തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More
Tags :ഇസ്രയേൽ
വാഷിങ്ടൺ: ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെയാണ്, ചർച്ചയ്ക്ക് തയാറാണെന്ന് അമേരിക്ക ഇറാനെ അറിയിച്ചിരിക്കുന്നത്. ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും പുതിയൊരു കരാറിലെത്താനും ട്രംപ് ഭരണകൂടം രഹസ്യ ചർച്ചകൾക്കുള്ള സാധ്യതകൾ തേടുകയാണെന്ന് യുഎസ് മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഇസ്രയേൽ രംഗത്തെത്തി. ഇറാനുമായുള്ള ഏത് തരത്തിലുള്ള കരാറും മേഖലയിലെ സുരക്ഷയെ തകർക്കുമെന്ന് ഇസ്രയേൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് [&Read More
‘ട്രംപിനെ ഇസ്രയേൽ വരുതിയിലാക്കി’; എപ്സ്റ്റീൻ രേഖകളിൽ മൊസാദിന്റെ ഗൂഢനീക്കം; സ്‌ഫോടനാത്മക വെളിപ്പെടുത്തലുകളുമായി എഫ്ബിഐ
വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ജെഫ്രി എപ്സ്റ്റീൻ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേലിന് വഴങ്ങിക്കൊടുത്തു എന്നും, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് ട്രംപിന് മേൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്നും എഫ്ബിഐയുടെ രഹസ്യരേഖകൾ വെളിപ്പെടുത്തുന്നു. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ബാച്ച് രേഖകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എഫ്ബിഐയുടെ ‘വിശ്വസനീയമായ രഹസ്യ ഉറവിടം’ നൽകിയ മൊഴികൾ എന്നു വിശദീകരിക്കുന്ന രേഖകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. എപ്സ്റ്റീന്റെ അഭിഭാഷകനും പ്രമുഖ നിയമവിദഗ്ദ്ധനുമായ അലൻ ഡെർഷോവിറ്റ്‌സിനെ [&Read More
ജോഹന്നാസ്ബർഗ്/തെൽ അവീവ്: ദക്ഷിണാഫ്രിക്കയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഇസ്രയേലിന്റെ മുതിർന്ന നയതന്ത്ര പ്രതിനിധിയായ ഡെപ്യൂട്ടി അംബാസഡറെ പുറത്താക്കാൻ ദക്ഷിണാഫ്രിക്കൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്രയേൽ എംബസിയിലെ ചാർജ് ഡി അഫയേഴ്സ് ആയ ഏരിയൽ സെയ്ദ്മാനെ ആണ് ദക്ഷിണാഫ്രിക്ക ‘പേഴ്സോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ച് പുറത്താക്കിയത്. 72 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അന്ത്യശാസനം നൽകിയിട്ടുണ്ട്. ഇസ്രയേൽ പ്രതിനിധിയുടെ നടപടിക്ക് മറുപടിയായി ഇസ്രയേലിലെ മുതിർന്ന ദക്ഷിണാഫ്രിക്കൻ നയതന്ത്രജ്ഞനായ ഷോൺ എഡ്വേർഡ് ബൈൻവെൽഡിനെ പുറത്താക്കാൻ നെതന്യാഹു ഭരണകൂടവും [&Read More
ഹൂത്തികള്‍ക്കെതിരെ സൊമാലിലാന്‍ഡ് താവളമാക്കാന്‍ ഇസ്രയേല്‍; ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ഹൂത്തികള്‍
സന്‍ആ: ഇസ്രയേലിനെതിരെ ആക്രമണ മുന്നറിയിപ്പ് നല്‍കി വീണ്ടും ഹൂത്തികള്‍. ആഫ്രിക്കന്‍ മുനമ്പിലെ തന്ത്രപ്രധാന പ്രദേശമായ സൊമാലിലാന്‍ഡില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം ഉണ്ടായാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് യമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ്. ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തിയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്. ചെങ്കടലിലെ ഹൂത്തികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ സൊമാലിലാന്‍ഡില്‍ സൈനിക താവളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൂത്തികളുടെ പ്രതികരണം. ‘സൊമാലിലാന്‍ഡിലോ മറ്റെവിടെയെങ്കിലുമോ ഇസ്രയേലിന്റെ സാന്നിധ്യം കണ്ടാല്‍, അത് ഞങ്ങളുടെ സൈന്യത്തിന്റെ നിയമപരമായ [&Read More