വ്യക്തമാക്കി കിയ
ലണ്ടൻ: ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള പ്രതിരോധ നീക്കങ്ങൾക്കായി അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകാൻ ബ്രിട്ടൻ തീരുമാനിച്ചു. ഇറാന്റെ മിസൈൽ ശേഖരണ കേന്ദ്രങ്ങൾക്കും ലോഞ്ചറുകൾക്കും എതിരായ പ്രതിരോധ ആക്രമണങ്ങൾക്കായി ബ്രിട്ടിഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യർഥന രാജ്യം അംഗീകരിച്ചതായി പ്രധാനമന്ത്രി കിയ സ്റ്റാമർ അറിയിച്ചു. എക്സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലുടനീളം ഇറാൻ മിസൈലുകൾ തൊടുക്കുന്നത് തടയുക എന്ന പരിമിതമായ ലക്ഷ്യത്തോടെയാണ് യുഎസിന് താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിസൈലുകൾ [&Read More
ബൈറൂത്ത്: മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഹിസ്ബുല്ലയുടെ ശക്തമായ ആക്രമണം. ഇറാനെതിരായ ഇസ്രയേൽ നീക്കങ്ങൾക്കും അയത്തുള്ള ഖാംനഇയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കും തിരിച്ചടിയായാണ് ലബനാനിൽ നിന്നും ഹിസ്ബുല്ല റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച പുതിയ സംഘർഷത്തിൽ ഇതാദ്യമായാണ് ഹിസ്ബുല്ല നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നത്. വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളം ലക്ഷ്യമാക്കിയായിരുന്നു ഇന്ന് പുലർച്ചെ ആക്രമണം നടന്നത്. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ പ്രത്യാക്രമണം. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രയേൽ [&Read More